അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങളുടെ നിരക്കുകള്‍

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാന ഐടി മിഷന്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാകുന്ന 36 തരം സേവനങ്ങളുടെ നിരക്കുകള്‍ എത്രയൊക്കെയാണെന്നു നോക്കൂ. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകൃത പൊതുജന സേവന കേന്ദ്രങ്ങളായ അക്ഷയ സെന്ററുകള്‍ വഴി നല്‍കുന്ന സേവനങ്ങള്‍ക്ക് നിശ്ചിത ഫീസ് മാത്രമേ ഈടാക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുന്നതിനാണ് സേവന നിരക്കുകള്‍ ഐടി മിഷന്‍ ജനങ്ങൾക്കായി പ്രസിദ്ധീകരിച്ചത് .

 
അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങളുടെ നിരക്കുകള്‍

സേവനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കുകയോ ബുദ്ധിമുട്ട് നേരിടുകയോ ചെയ്താല്‍ പൊതുജനങ്ങള്‍ക്ക് 155300(ബിഎസ്എന്‍എല്‍) എന്ന ടോള്‍ഫ്രീ നമ്പരിലോ 0471 2115098, 2115054, 2335523 എന്നീ നമ്പരുകളിലോ അറിയിക്കാം. പരാതികള്‍ aspoakshaya.net എന്ന ഇ-മെയില്‍ വിലാസത്തിലും അറിയിക്കാം.

സര്‍വീസ് ചാര്‍ജ്

സര്‍വീസ് ചാര്‍ജ്

വിവിധ സേവനങ്ങളുടെ നിരക്കുകള്‍ ചുവടെ. ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ക്ക് ജനറ ല്‍ വിഭാഗത്തിന് 25 രൂപയും സ്‌കാനിംഗ് പ്രിന്റിംഗ് ഇവയ്ക്ക് ഒരു പേജിന് മൂന്ന് രൂപ വീതവും. മുന്‍ഗണന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത് 20 രൂപയും മൂന്ന് രൂപ വീതവുമാണ്.

കെഎസ്ഇബി, ബിഎസ്എന്‍എല്‍ തുടങ്ങിയവയുടെ യൂട്ടിലിറ്റി ബില്‍ പേയ്‌മെന്റുകള്‍ക്ക് 1000 രൂപ വരെ 15 രൂപയും 1001 രൂപ മുതല്‍ 5000 രൂപ വരെ 25 രൂപയും 6000 രൂപയ്ക്ക് മുകളില്‍ തുകയുടെ 0.5 ശതമാനവും സര്‍വീസ് ചാര്‍ജ് ഈടാക്കാം. പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് 100 രൂപ വരെ 10 രൂപയും 101 രൂപ മുതല്‍ 1000 രൂപ 15 രൂപയും 1001രൂപ മുതല്‍ 5000 വരെ 25 രൂപയും 5000 രൂപയ്ക്ക് മുകളില്‍ തുകയുടെ 0.5 ശതമാനവും ഈടാക്കും.

 

 ലൈസന്‍സ് ഫോം

ലൈസന്‍സ് ഫോം

സമ്മതിദായക തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷയ്ക്ക് (പ്രിന്റിംഗ് സ്‌കാനിംഗ് ഉള്‍പ്പെടെ) 40 രൂപ ഈടാക്കും. ഫുഡ്‌സേഫ്റ്റി രജിസ്‌ട്രേഷന്‍ ഫോം എയ്ക്ക് 50 രൂപയും പ്രിന്റിംഗ് സ്‌കാനിംഗ് ഇവയ്ക്ക് പേജ് ഒന്നിന് മൂന്ന് രൂപ വീതവുമാണ്.

ഫുഡ്‌സേഫ്റ്റി ലൈസന്‍സ് ഫോം ബിയ്ക്ക് 80 രൂപയും സ്‌കാനിംഗ് പ്രിന്റിംഗ് ഇവയ്ക്ക് പേജ് ഒന്നിന് മൂന്ന് രൂപ വീതവും. ഫുഡ്‌സേഫ്റ്റി പുതുക്കല്‍ ഫോം എയ്ക്കും ബിയ്ക്കും 25 രൂപയും പ്രിന്റിംഗ്, സ്‌കാനിംഗ് പേജൊന്നിന് മൂന്ന് രൂപ വീതവുമാണ്. എന്‍ട്രന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ജനറല്‍ വിഭാഗത്തിന് 60 രൂപയും പ്രിന്റിംഗ് സ്‌കാനിംഗ് ഇവയ്ക്ക് പേജൊന്നിന് മൂന്ന് രൂപ വീതവുമാണ് നിരക്ക്. എസ്.സി/എസ്.റ്റി വിഭാഗത്തിന് പ്രിന്റിംഗ്, സ്‌കാനിംഗ് ഉള്‍പ്പെടെ 50 രൂപ. ന്യൂനപക്ഷങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് രജിസ്‌ട്രേഷന് പ്രിന്റിംഗും സ്‌കാനിംഗും ഉള്‍പ്പെടെ 60 രൂപയും പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് 70 രൂപയുമാണ് സേവന നിരക്ക്. സംസ്ഥാന സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക് 40 രൂപയും പേജൊന്നിന് മൂന്ന് രൂപ പ്രിന്റിംഗ്/സ്‌കാനിംഗ് ചാര്‍ജും ഈടാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷയ്ക്ക് സ്‌കാനിംഗും പ്രിന്റിംഗും ഉള്‍പ്പെടെ 20 രൂപയാണ് നിരക്ക്. വിവാഹ രജിസ്‌ട്രേഷന് ജനറല്‍ വിഭാഗത്തിന് 70 രൂപയും പ്രിന്റിംഗ് സ്‌കാനിംഗ് ഇവയ്ക്ക് പേജൊന്നിന് മൂന്ന് രൂപയുമാണ് നിരക്ക്.

