ഇന്ത്യയിൽ സ്റ്റാമ്പ് ഡ്യൂട്ടി എന്നാൽ എന്താണ്?

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു വീട് വാങ്ങുക എന്നത് ഏറ്റവും ആവശ്യമായുള്ള തീരുമാനങ്ങളിലൊന്നാണ്. അതിനോടൊപ്പമുള്ള മോണിറ്ററിംഗ് ഭാരം കൂടാതെ,മനസിലാക്കാനും ചിന്തിക്കാനും വളരെയധികം കാര്യങ്ങൾ ഉണ്ട്.പ്രത്യേകിച്ചും നിങ്ങൾ ആദ്യമായി വീടു വാങ്ങുകയാണെങ്കിൽ.ജോലി സ്ഥലത്തും സ്‌കൂളിലും എളുപ്പം എത്തിച്ചേരാൻ സാധിക്കുന്ന ഒരു സ്ഥലം തിരഞ്ഞെടുക്കുന്നന്നത് മുതൽ ഭവന വായ്പ ആപ്ലിക്കേഷൻ, ഡൗൺ പെയ്മെന്റ്, വിൽപ്പന കരാർ തുടങ്ങി നിരവധി കാര്യങ്ങൾ.

 
ഇന്ത്യയിൽ സ്റ്റാമ്പ് ഡ്യൂട്ടി എന്നാൽ എന്താണ്?

ഇത് കൂടാതെ ഉടമസ്ഥാവകാശം ലഭിച്ചു കഴിഞ്ഞാൽ വീട് നിങ്ങളുടെ പേരിലേക്കു രജിസ്റ്റർ ചെയ്യേണ്ടതാണ് . അങ്ങനെ ചെയ്യുമ്പോൾനിങ്ങൾ സർക്കാരിന് സ്റ്റാമ്പ് ഡ്യൂട്ടി എന്ന ഫീസ് നൽക്കേണ്ടതാണ് .

സ്റ്റാമ്പ് ഡ്യൂട്ടി

സ്റ്റാമ്പ് ഡ്യൂട്ടി

റിയൽ എസ്റ്റേറ്റ് അല്ലങ്കിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതിനായി ഗവൺമെന്റ് ചുമത്തുന്ന നികുതിയാണ് ഇത്. 1899 ലെ ഇന്ത്യൻ സ്റ്റാമ്പ് ആക്റ്റിന്റെ സെക്ഷൻ 3 പ്രകാരം ആണ് ഈ നികുതി.രജിസ്റ്റർ ചെയ്യേണ്ട സമയത്ത് വീട്/വസ്തുവിന്റെ മൂല്യം അടിസ്ഥാനമാക്കിയുള്ളതാണ് സ്റ്റാമ്പ് ഡ്യൂട്ടിന്റെ വ്യാപ്തി.

ഒരു പുതിയതോ അല്ലെങ്കിൽ പഴയതോ ആയ നിർമ്മാണമാണെങ്കിൽ അത് സ്ഥിതിചെയ്യുന്ന സ്ഥലമോ പ്രദേശമോ അടിസ്ഥാനമാക്കി ഇത് വ്യത്യാസപ്പെടുന്നു.നിങ്ങൾ ഒരു റിയൽ എസ്റ്റേറ്റ് വാങ്ങാൻ ഇറങ്ങുമ്പോൾ നിങ്ങൾ നേരിടുന്ന അധികചെലവ് സ്റ്റാമ്പ് ഡ്യൂട്ടിയിലായിരിക്കും. അതിനാൽ നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന വീടിന്റെയും സ്ഥലത്തിൻറെയും പ്രദേശം അതിന്റെ പ്രാധാന്യം എന്നിവ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

 

സ്റ്റാമ്പ് ഡ്യൂട്ടി പെയ്‌മെന്റ്

സ്റ്റാമ്പ് ഡ്യൂട്ടി പെയ്‌മെന്റ്

നിങ്ങൾ പൂർണ്ണമായി പേയ്മെന്റ് നടത്തേണ്ടതാണ്
കൃത്യ സമയത്തു സ്റ്റാമ്പ് ഡ്യൂട്ടി പെയ്‌മെന്റ് അടച്ചില്ലെങ്കില് പെനാൽറ്റി ഈടാക്കിയേക്കാം.

