കണ്ടാൽ അത്ഭുതം, വില കേട്ടാൽ അമ്പരപ്പ്; ലോകത്തിലെ ഏറ്റവും ചെലവേറിയ കെട്ടിടങ്ങൾ!!!

ലോകത്തിലെ ഏറ്റവും ചെലവേറിയ കെട്ടിടങ്ങൾ ഇവയാണ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ടാൽ അത്ഭുതം കൊണ്ട് കണ്ണ് നിറയുന്ന നിരവധി കെട്ടിടങ്ങൾ ലോകത്തുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും ചെലവേറിയ കെട്ടിടങ്ങൾ ഏതൊക്കെയാണെന്ന് അറിയാമോ?

മസ്ജിദ് അൽ ഹറാം, മക്ക

മസ്ജിദ് അൽ ഹറാം, മക്ക

ഇസ്ലാം മത വിശ്വാസികളുടെ വിശുദ്ധ സ്ഥലമായ മക്കയിലെ മസ്ജിദ് അൽ ഹറാമാണ് ലോകത്തെ ഏറ്റവും ചെലവേറിയ കെട്ടിടം. 100 ബില്യൺ ഡോളറാണ് ഈ പള്ളിയുടെ ചെലവ്. 99 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിന് 4 മില്യൺ ആളുകളെ ഉൾക്കൊള്ളാനാകും.

മരീനാ ബേ സാൻഡ്സ് കോംപ്ലക്സ്

മരീനാ ബേ സാൻഡ്സ് കോംപ്ലക്സ്

ലോകത്തിലെ ഏറ്റവും ആകർഷണീയമായ കെട്ടിടങ്ങളിലൊന്നാണ് സിംഗപ്പൂരിലെ മരീനാ ബേ സാൻഡ്സ് കോംപ്ലക്സ്. 2,561 റൂമുകളുള്ള ആഢംബര ഹോട്ടലാണിത്. 2010ലാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായത്. 5.5 ബില്ല്യൺ ഡോളറാണ് നിർമ്മാണ ചെലവ്.

ആപ്പിൾ പാർക്ക്

ആപ്പിൾ പാർക്ക്

ലോകത്തിലെ ഏറ്റവും സമ്പന്നമായ കമ്പനികളിലൊന്നാണ് ആപ്പിൾ. ആപ്പിളിന്റെ കാലിഫോർണിയയിലെ കുപെർടിനോയിലുള്ള ഹെഡ് ക്വാർട്ടേഴ്സാണ് ആപ്പിൾ പാർക്ക്. കഴിഞ്ഞ ഏപ്രിലിൽ പണി പൂർത്തിയായ കാമ്പസിന് ഏകദേശം 5 ബില്യൺ ഡോളർ ചെലവ് വരും.

വൺ വേൾഡ് ട്രേഡ് സെന്റർ

വൺ വേൾഡ് ട്രേഡ് സെന്റർ

ന്യൂയോർക്കിലെ പുനർനിർമ്മിച്ച വേൾഡ് ട്രേഡ് കോംപ്ലക്സിലെ ഒരു പ്രധാന കെട്ടിടമാണ് വൺ വേൾഡ് ട്രേഡ് സെന്റർ. 2012ലാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 4.1 ബില്യൺ ഡോളറാണ് നിർമ്മാണ ചെലവ്. അമേരിക്കയിലെ ഏറ്റവും വലിയ കെട്ടിടമാണിത്.

എമിറ്റേറ്റ്സ് പാലസ്, അബുദാബി

എമിറ്റേറ്റ്സ് പാലസ്, അബുദാബി

അബുദാബിയിലെ ഒരു രാജകീയ വസതിയാണ് എമിറ്റേറ്റ്സ് പാലസ്. 2005ൽ പണി പൂർത്തിയായ ഈ ഹോട്ടലിന്റെ ചെലവ് 3 ബില്ല്യൺ ഡോളറാണ്.

സിറ്റി ഓഫ് ഡ്രീംസ്, മാകാവോ

സിറ്റി ഓഫ് ഡ്രീംസ്, മാകാവോ

മക്കാവോയിലെ രണ്ടാമത്തെ വലിയ റിസോർട്ടാണ് സിറ്റി ഓഫ് ഡ്രീംസ്. 2009ലാണ് ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. ആകർഷണമായ അക്വേറിയം, ജലധാര എന്നിവ ഇവിടുത്തെ പ്രധാന ആകർഷണമാണ്. 2.4 ബില്ല്യൺ ആണ് കെട്ടിടത്തിന്റെ ചെലവ്.

ഷാൻഗായ് ടവർ

ഷാൻഗായ് ടവർ

2.5 ബില്ല്യൺ ഡോളറാണ് ഷാൻഗായ് ടവറിന്റെ നിർമ്മാണ ചെലവ്. 2,073 അടി ഉയരമുള്ള ഈ ഇരട്ട ഗോപുരത്തിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ ലിഫ്റ്റുമുണ്ട്.

പ്രിൻസസ് ടവർ, ദുബായ്

പ്രിൻസസ് ടവർ, ദുബായ്

ദുബായിലെ ഏറ്റവും വില കൂടിയ കെട്ടിടങ്ങളിലൊന്നാണ് പ്രിൻസസ് ടവർ. ബുർജ് ഖലീഫയ്ക്ക് ശേഷം രണ്ടാമത്തെ ഉയരം കൂടിയ കെട്ടിടവും ഇത് തന്നെയാണ്. 2012ൽ നിർമ്മാണം പൂർത്തിയാക്കിയ ഈ കെട്ടിടത്തിന്റെ ചെലവ് 2.2 ബില്ല്യൺ ഡോളറാണ്.

ബെല്ലാജിയോ

ബെല്ലാജിയോ

ലാസ് വെഗാസിലെ ബെല്ലാജിയോ കാസിനോ റിസോർട്ടിന്റെ മൊത്തം നിർമ്മാണ ചെലവ് 1998 ൽ 1.6 ബില്യൺ ഡോളറായിരുന്നു. ഇന്നത്തെ ചെലവ് അനുസരിച്ച് ഏകദേശം 2.4 ബില്യൺ ഡോളർ വരും ഇത്. റിസോർട്ടിൽ 3,950 മുറികളാണുള്ളത്.

ആന്റിലിയ, മുംബൈ

ആന്റിലിയ, മുംബൈ

ലോകത്തിലെ ഏറ്റവും ചെലവേറിയ സ്വകാര്യ വസതിയാണ് മുകേഷ് അംബാനിയുടെ മുംബൈയിലുള്ള ആന്റിലിയ എന്ന വീട്. 27 നിലകളുള്ള ഈ വീട്ടിന്റെ ചെലവ് 2 ബില്ല്യൺ ഡോളറാണ്.

malayalam.goodreturns.in

English summary

The 30 most expensive buildings in the world

Wonder which world-famous buildings cost the most money to construct? From super-tall skyscrapers to impossibly lavish casino resorts, we reveal the 30 most expensive buildings ever, adjusted for inflation.
Story first published: Monday, February 26, 2018, 12:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X