 

 പ്രിന്റിംഗിനും സ്‌കാനിംഗിനും

പ്രിന്റിംഗിനും സ്‌കാനിംഗിനും

എസ്.സി/എസ്.റ്റി വിഭാഗത്തിന് 60 രൂപ. ബാധ്യത സര്‍ട്ടിഫിക്കറ്റിന് 50 രൂപയും മൂന്ന് രൂപ വീതം പേജ് ഒന്നിന് പ്രിന്റിംഗ് സ്‌കാനിംഗ് ചാര്‍ജും ഈടാക്കും. ലൈഫ് സര്‍ട്ടിഫിക്കറ്റിന് പ്രിന്റിംഗ് ചാര്‍ജ് ഉള്‍പ്പെടെ 30 രൂപ. തൊഴില്‍ വകുപ്പിന്റെ പുതിയ രജിസ്‌ട്രേഷന് 40 രൂപയും പുതുക്കലിന് പ്രിന്റിംഗ് ചാര്‍ജ് ഉള്‍പ്പെടെ 30 രൂപയുമാണ് ഈടാക്കാവുന്നത്. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങ ള്‍ക്ക് 40 രൂപയും പ്രിന്റിംഗ്, സ്‌കാനിംഗ് ചാര്‍ജായി മൂന്ന് രൂപയും ട്രാന്‍സാക്ഷന്‍ ചാര്‍ജും ഈടാക്കാം.

ഇന്‍കം ടാക്‌സ് ഫയലിംഗ് ചെറിയ കേസുകള്‍ക്ക് 100 രൂപയും അല്ലാത്തവയ്ക്ക് 200 രൂപയുമാണ് സര്‍വീസ് ചാര്‍ജ്. ഫാക്ടറി രജിസ്‌ട്രേഷന് 30 രൂപയും പ്രിന്റിംഗിനും സ്‌കാനിംഗിനും പേജൊന്നിന് മൂന്ന് രൂപയുമാണ് നിരക്ക്. ഫാക്ടറി രജിസ്‌ട്രേഷന്‍ റിട്ടേണിന് 40 രൂപയാണ് നിരക്ക്. ഫാക്ടറി രജിസ്‌ട്രേഷന്‍ പുതുക്കലിന് 60 രൂപയും പാന്‍കാര്‍ഡിന് 80 രൂപയുമാണ് നിരക്ക്. പാസ്‌പോര്‍ട്ട് അപേക്ഷകള്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും 200 രൂപവീതമാണ് നിരക്ക്. പി.എസ്.സി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ജനറല്‍ വിഭാഗത്തിന് 60 രൂപയും പ്രിന്റിംഗിനും സ്‌കാനിംഗിനും പേജൊന്നിന് മൂന്ന് രൂപ വീതവുമാണ് നിരക്ക്. എസ്.സി/എസ്.റ്റി വിഭാഗത്തിന് ഇത് 50 രൂപയാണ്. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന് 50 രൂപയും ആധാര്‍ ബയോമെട്രിക് നവീകരണത്തിന് 25 രൂപയും ആധാര്‍ ഡെമോഗ്രാഫിക് നവീകരിക്കലിന് 25 രൂപയും ആധാറിന്റെ കളര്‍ പ്രിന്റിന് 20 രൂപയും ബ്ലാക്ക് ആന്‍ഡ് വൈറ്റ് പ്രിന്റിന് 10 രൂപയും ഈടാക്കും.

 

സൗജന്യ സേവനങ്ങള്‍

സൗജന്യ സേവനങ്ങള്‍

ആധാര്‍ എന്റോള്‍മെന്റ്, കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ്, വ്യക്തമായ രേഖകളുള്ള വിരലുകള്‍ തിരിച്ചറിയുന്നതിന്/ആധാര്‍ തല്‍സ്ഥിതി അന്വേഷണം, അഞ്ച് വയസിനും 15 വയസിനും നടത്തേണ്ട ബയോമെട്രിക് നവീകരിക്കല്‍, എസ്.സി/എസ്.റ്റി വകുപ്പുമായി ബന്ധപ്പെട്ട ഇ-ഗ്രാന്റ് സേവനങ്ങള്‍, എസ്.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് എന്നീ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് തികച്ചും സൗജന്യമായി അക്ഷയ കേന്ദ്രങ്ങളില്‍ നന്നും ലഭിക്കും.

സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും സേവന നിരക്കുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുള്ളതായി ജില്ലാ ഇ-ഗവേണന്‍സ് പ്രോജക്ട് മാനേജര്‍ കെ.ധനേഷ് അറിയിച്ചു.

 

 

Read more about: service charges സേവനം
English summary

services-their-charges-provided-akshaya-centers

here are list of services and their charges of akshaya centers,
Story first published: Saturday, November 17, 2018, 12:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X