ബാങ്ക് അക്കൗണ്ടിൽ നിന്നും സിം കാർഡുകളിൽ നിന്നും ആധാർ വിവരങ്ങൾ എങ്ങനെ നീക്കം ചെയ്യാം?

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബുധനാഴ്ച, സുപ്രീം കോടതി നിങ്ങളുടെ ബാങ്ക് അക്കൌണ്ട് അല്ലെങ്കിൽ സിം കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിർബന്ധമല്ല എന്ന് വിധി പറഞ്ഞു .

 
 ആധാർ വിവരങ്ങൾ എങ്ങനെ നീക്കം ചെയ്യാം?

യു.ഐ.ഡി.എ.ഐ. വിതരണം ചെയ്ത 12-അക്ക നമ്പറുകൾ ഇതിനകം ലിങ്ക് ചെയ്തവർക്കായി , ബാങ്കർമാരും ടെലികോം സേവനദാതാക്കളും ആധാർ അൺലിങ്കുചെയ്യുന്നതിനുള്ള ഒരു സ്ട്രീം ലൈൻ ചെയ്ത പ്രോസസ് പുറപ്പെടുവിക്കാനാണ് സാധ്യത.

ആധാർ വിവരങ്ങൾ

ആധാർ വിവരങ്ങൾ

നിങ്ങളുടെ ഡയറക്ട് ബെനിഫിറ്റ് ട്രാൻഫറുകൾ (ഡി.ബി.ടി.) അല്ലെങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ സബ്സിഡികൾ ലഭിക്കുന്നില്ലെങ്കിൽ ആധാർ വിവരങ്ങൾ ബാങ്ക് അല്ലെങ്കിൽ മൊബൈൽ സേവന കമ്പനിക്ക് നൽകരുത്. മറ്റൊരു കാര്യം , ഡി.ബി.ടിയുടെ കാര്യത്തിൽ ആധാർ ബന്ധിപ്പിക്കേണ്ടതുണ്ട്. ആദായ നികുതി ആവശ്യത്തിനായി പാൻ കാർഡും ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.

ആധാർ നിർബന്ധിതമായി ബന്ധിപ്പിക്കേണ്ടതില്ല എന്നതിന് അടിസ്ഥാനം എന്താണ്?

ആധാർ നിർബന്ധിതമായി ബന്ധിപ്പിക്കേണ്ടതില്ല എന്നതിന് അടിസ്ഥാനം എന്താണ്?

ആധാർ വിവരങ്ങൾ ബാങ്ക് അക്കൗണ്ടിലേക്ക് ബന്ധപ്പെടുന്നത് പരാജയപ്പെട്ടാൽ ആ വ്യക്തിക്ക് അവരുടെ അക്കൌണ്ട് ഉപയോഗിക്കാൻ സാധിക്കാതെ വരുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.ഇത്തരമൊരു സാഹചര്യത്തിൽ സ്വന്തം പണം ഉപയോഗിക്കാൻ ഒരു ഒരു വ്യക്തിക്ക് കഴിയാതെ വരും. ആധാർ നിലവിൽ വരും മുൻപ് കെ.വൈ.സി സംവിധാനം ഉണ്ടായിരുന്നെന്നും,വീണ്ടും ആധാറിന്റെ ആവശ്യം ഇല്ലെന്നു കോടതി കൂട്ടി ചേർത്തു.

