ഇ പി എഫ് ബാലൻസ്: മൊബൈൽ ഫോണിലൂടെയും എസ്എംഎസിലൂടെയും പരിശോധിക്കാം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ആളാണോ ? നിങ്ങളുടെ പി എഫ് അക്കൗണ്ട് ബാലൻസ് മൊബൈൽ ഫോണിലൂടെയും എസ്എംഎസിലൂടെയും എങ്ങനെ പരിശോധിക്കാം എന്നറിയാൻ വായിക്കൂ. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനവ് വന്നതോട് കൂടി എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് (ഇപിഎഫ്) നടപ്പാക്കുന്നതിൽ വർദ്ധനവ് ഉണ്ടായി. ജോലിയിൽ നിന്നും വിരമിക്കുമ്പോൾ , കരുതി വെക്കുന്ന വിശ്വസനീയവും ജനപ്രിയവുമായ പദ്ധതിയാണിത്.

 
ഇ പി എഫ് ബാലൻസ്: മൊബൈൽ ഫോണിലൂടെയും എസ്എംഎസിലൂടെയും പരിശോധിക്കാം

പി എഫ് ബാലൻസ് ഇടയ്ക്കിടെ പരിശോധിക്കുന്നതാണ് നല്ലത്. നിങ്ങളും നിങ്ങളുടെ കമ്പനിയും ഒരുമിച്ചു തീരുമാനിച്ച സ്കീമിനനുസരിച്ചാകും നിങ്ങളുടെ പി എഫ് അക്കൗണ്ടിലേക്കുള്ള പണം നീങ്ങുക. കമ്പനിയുടെ സ്കീമിൽ നിന്ന് മറ്റു ആനുകൂല്യങ്ങൾ ലഭ്യമാണയോ എന്നറിയാനാണിത്. ഇതുകൂടാതെ നിങ്ങളുടെ ഇ പി എഫ് ബാലൻസ് പരിശോധിക്കാൻ മറ്റു പല മാർഗ്ഗങ്ങൾ ഉണ്ട്. മിസ്ഡ് കോൾ, എസ്എം.എസ്, മൊബൈൽ അപ്ലിക്കേഷൻ, തുടങ്ങിയവ. ഇവ കൂടാതെ ഇ-പാസ്ബുക്ക് ഡൗൺലോഡുചെയ്യാനും സാധ്യമാണ്.

മിസ്ഡ് കോൾ നൽകികൊണ്ട് പി എഫ് ബാലൻസ് അറിയാം

മിസ്ഡ് കോൾ നൽകികൊണ്ട് പി എഫ് ബാലൻസ് അറിയാം

പിഎഫ് ബാലൻസ് അറിയാൻ, ഒരു മിസ്ഡ് കോൾ നൽകേണ്ടി വരും 011-22901406 ൽ മാത്രം പിഎഫ് അക്കൗണ്ടുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ നിന്നും 011-22901406 എന്ന നമ്പറിലേക്ക് മിസ് കാൾ അടിച്ചാൽ നിങ്ങൾക്കു നിങ്ങളുടെ പി.എഫ് ബാലൻസ് അറിയാൻ സാധിക്കും. രണ്ട് മുഴുവൻ റിങ്ങുകൾ കഴിഞ്ഞാൽ കോൾ വിച്ഛേദിക്കപ്പെടും ഒപ്പം പി.എഫ് ബാലൻസ് എത്രയാണെന്ന് അറിയിച്ചു കൊണ്ടുള്ള എസ്എംഎസ് ലഭിക്കുന്നു. ഈ സേവനം സൌജന്യമായി ലഭ്യമാണ്. മിസ് കോൾ സ്മാർട്ട് ഫോൺ നിന്നും നൽകണം എന്ന് നിർബന്ധമില്ല. നിങ്ങളുടെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യു.എ.എൻ) നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറും ആധാർ നമ്പറും പാൻ നമ്പറുമായി ബന്ധപ്പിച്ചിട്ടിട്ടുണ്ടെന്നു ഉറപ്പു വരുത്തുക. കൂടാതെ, ഈ സൗകര്യം ഉപയോഗപ്പെടുത്താൻ യു എ. എന്നിന്റെ ഏകീകൃത പോർട്ടലിൽ മൊബൈൽ നമ്പർ ആക്ടിവേറ്റ് ചെയ്യണം.

ഒരു എസ്എംഎസ് അയച്ചുകൊണ്ട് പിഎഫ് ബാലൻസ് അറിയുക

ഒരു എസ്എംഎസ് അയച്ചുകൊണ്ട് പിഎഫ് ബാലൻസ് അറിയുക

UAN ആക്ടിവേറ്റ് ചെയ്ത അംഗങ്ങൾക്ക് അവരുടെ പി.എഫിന്റെ ഏറ്റവും പുതിയ നില അറിയണമെങ്കിൽ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 7738299899 എന്ന നമ്പറിൽ എസ്എംഎസ് അയച്ചാൽ മതി. SMS "EPFOHO UAN" എന്ന ഫോര്മാറ്റിലാണ് എസ്.എം.എസ്. അയക്കേണ്ടത്. ഇംഗ്ലീഷും ഹിന്ദിയും ഉൾപ്പെടെ 10 ഭാഷകളിൽ എസ്. എം. എസ് സൗകര്യം ലഭ്യമാണ്. മറ്റ് ഭാഷകൾ തെലുങ്ക്, പഞ്ചാബി, ഗുജറാത്തി, മലയാളം, മറാത്തി, തമിഴ്, കന്നഡ, ബംഗാളി എന്നിവയാണ്.

UMANG അപ്ലിക്കേഷൻ ഉപയോഗിച്ച് PF ബാലൻസ് അറിയാം

UMANG അപ്ലിക്കേഷൻ ഉപയോഗിച്ച് PF ബാലൻസ് അറിയാം

പി.എഫ് ബാലൻസ് വിവരങ്ങൾ മിസ്ഡ് കോൾ സൗകാര്യം വഴിയും, എസ്.എം എസ്എംഎസ് സേവനം വഴിയും മാത്രമല്ല ഈ വിവരങ്ങൾ ഇപ്പോൾ UMANG ആപ്ലിക്കേഷനിലും ലഭ്യമാകും. സര്‍ക്കാര്‍ സേവനങ്ങള്‍ ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്ന അപ്ലിക്കേഷനാണു 'ഉമങ്'. ആപ്ലിക്കേഷൻ ഉപയോഗിച്ച്, പിഎഫ് ബാലൻസ് അറിയാനും, ക്ലെയിമുകൾ വർദ്ധിപ്പിക്കാനും, ക്ലെയിം സ്റ്റാറ്റസ് പരിശോധിക്കാനും, EPFO ​​ഓഫീസുകളുടെ വിലാസം അറിയാനും കഴിയും.

Read more about: epf pf പിഎഫ്
English summary

EPF Balance: How to check PF balance using mobile phone

EPF Balance: How to check PF balance using mobile phone, through missed call and SMS,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X