നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷനെക്കുറിച്ച് അറിയാം
1996 ലെ ദി ബിൽഡിംഗ് ആൻറ് കണ്‍സ്ട്രക്ഷൻ വർക്കേർസ് ആക്റ്റിലെ (റെഗുലേഷൻ ഓഫ് എംപ്ലോയ്മെന്റ് ആന്റ് കണ്ടീഷൻസ് ഓഫ് സർവ്വീസ് ) സെക്ഷൻ 18 പ്രകാരം രൂപീകരിക്കപ്പെട്ടതാണ് ഈ ക്ഷേമനിധി.

1989 ലെ കേരള കണ്‍സ്ട്രക്ഷൻ വർക്കേർസ് വെൽഫയർ ഫണ്ട് ആക്റ്റ് പ്രകാരം രൂപീകൃതമായതും 1990 മുതൽ പ്രവർത്തിച്ചു വരുന്നതുമായ കേരള കണ്‍സ്ട്രക്ഷൻ വർക്കേർസ് വെൽഫയർ ഫണ്ടിന്റെ തുടർച്ച ആയിട്ടാണ് നിലവിലുള്ള ബോർഡ് പ്രവർത്തിക്കുന്നത്.
അംഗത്വം: അർഹത ഉള്ളവർ
ക്ഷേമ നിധിയുടെ അംഗത്വത്തിന് അർഹത ഉള്ള തൊഴിലാളികൾ താഴെ പറയുന്നവരാണ്.
1. ഇഷ്ട്ടിക കെട്ടുന്നവർ
2. കരിങ്കല്ല് പണിയുന്നവർ
3. വെട്ടുകല്ല് പണിയുന്നവർ
4. വെട്ടുകല്ല് വെട്ടുകാർ
5. ഇഷ്ട്ടിക നിർമ്മിക്കുന്നവർ
6. മരപണിക്കാർ
7. കൊല്ലന്മാർ
8. ഫിറ്റർമാർ
9. പ്ലംബർമാർ
10. പെയിന്റർമാർ
11. സോമിൽ തൊഴിലാളികൾ ഒഴികെയുള്ള മരം അറപ്പുകാർ
12. കമ്പി പണിയിൽ ഏർപ്പെട്ടിരിക്കുന്നവർ
13. നിർമ്മാണ പണിയുമായി ബന്ധപ്പെട്ട മെക്കാട് പണിക്കാർ
തൊഴിലാളികൾ
14. മണലും ഗ്രാവലും ശേഖരിക്കുന്ന തൊഴിലാളികൾ
15. മൊസൈക് തൊഴിലാളികൾ
16. മണൽ തൊഴിലാളികൾ
17. പാറ പൊട്ടിക്കുന്നവരും പാറമട തൊഴിലാളികളും
18. ഇലക്ട്രീഷ്യൻ
19. ഓട് മേയുന്നതിനും നിരത്തലിലും ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
20. റോഡ് തൊഴിലാളികൾ
21. മാർബിൾ,കടപ്പ തൊഴിലാളികൾ
22. നിർമ്മാണ പണിയുമായി ബന്ധപ്പെട്ട മണ്‍തൊഴിലാളികൾ
23. ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന തൊഴിലാളികൾ
24. കുമ്മായ പണിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
25. നിർമ്മാണ പണിയിൽ ഏർപ്പെട്ടിരിക്കുന്ന വെൽഡർമാർ
26.കടലാക്രമണ നിരോധന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ (സൂപ്പെർവൈസർമാർക്ക് അംഗത്വം ലഭിക്കുന്നതല്ല)
അംഗത്വത്തിനുള്ള യോഗ്യത
18 വയസ്സ് തികഞ്ഞിരിക്കുകയും 55 വയസ്സ് കവിയാതിരിക്കുകയും ചെയ്യുന്നവർക്കാണ് യോഗ്യത.നിലവിലുള്ള മറ്റേതെങ്കിലും സർക്കാർ ക്ഷേമനിധിയിൽ അംഗത്വം പാടില്ല.തൊട്ടുമുമ്പുള്ള വർഷം 90 ദിവസത്തിൽ കുറയാത്ത കാലത്തേക്ക് നിർമ്മാണ പണിയിൽ ഏർപ്പെട്ടിരിക്കണം.
നിബന്ധനകൾ
തൊഴിലാളികളുടെ രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ ,വയസ്സ് തെളിയിക്കുന്ന രേഖ (എസ് .എസ്.എൽ.സി ബുക്കിന്റെ കോപ്പി/ പാസ് പോർട്ടിന്റെ കോപ്പി സ്കൂൾ പ്രവേശന രജിസ്ട്രേഷന്റെ കോപ്പി,ജ്ഞാനസ്നാന സർട്ടിഫിക്കറ്റ് ഒറിജിനൽ / മുസ്ലീം പള്ളിയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഒറിജിനൽ,സർക്കാർ ഡോക്ടറിന്റെ സർട്ടിഫിക്കറ്റ് ഒറിജിനൽ) തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഫോറം നമ്പർ 26 ൽ അപേക്ഷ ജില്ലാ എക്സിക്യൂട്ടിവ് / താലൂക്ക് എക്സിക്യൂട്ടിവ് ഓഫിസെർക്ക് സമര്പ്പിക്കണം.( നിർമ്മാണ മേഖലയിൽ രജിസ്ട്രർ ചെയ്തു പ്രവർത്തിക്കുന്ന ട്രേഡ് യൂണിയൻ നല്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് മതി.അല്ലെങ്കിൽ അംഗീകൃത കോണ്‍ട്രാക്ടർ ,തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറി എന്നിവർ നൽകുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് മതിയാകും )
ഫോറം നമ്പർ 27 ൽ നോമിനിയുടെ പേര് നൽകണം.രജിസ്ട്രേഷൻ ഫീസായി 25 രൂപയും മൂന്നുമാസത്തെ വരിസംഖ്യ / അംശാദായം 60 രൂപയും ചേർത്ത് 85 രൂപ ആദ്യ തവണ അടക്കേണ്ടതാണ്.
