കാർഡ് ഉപയോഗം കൂട്ടിയാൽ റിവാർഡ് പോയിന്റും കൂട്ടാം; നേട്ടങ്ങൾ പലത്

ക്രെഡിറ്റ് കാർഡുകൾക്ക് മാത്രമല്ല, ഡെബിറ്റ് കാർഡുകൾക്കും റിവാർഡ് പോയിന്റുകൾ ലഭിക്കും. റിവാർഡ് പോയിന്റ് കൂട്ടുന്നതു വഴി നിങ്ങൾക്ക് പല നേട്ടങ്ങളുമുണ്ട്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബാങ്കുകൾ ഉപഭോക്താക്കൾക്ക് റിവാർഡ് പോയിന്റുകൾ നൽകുന്നുണ്ട്. ക്രെഡിറ്റ് കാർഡുകൾക്ക് മാത്രമല്ല, ഡെബിറ്റ് കാർഡുകൾക്കും റിവാർഡ് പോയിന്റുകൾ ലഭിക്കും. റിവാർഡ് പോയിന്റ് കൂട്ടുന്നതു വഴി നിങ്ങൾക്ക് പല നേട്ടങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...

റിവാർഡ് പോയിന്റിന്റെ മൂല്യം

റിവാർഡ് പോയിന്റിന്റെ മൂല്യം

സാധാരണ ഡെബിറ്റ് കാർഡ് (എ.ടി.എം. കാർഡ്) ഉള്ളവർക്ക് ഒരു റിവാർഡ് പോയിന്റിന്റെ മൂല്യം 25 പൈസയാണ്. അതായത്, 1,000 റിവാർഡ് പോയിന്റിന്റെ മൂല്യം 250 രൂപ. ഓരോ തരം കാർഡുകളിലും റിവാർഡ് പോയിന്റുകൾ വ്യത്യസ്തമായിരിക്കും.

റിവാർഡ് പോയിന്റ് ലഭിക്കുന്നതെങ്ങനെ?

റിവാർഡ് പോയിന്റ് ലഭിക്കുന്നതെങ്ങനെ?

താഴെ പറയുന്ന ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് റിവാർഡ് പോയിന്റുകൾ ലഭിക്കും.

  • ഡെബിറ്റ് കാർഡ്
  • ഇന്റർനെറ്റ് ബാങ്കിംഗ്
  • മൊബൈൽ ബാങ്കിംഗ്
  • വ്യക്തിഗത ബാങ്കിംഗ്
  • വായ്പകൾ
  • ഗ്രാമീണ ബാങ്കിംഗ്
  • എസ്.എം.ഇ. അക്കൗണ്ടുകൾ
  • റിവാർഡ് പോയിന്റിന്റെ ഉപയോഗങ്ങൾ

    റിവാർഡ് പോയിന്റിന്റെ ഉപയോഗങ്ങൾ

    റിവാർഡ് പോയിന്റുകൾ ഉപയോഗിച്ച് താഴെ പറയുന്ന സേവനങ്ങൾ എല്ലാം ലഭിക്കും.

    • മൊബൈൽ റീച്ചാർജ്
    • ഡി.ടി.എച്ച് റീച്ചാർജ് 
    • ബസ് ടിക്കറ്റ്
    • എയർ ടിക്കറ്റ്
    • സിനിമാ ടിക്കറ്റ്
    • ഗിഫ്റ്റ് കാർഡുകൾ വാങ്ങാം
    • മ്യൂസിക് ഡൗൺലോഡ്
    • തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങാം
    • കാലാവധി

      കാലാവധി

      ഇടപാട് നടത്തുമ്പോൾ ലഭിക്കുന്ന പോയിന്റിന് 36 മാസം വരെയാണ് കാലാവധി. അതുവരെ റിവാർഡ് പോയിന്റുകൾ ഉപയോഗിച്ചില്ലെങ്കിൽ ആ പോയിന്റുകൾ നഷ്ടമാകും. പലരും റിവാർഡ് പോയിന്റുകളെക്കുറിച്ച് അറിയാതെ പോകുന്നതിനാൽ പലരുടെയും റിവാർഡ് പോയിന്റുകൾ ഉപയോഗശൂന്യമായി പോകുകയാണ് പതിവ്.

malayalam.goodreturns.in

English summary

How Reward Points Work?

Do you know why reward points earned on credit/debit card transactions expire if not redeemed on time? Is it a significant loss? Why would a card company deduct the reward points if not redeemed?
Story first published: Tuesday, May 29, 2018, 12:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X