സാലറി അക്കൗണ്ട് എങ്ങനെ സേവിം​ഗ്സ് അക്കൗണ്ടാക്കി മാറ്റാം?

Posted By:
Subscribe to GoodReturns Malayalam

എല്ലാവരുടെയും ജീവിതത്തിൽ പണം ഒരു അവിഭാജ്യ ഘടകമാണ്. വ്യക്തികൾക്ക് അവരുടെ പണം നിക്ഷേപിക്കാനോ പിൻവലിക്കാനോ കഴിയുന്ന ഒരു സാമ്പത്തിക സ്ഥാപനമാണ് ബാങ്ക്. ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത രൂപപ്പെടുത്തുന്നതിൽ ബാങ്കുകൾ വലിയ പങ്ക് വഹിക്കുന്നു. ബാങ്കുകളിൽ പലതരത്തിലുള്ള അക്കൗണ്ടുകൾ ഉണ്ട്. അവയിൽ ഒന്നാണ് ശമ്പളം അക്കൗണ്ട്.

എന്താണ് ശമ്പള അക്കൗണ്ട്?

തൊഴിലുടമയിൽ നിന്ന് തൊഴിലാളികൾക്ക് ലഭിക്കുന്ന കൂലി ശമ്പള അക്കൗണ്ടുകൾ വഴിയാണ് ലഭിക്കുക. ഈ അക്കൗണ്ട് സാലറി അക്കൗണ്ട് എന്ന് അറിയപ്പെടുന്നു. ഇന്ത്യയിലെ മിക്ക ബാങ്കുകളിലും വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്ന വ്യക്തികളുടെ ശമ്പള അക്കൗണ്ടുകൾ ഉണ്ട്. ഇത് സീറോ ബാലൻസ് അക്കൗണ്ട് ആണ്.

സാലറി അക്കൗണ്ടിന്റെ പ്രത്യേകതകൾ

  • ജീവനക്കാരന്റെ പേരിൽ തൊഴിലുടമയാണ് ശമ്പള അക്കൗണ്ട് തുറക്കുന്നത്
  • ജീവനക്കാരുടെ ശമ്പളം കൊടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം
  • ശമ്പള അക്കൗണ്ടിൽ കുറഞ്ഞ ബാലൻസ് നിലനിർത്തേണ്ടതില്ല
  • ശമ്പള അക്കൗണ്ടിൽ നിന്ന് പലിശ ലഭിക്കില്ല

സേവിം​ഗ്സ് അക്കൗണ്ടിന്റെ പ്രത്യേകതകൾ

സേവിം​ഗ്സ് ബാങ്ക് അക്കൗണ്ട് ആർക്ക് വേണമെങ്കിലും തുറക്കാം. എന്നാൽ നിക്ഷേപകന്റെ അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തേണ്ടതുണ്ട്. തുകയ്ക്ക് അനുസരിച്ച് പലിശയും ലഭിക്കും.

സാലറി അക്കൗണ്ട് സേവിം​ഗ്സ് അക്കൗണ്ട് ആക്കുന്നതെങ്ങനെ?

തുടർച്ചയായി മൂന്ന് മാസം ശമ്പളം ലഭിക്കുന്നില്ലെങ്കിൽ നിങ്ങളുടെ സാലറി അക്കൗണ്ട് സേവിങ്സ് അക്കൗണ്ടായി കണക്കാക്കപ്പെടും. സേവിം​ഗ്സ് ബാങ്ക് അക്കൌണ്ടിന് ബാധകമായ എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും തുടർന്ന് സേവിംഗ്സ് ബാങ്ക് അക്കൌണ്ടിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ശമ്പള അക്കൗണ്ടുകൾക്കും ബാധകമാകും.

മിനിമം ബാലൻസ് നിലനി‍ർത്തണം

നിങ്ങളുടെ സാലറി അക്കൗണ്ട് സേവിം​ഗ്സ് അക്കൗണ്ടിലേയ്ക്ക് മാറ്റിയാൽ അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനി‍ർത്തേണ്ടതുണ്ട്. ഇത് നിലനി‍ർത്തിയില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ നൽകേണ്ടി വരും. സേവിം​ഗ്സ് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കേണ്ട മിനിമം ബാലൻസ് എല്ലാ ബാങ്കുകളിലും വ്യത്യാസപ്പെട്ടിരിക്കുന്നു.

malayalam.goodreturns.in

English summary

How To Convert Salary Account To Savings Bank Account?

Money plays an integral part in everyone's life. It acts as one of the essential things for survival. Without money, it will be difficult to carry on the typical day to day activities of life. The bank is a financial institution where individuals can deposit or withdraw their money. Banks play a significant role in shaping the financial stability of a country. There are many types of accounts in a Bank. Salary Account is one of them.
Story first published: Tuesday, March 13, 2018, 11:14 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns