ചെക്ക് പൂരിപ്പിക്കുമ്പോൾ പറ്റുന്ന അബദ്ധങ്ങൾ; കാശ് പോകാതെ സൂക്ഷിക്കുക!!

ചെക്ക് പൂരിപ്പിക്കുമ്പോൾ നിങ്ങൾക്ക് പറ്റാവുന്ന അബദ്ധങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിതത്തിൽ ഒരിയ്ക്കലെങ്കിലും ബാങ്ക് ചെക്ക് പൂരിപ്പിക്കാത്തവർ ചുരുക്കമാണ്. എന്നാൽ ചെക്ക് പൂരിപ്പിക്കുമ്പോൾ നിങ്ങൾക്ക് പറ്റാവുന്ന അബദ്ധങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ ഇതാ ചെക്ക് പൂരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെ പറയുന്നവയാണ്.

 

ഇടതുവശം മുതൽ എഴുതി തുടങ്ങുക

ഇടതുവശം മുതൽ എഴുതി തുടങ്ങുക

ചെക്ക് പൂരിപ്പിച്ച് തുടങ്ങുമ്പോൾ എപ്പോഴും ഇടതുവശം മുതൽ എഴുതി തുടങ്ങുക. ഇത് വളരെ വേഗം ചെക്ക് പൂരിപ്പിക്കാനും തെറ്റുകൾ കുറയ്ക്കാനും സഹായിക്കും. അതായത് ഇടയ്ക്ക് നിന്ന് എഴുതുന്നതിനേക്കാൾ ഓരേ ഓർഡറിൽ എഴുതി തുടങ്ങിയാൽ എല്ലാ വിശദാംശങ്ങളും തെറ്റു കൂടാതെ ഉൾപ്പെടുത്തുന്നതിന് നിങ്ങളെ സഹായിക്കും.

തീയതി

തീയതി

തീയതി രേഖപ്പെടുത്താൻ വിട്ടു പോയാൽ നിങ്ങളുടെ ചെക്ക് അസാധുവാക്കപ്പെടും. തീയതി എഴുതാൻ മറക്കുന്നതും തെറ്റായ തീയതി എഴുതുന്നതുമൊക്കെ പലർക്കും പറ്റുന്ന അബദ്ധങ്ങളാണ്.

ഗ്യാപ് ഇടരുത്

ഗ്യാപ് ഇടരുത്

ചെക്കുകൾ പൂരിപ്പിക്കുമ്പോൾ നിങ്ങളുടെ പേരുകൾക്കിടയിലും സംഖ്യകൾക്കിടയിലുമൊക്കെ ഗ്യാപ് ഇട്ടാൽ പല തട്ടിപ്പുകൾക്കും ഇരയാകാൻ ഇടയുണ്ട്. payee എന്നെഴുതിയിരിക്കുന്ന ഭാഗത്താണ് നിങ്ങൾ പേരെഴുതേണ്ടേത്. ഇവിടെ പേരിന് മുമ്പായി ഗ്യാപ് ഇടാതിരിക്കാൻ ശ്രദ്ധിക്കുക.

BEARER എന്ന വാക്ക് വെട്ടിക്കളയുക

BEARER എന്ന വാക്ക് വെട്ടിക്കളയുക

ചെക്കിന്റെ വലതുഭാഗത്ത്, ഡേറ്റിന് താഴെയായി BEARER എന്ന് വാക്ക് കാണാം. ഈ വാക്ക് വെട്ടി കളഞ്ഞില്ലെങ്കിൽ ചെക്ക് കൊണ്ടുവരുന്ന ഏതൊരാള്‍ക്കും പണം കൈപ്പറ്റാന്‍ കഴിയും. അതുകൊണ്ട് BEARER എന്ന വാക്ക് ഒഴിവാക്കി ഇടത് ഭാഗത്ത് മുകളിലെ മൂലയില്‍ A/C Payee എന്ന് എഴുതുക.

ചെക്ക് ക്രോസ്സിംഗ്

ചെക്ക് ക്രോസ്സിംഗ്

ചെക്കിനു മുകളിൽ സമാന്തരമായി ചെരിച്ച് രണ്ടു വരകൾ വരക്കുന്ന പ്രക്രിയയെ ചെക്ക് ക്രോസ്സിങ്ങ് എന്നു വിളിക്കുന്നു. സാധാരണയായി ചെക്കിന്റെ ഇടതു മൂലയിലാണ്‌ ക്രോസ്സ് ചെയ്യുന്നത്. ഇത്തരത്തിൽ ക്രോസ്സ് ചെയ്യുന്ന ചെക്കുകൾ ഒരു ബാങ്ക് അക്കൗണ്ട് മുഖേന മാത്രമേ മാറാൻ സാധിക്കുകയുള്ളൂ. ബാങ്കിന്റെ എല്ലാ ശാഖകളിലും നിന്നും ചെക്ക് മാറിക്കിട്ടില്ല.

തുക എഴുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തുക എഴുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തുക അക്ഷരത്തില്‍ എഴുതിയ ശേഷം Only എന്ന് ചേര്‍ക്കണം കൂടാതെ അക്കത്തില്‍ എഴുതിയതിനു ശേഷം /- എന്നും ചേര്‍ക്കുക. എവിടെയും സ്ഥലം വിടരുത്. ഒഴിഞ്ഞു കിടക്കുന്നിടത്ത് വരയിടണം.

ഒപ്പ്

ഒപ്പ്

മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും പൂരിപ്പിച്ചു എന്ന് ഉറപ്പു വരുത്തിയ ശേഷം ഒപ്പിടുക. ചെക്കിൽ നിങ്ങളുടെ പേര് പ്രിന്റ് ചെയ്തിരിക്കുന്നതിന് തൊട്ടു മുകളിൽ അല്ലെങ്കിൽ Authorised signatory എന്ന് എഴുതിയിരിക്കുന്നതിന് തൊട്ടു മുകളിലാണ് ഒപ്പിടേണ്ടത്.

malayalam.goodreturns.in

English summary

Know How to Write the Cheques Correctly

Like it or not, many don't write cheques properly. It is not just filling in the details, but how you actually fill the details on the cheque that matters.
Story first published: Saturday, July 28, 2018, 11:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X