ലളിതമായ വഴികൾ ഒന്നും തന്നെ ഇത് വരെ നിലവിൽ വന്നിട്ടില്ല

ലളിതമായ വഴികൾ ഒന്നും തന്നെ ഇത് വരെ നിലവിൽ വന്നിട്ടില്ല

സാധാരണഗതിയിൽ, കെ.വൈ.സി ആവശ്യത്തിന്,ആധാർ വിവരങ്ങൾ ആവശ്യപ്പെടും.ആ പ്രക്രിയയിൽ, നിങ്ങൾ നിങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ (വിരലടയാളങ്ങൾ പോലെ) അല്ലെങ്കിൽ ഒ.ടി.പി.(ഓൺലൈനിൽ പൂർത്തിയാക്കുമ്പോൾ) നൽകേണ്ടതാണ് .നിങ്ങളുടെ പൂർണ സമ്മതത്തോടു കൂടിയാണ്,ഈ വിവരങ്ങൾ നൽകുന്നത് . യു.ഐ.ഡി.എ.ഐ യുടെ ഔദ്യോഗിക വെബ്സൈറ്റിൽ 'റെഗുലേഷൻസ്, സർക്കുലർ,മാർഗ്ഗനിർദ്ദേശങ്ങൾ പറയുന്നത് ,കെവൈസി ഡാറ്റ സൂക്ഷിക്കുന്ന ആൾ മൂന്നാം കക്ഷികളുമായി വിവരങ്ങൾ പങ്കുവയ്ക്കാൻ സാധ്യതയുണ്ടെന്നും അത്തരം സാഹചര്യത്തിൽ ആധാർ നമ്പർ എപ്പോൾ വേണമെങ്കിലും കെ. യു, എ.യ്ക്ക് പിൻവലിക്കാം എന്നുമാണ്.

ഇതിനർത്ഥം ആധാർ വിവരങ്ങൾ പിൻവലിക്കുക എന്നത് പൂർണ്ണമായും നിയമപരമായിട്ടുള്ളതാണ് എന്നാണ്,ആധാർ അല്ലെങ്കിൽ അതിന്റെ വിശദാംശങ്ങൾ ഇല്ലാത്തതിനാൽ നിങ്ങൾക്കു രാജ്യത്തിലെ സേവനങ്ങൾ ഒന്നും തന്നെ ലഭിക്കാതിരിക്കുകയും ഇല്ല.ആധാർ അൺലിങ്കുചെയ്യാനുള്ള ലളിതമായ വഴികൾ ഒന്നും തന്നെ ഇത് വരെ നിലവിൽ വന്നിട്ടില്ല.

വിവരണങ്ങൾ നീക്കം ചെയ്യാൻ സാധ്യമാണ്.

വിവരണങ്ങൾ നീക്കം ചെയ്യാൻ സാധ്യമാണ്.

പേടിഎം പോലുള്ള കമ്പനികൾ ഇതിനായി കസ്റ്റമർ കെയർ നമ്പർ നൽകിയിട്ടുണ്ട്. 01204456456 എന്ന നമ്പറിലേക്ക് വിളിച്ചാൽ ആധാർ വിവരണങ്ങൾ നീക്കം ചെയ്യാൻ സാധ്യമാണ്.

പ്രൊസസ്സുകൾ ആരംഭിക്കാൻ ഒരു ഔദ്യോഗിക ഇമെയിൽ നിങ്ങളുടെ മെയിൽ ഐ. ഡി യിലേക്ക് അയയ്ക്കും. അതിനു ശേഷം നിങ്ങളുടെ ആധാർ വിവരങ്ങൾ അവരുടെ ഡാറ്റാബേസിൽ നിന്ന് 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യുന്നതാണ് .

ബാങ്ക് അക്കൌണ്ടുകളുടെ കാര്യത്തിൽ, ഒരു ഓൺലൈൻ രീതിയും ഇതുവരെ ലഭ്യമല്ല. നിങ്ങളുടെ അടുത്തുള്ള ബ്രാഞ്ച് സന്ദർശിക്കുകയും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നിങ്ങളുടെ ആധാർ വിവരങ്ങൾ ആവശ്യമെങ്കിൽ നീക്കം ചെയ്യുകയും ആകാം .

Read more about: aadhar linking
English summary

How to unlink Aadhaar

Aadhaar does not have to be linked to bank accounts and SIM cards
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X