കോടതിയിൽ തെളിവായി ഹാജരാക്കാൻ സാധിക്കുന്ന നിയമപരമായ ഒരു രേഖയാണിത്.

നിയമ പ്രമാണം നടപ്പിലാക്കുന്നതിനു മുമ്പോ അല്ലെങ്കിൽ നിർവഹണദിവസമോ അതിനുശേഷം ഒരു പ്രവൃത്തി ദിവസത്തിനകം ഡ്യൂട്ടി സ്റ്റാമ്പ് പെയ്‌മെന്റ് നൽകണം.

സ്വത്ത് വാങ്ങുന്നയാളാണ് സാധാരണയായി പണം അടയ്‌ക്കേണ്ടത്.

പ്രോപ്പർട്ടി എക്സ്ചേഞ്ചിന്റെ കാര്യത്തിൽ, വാങ്ങുന്നയാളും വിൽക്കുന്നയാളും സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടി വന്നേക്കാം.

സ്റ്റാമ്പ് ഡ്യൂട്ടി മുഴുവനും അടച്ചില്ലെങ്കിൽ പ്രതിമാസം രണ്ടു ശതമാനം പെനാൽറ്റി ഈടാക്കുന്നതാണ്.തീർപ്പുകൽപ്പിക്കാത്ത തുകയാണെങ്കിൽ പരമാവധി 200 ശതമാനം വരെ ആകാം അത്.

 

സ്റ്റാമ്പ് പേപ്പർ എക്സിക്യൂഷൻ

സ്റ്റാമ്പ് പേപ്പർ എക്സിക്യൂഷൻ

സ്റ്റാമ്പ് പേപ്പറുകൾ വാങ്ങുന്നയാളുകളുടെയോ വിൽപ്പനക്കാരന്റെയോ പേരിൽ വാങ്ങിക്കാവുന്നതാണ് .കൃത്യ സമയത്തുസ്റ്റാമ്പ്സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കുകയാണെങ്കിൽ , അതിനു ആറു മാസം വരെ സാധുത ഉണ്ടായിരിക്കുന്നതാണ് .

ആവശ്യകതകൾ

ആവശ്യകതകൾ

മതിയായ വിവരങ്ങളുടെ അഭാവം മൂലം മൂല്യനിർണ്ണയ ഓഫീസർക്ക് നിങ്ങളുടെ രേഖ തിരിച്ചുനൽകാവുന്നതാണ് .അതുകൊണ്ട് സ്റ്റാമ്പ് ഡ്യൂട്ടി പ്രക്രിയ പൂർത്തിയാക്കുന്നതിന് വീടുണ്ടാക്കുന്ന സ്ഥലം, നിർമ്മാണ വർഷം, നിലകളുടെ എണ്ണം മുതലായ വിവരങ്ങൾ നൽകുക.

എല്ലാ സ്ഥാവര വസ്തുക്കളും കൈമാറുന്നതിനു സ്റ്റാമ്പ് ഡ്യൂട്ടി കൊടുക്കേണ്ടതാണ്

എല്ലാ സ്ഥാവര വസ്തുക്കളും കൈമാറുന്നതിനു സ്റ്റാമ്പ് ഡ്യൂട്ടി കൊടുക്കേണ്ടതാണ്

ട്രാൻസ്ഫർ ഉപകരണങ്ങൾ, വിഭജനത്തിൻറെ പ്രവൃത്തികൾ, വില്പനയുടെ സർട്ടിഫിക്കറ്റുകൾ, ദാനം, കൈമാറ്റം, വാടക കരാർ, അറ്റോർണി, പവർ ഓഫ് ലൈസൻസ്, ലൈസൻസ് കരാറുകൾ തുടങ്ങിയ സ്റ്റാമ്പ് ഡ്യൂട്ടി ആവശ്യമുള്ള എല്ലാ രേഖകളും സമർപ്പിക്കേണ്ടതാണ്.

 

 

English summary

What Is Stamp Duty In India?

when a seller transfer the property/house to you , you are liable to pay a fee called the stamp duty to the government
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X