നിങ്ങളുടെ പിഎഫ് ബാലൻസ് അറിയണോ??? ഒരു എസ്എംഎസ് മാത്രം മതി!!!

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  നിങ്ങളുടെ പിഎഫ് ബാലൻസ് എത്രയാണെന്നറിയാൽ ഒരു എസ്എംഎസ് മാത്രം മതി. സ്മാർട്ട്ഫോണും എം- ഇപിഎഫ് ആപ്പും ഉപയോഗിക്കാൻ അറിയാവുന്നവർക്ക് എസ്എംഎസ് ഉപയോഗിച്ചുള്ള യുഎഎൻ ആക്ടിവേഷൻ സൗകര്യം ഉപയോ​ഗപ്പെടുത്താവുന്നതാണ്.

  യുഎൻ നമ്പർ ആക്റ്റിവേറ്റ് ചെയ്തവർക്ക് മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ. കൂടാതെ നിങ്ങളുടെ മൊബൈൽ നമ്പ‍ർ യുഎഎന്നിൽ രജിസ്റ്റ‍ർ ചെയ്യുകയും വേണം.

  എസ്എംഎസ് അയയ്ക്കേണ്ട നമ്പ‍‍ർ

  ഉപഭോക്താക്കൾ 7738299899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കണം. ഇത് ഒരിക്കൽ ആക്ടിവേറ്റ് ആയാൽ പിന്നീട് ക്രെഡിറ്റ് അലേർട്ടുകളും പാസ്സ്ബുക്ക് വിവരങ്ങളും നിങ്ങൾക്ക് എസ്എംഎസായി ലഭിച്ചു കൊണ്ടിരിക്കും.

  എസ്എംഎസ് ഫോ‍ർമാറ്റ്

  എസ്എംഎസ് അയയ്ക്കേണ്ട ഫോ‍ർമാറ്റ് എങ്ങനെയാണെന്ന് നോക്കാം. EPFOHO UAN. LAN എന്നതാണ് ഫോ‍ർമാറ്റ്. ഇതിൽ യുഎഎൻ എന്ന ഭാ​ഗത്ത് നിങ്ങളുടെ യുഎൻ നമ്പ‍ർ നൽകുക. LAN എന്നത് നിങ്ങൾ തിരഞ്ഞെടുക്കുന്ന ഭാഷയെ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് മലയാളമാണ് നിങ്ങൾ തിരഞ്ഞെടുക്കുന്ന ഭാഷ എങ്കിൽ MAL എന്ന് ടൈപ്പ് ചെയ്യുക.

  ഭാഷ തെരെഞ്ഞെടുക്കാം

  വിവിധ ഭാഷകളിൽ നിങ്ങൾക്ക് ബാലൻസ് അറിയാൻ സാധിക്കും. ഇപ്പോൾ 10 ഭാഷകളിൽ നിങ്ങൾക്ക് എസ്എംഎസ് ലഭിക്കുന്നതിനുള്ള ഓപ്ഷൻ നിലവിലുണ്ട്. വിവിധ ഭാഷകളും കോഡും ഏതാണെന്ന് നോക്കാം...
  ഇംഗ്ലീഷ്: ENG
  ഹിന്ദി: HIN
  മലയാളം: MAL
  തെലുങ്ക്: TEL
  പഞ്ചാബി: PUN
  ഗുജറാത്തി: GUJ
  മറാത്തി: MAR
  കന്നട: KAN
  തമിഴ്: TAM
  ബംഗാളി: BEN

  ഇപിഎഫ്ഒ മെസേജ്

  7738299899 എന്ന നമ്പറിലേക്ക് നിങ്ങൾ മെസേജ് അയച്ചു കഴിഞ്ഞാൽ ഇപിഎഫ്ഒ നിങ്ങൾക്ക് അംഗത്വ വിവരങ്ങളും കെവൈസി വിശദാംശങ്ങളും നിങ്ങളുടെ അവസാന സംഭാവനയും ആകെ പിഎഫ് ബാലൻസും തിരികെ എസ്എംഎസായി അയച്ചു നൽകും.

  ടോൾ ഫ്രീ നമ്പർ

  നിങ്ങൾക്ക് എസ്എംഎസ് ലഭിച്ചില്ലെങ്കിൽ നിങ്ങളുടെ സംശയങ്ങൾക്ക് നിലവിലുള്ള തൊഴിൽദാതാവുമായി ബന്ധപ്പെടാവുന്നതാണ്. യുഎഎൻ, കെവൈസി വിവരങ്ങൾ സംബന്ധിച്ച സംശയങ്ങൾക്ക് ഇപിഎഫ്ഒ ​​ടോൾ ഫ്രീ നമ്പറായ 1800118005ലേയ്ക്ക് രാവിലെ 09:15 മുതൽ വൈകുന്നേരം 05:45 വരെ വിളിക്കാവുന്നതാണ്. ആഴ്ച്ചയിൽ എല്ലാ ദിവസവും ഈ നമ്പറിലേയ്ക്ക് വിളിക്കാം.

  യുഎഎൻ

  ഓരോരുത്തരുടെയും യൂണിവേഴ്സൽ അക്കൌണ്ട് നമ്പറാണ് യുഎഎൻ. ഓരോ ജീവനക്കാരനും ഇപിഎഫ്ഒയാണ് ഇത് അനുവദിച്ചിരിക്കുന്നത്. അംഗങ്ങളുടെ ഐഡന്റിഫിക്കേഷൻ നമ്പർ വിശദാംശങ്ങളറിയാൻ യുഎഎൻ സഹായകമാണ്.

  ഇപിഎഫ് (പിഎഫ്) ബാലൻസ്

  ഇപിഎഫ് ബാലൻസ് തുക നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിൽ ഉള്ള പണത്തെ സൂചിപ്പിക്കുന്നു. ഇപിഎഫ് ബാലൻസ് അറിയുന്നത് നിങ്ങളുടെ റിട്ടയർമെന്റ് ഫണ്ട് കണക്കുകൂട്ടാൻ സഹായിക്കുന്നു. നിങ്ങളുടെ ശമ്പളത്തിൽ നിന്ന് ഓരോ മാസവും കുറച്ച തുകയും നിങ്ങളുടെ തൊഴിലുടമയുടെ സംഭാവനയും ചേർന്നതാണ് ഇപിഎഫ് തുക.

  malayalam.goodreturns.in

  English summary

  How To Check EPF Balance Through Mobile SMS?

  Now, you don't need to login to the EPFO portal and provide details. SMS based UAN activation facility is useful for those who know how to use the smartphone and M-epf app.
  Story first published: Wednesday, July 26, 2017, 17:13 [IST]
  Company Search
  Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
  Thousands of Goodreturn readers receive our evening newsletter.
  Have you subscribed?

  Find IFSC

  Get Latest News alerts from Malayalam Goodreturns

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more