ലോകത്തിലെ ഏറ്റവും ധനികരായ രാജകുടുംബങ്ങൾ!! ആസ്തി കേട്ടാൽ ഞെട്ടും

ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജകുടുംബങ്ങൾ താഴെ പറയുന്നവയാണ്. ആസ്തി എത്രയെന്ന് അറിയണ്ടേ?

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജകുടുംബങ്ങൾ താഴെ പറയുന്നവയാണ്. ആസ്തി എത്രയെന്ന് അറിയണ്ടേ?

സൗദി രാജകുടുംബം

സൗദി രാജകുടുംബം

ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജകുടുംബം സൗദി രാജകുടുംബമാണ്. ഏകദേശം 1.7 ട്രില്യൻ ഡോളറാണ് സൗദി രാജകുടുംബത്തിന്റെ ആസ്തി. 15,000ൽ അധികം അംഗങ്ങളടങ്ങുന്നതാണ് ഈ കുടുംബം. ഇപ്പോഴത്തെ രാജാവായ സൽമാൻ 2015 മുതലാണ് അധികാരത്തിലേറിയത്.

കുവൈറ്റ് രാജകുടുംബം

കുവൈറ്റ് രാജകുടുംബം

കുവൈറ്റിലെ അൽ സാബ രാജകുടുംബവും അതി സമ്പന്ന കുടുംബം തന്നെയാണ്. 1752 മുതൽ ഈ രാജകുടുംബത്തിന് കീഴിലാണ് കുവൈറ്റ്. നിലവിലെ രാജാവ് ഷെയ്ഖ് സബാഹ് നാലാമൻ അഹ്മദ് അൽ ജാബിർ അൽ സബാഹ് ആണ്. ആയിരത്തോളം അംഗങ്ങളടങ്ങിയതാണ് ഈ രാജകുടുംബം. 90 ബില്ല്യൺ ഡോളറാണ് ആസ്തി.

ഖത്ത‍‍ർ രാജകുടുംബം

ഖത്ത‍‍ർ രാജകുടുംബം

താനി രാജകുടുംബത്തിലുള്ളവ‍ർക്കാണ് 19-ാം നൂറ്റാണ്ട് മുതൽ ഖത്തറിന്റെ ചുമതല. ഇപ്പോഴത്തെ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് അൽ താനിയാണ്. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയാണ് ഇദ്ദേഹം. 2013ലാണ് ഇദ്ദേഹം അധികാരത്തിലേറിയത്. 8000ഓളം അം​ഗങ്ങളടങ്ങുന്നതാണ് ഈ രാജകുടുംബം. 335 ബില്ല്യൺ ഡോളറാണ് ഖത്ത‍ർ രാ‍ജ കുടുംബത്തിന്റെ ആസ്തി.

അബുദാബി രാജകുടുബം

അബുദാബി രാജകുടുബം

എണ്ണ ഖനനമാണ് അബുദാബി രാജകുടുംബത്തിന്റെ അടിത്തറ. ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് ഇപ്പോൾ ഈ കുടുംബത്തിന്റെ തലവും അബുദാബി ഭരണാധികാരിയും. 150 ബില്ല്യണാണ് ഈ രാജകുടുംബത്തിന്റെ ആസ്തി.

തായ്ലൻഡ് രാജകുടുംബം

തായ്ലൻഡ് രാജകുടുംബം

കഴിഞ്ഞ 236 വർഷക്കാലമായി തായ്ലൻ‍ഡ് ഭരിക്കുന്ന രാജകുടുംബമാണ് ചക്ര രാജവംശം. ബാങ്കോങ് ആസ്ഥാനമായി പ്രവ‍‍ർത്തിക്കുന്ന ഈ രാജകുടുംബത്തിൽ 22 അം​ഗങ്ങളാണുള്ളത്. 60 ബില്ല്യണാണ് ഈ രാജകുടുംബത്തിന്റെ ആസ്തി.

ബ്രൂണി രാജകുടുംബം

ബ്രൂണി രാജകുടുംബം

ബ്രുണി രാജവംശം 1363ൽ രൂപവത്കരിക്കപ്പെടുകയും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ ഭരിക്കുകയും ചെയ്യുന്ന രാജകുടുംബമാണ്. കഴിഞ്ഞ 51 വർഷമായി അധികാരത്തിൽ തുടരുന്നത് സുൽത്താൻ ഹസ്സാനാൽ ബോൽകൈയാണ്. ഇസ്താന നൂറുൽ ഇമ്മാൻ കൊട്ടാരത്തിലാണ് സുൽത്താൻ താമസിക്കുന്നത്. 30 ബില്ല്യൺ ഡോളറാണ് ഈ രാജകുടുംബത്തിന്റെ ആസ്തി.

മൊറോക്കോ രാജകുടുംബം

മൊറോക്കോ രാജകുടുംബം

മൊറോക്കോ ഇപ്പോൾ ഭരിക്കുന്നത് അലാവുവൈറ്റ് രാജവംശമാണ്. 1631ൽ സ്ഥാപിതമായതാണ് ഈ രാജകുടുംബം. പതിമൂന്നാം നൂറ്റാണ്ടിൽ ഇത് ആരംഭിച്ചു. 19 അംഗങ്ങൾ അടങ്ങിയതാണ് ഈ കുടുംബം. 1999 ൽ കിരീട ധാരണം പൂർത്തിയാക്കിയ രാജാവ് മുഹമ്മദ് ആറാമനാണ് നിലവിലെ രാജാവ്. 20 ബില്യണാണ് മൊറോക്കോ രാജകുടുംബത്തിന്റെ ആസ്തി.

ദുബായ് രാജകുടുംബം

ദുബായ് രാജകുടുംബം

മാക്ടോം ഹൗസാണ് ദുബായ് ഇപ്പോൾ ഭരിക്കുന്നത്. ഈ രാജവംശത്തിൽ 12 പ്രാഥമിക അംഗങ്ങളും നൂറുകണക്കിന് മറ്റ് കുടുംബാംഗങ്ങളുമുണ്ട്. 19 ബില്യണാണ് മൊത്തം ആസ്തി. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് നിലവിലെ രാജാവ്.

malayalam.goodreturns.in

English summary

The World's Richest Royal Families

Boasting fortunes running into the tens, hundreds and even thousands of billions, the richest royal families in the world make the likes of Bill Gates and Jeff Bezos look decidedly hard up.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X