അപേക്ഷകൾ നേരിട്ടോ ട്രേഡ് യൂണിയനുകൾ വഴിയോ സമർപ്പിക്കാവുന്നതാണ്.ഇന്റർവ്യൂവിനായി തൊഴിലാളി ജില്ലാ എക്സിക്യൂട്ടിവ് ഓഫീസർ മുമ്പാകെ നേരിട്ട് ഹാജരാകേണ്ടതാണ്.രജിസ്ട്രേഷൻ കിട്ടുന്നമുറക്ക് അംഗത്വകാർഡും ബാങ്ക് പാസ്സ്ബുക്കും ലഭിക്കുന്നതാണ്.
വിഹിതം
20 രൂപ വീതം പ്രതിമാസ വിഹിതം / അംശാദായം നല്കണം.ബോർഡ് നിർദേശിക്കുന്ന ബാങ്കിലാണ് വിഹിതം അടക്കേണ്ടത്.ഒരു വർഷം തുടർച്ചയായി വിഹിതം അടക്കുന്നതിൽ വീഴ്ച്ച വരുത്തിയാൽ അംഗത്വം നഷ്ടപ്പെടുന്നതാണ്.
എന്നാൽ മതിയായ കാരണം കാണിച്ച് അപ്പീൽ നല്കി നിർദിഷ്ട പിഴയും,കുടിശികയും അടച്ച് വീണ്ടും അംഗത്വം പുനസ്ഥാപിക്കാവുന്നതാണ്.ഇപ്രകാരം രണ്ട് തവണയിൽ കൂടുതൽ പുന: സ്ഥാപിച്ച് നൽകുന്നതല്ല.
10 ലക്ഷം രൂപയിൽ കൂടുതൽ നിർമ്മാണ ചെലവ് വരുന്ന വീടുകളുടെ നിർമ്മാണ ചെലവിന്റെ 1 % സെസ്സായി ഈ ഫണ്ടിലേക്ക് ഈടാക്കുന്നതാണ്.വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളുടെ ചെലവിന്റെ 1 % സെസ്സായി ഈടാക്കുന്നതാണ്
ആനുകൂല്യങ്ങൾ
പെൻഷൻ
ക്ഷേമ നിധിയിൽ അംഗത്വമുള്ള 60 വയസ്സ് പൂർത്തിയാക്കിയവർക്ക് ആണ് പെൻഷൻ ലഭിക്കുക.ആദ്യത്തെ 5 വർഷത്തെ അംഗത്വത്തിന് പ്രതിമാസം 250 രൂപയും കൂടുതലുള്ള ഓരോ വർഷത്തിനും 20 രൂപ വീതം അധികവും ലഭിക്കും.പരമാവധി 450 രൂപയാണ് പെൻഷൻ.
10 ലക്ഷം രൂപയിൽ കൂടുതൽ നിർമ്മാണ ചെലവ് വരുന്ന വീടുകളുടെ നിർമ്മാണ ചെലവിന്റെ 1 % സെസ്സായി ഈ ഫണ്ടിലേക്ക് ഈടാക്കുന്നതാണ്.വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളുടെ ചെലവിന്റെ 1% സെസ്സായി ഈടാക്കുന്നതാണ്
അവശതാ പെൻഷൻ
അപകടം,രോഗം എന്നിവ മൂലം സ്ഥിരവും സ്ഥായിയുമായ അവശത സംഭവിച്ച് ജോലി ചെയ്യാൻ പൂർണ്ണമായും കഴിയാതെ വരുന്ന അംഗങ്ങൾക്ക് മിനിമം പെൻഷൻ തുകയായ 250 രൂപ അവശതാ പെൻഷനായി പ്രതിമാസം അനുവദിക്കപ്പെടുന്നതാണ്.
ക്ഷേമ നിധിയിൽ കുറഞ്ഞത് ഒരു വർഷത്തെ അംഗത്വം ഉള്ളവർക്കേ ഈ ആനുകൂല്യത്തിന് അർഹതയുള്ളൂ.14 നമ്പർ ഫോറത്തിൽ സിവിൽ സർജന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ്, ഐഡന്റിറ്റി കാർഡ്,പാസ്സ് ബുക്ക് എന്നിവ സഹിതം അപേക്ഷിക്കണം.എല്ലാ മാർച്ച് 31 ന് ശേഷവും ലൈവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications