നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പെൻഷൻ; ചെയ്യേണ്ട കാര്യങ്ങൾ ഇത്രമാത്രം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വർഷങ്ങളോളം വിദേശത്ത് പണിയെടുത്തിട്ടും നാട്ടിൽ വെറും കൈയോടെ തിരിച്ചെത്തുന്ന പ്രവാസികൾ അനവധിയാണ്. സാമ്പത്തിക കാര്യങ്ങളിൽ കൃത്യമായ കണക്കു കൂട്ടലുകൾ ഇല്ലാതെ പോകുന്നതാണ് പലപ്പോഴും ഇതിന് കാരണം. എന്നാൽ ജോലി ചെയ്യുന്ന കാലത്ത് തന്നെ റിട്ടയർമെന്റ് കാലത്തേയ്ക്ക് പണം കരുതാൻ പ്രവാസികൾക്കും അവസരം ഒരുക്കുന്ന എൻപിഎസ് പദ്ധതിയെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ ഇതാ..

പ്രവാസികൾക്കും എൻപിഎസ് അക്കൗണ്ട്

പ്രവാസികൾക്കും എൻപിഎസ് അക്കൗണ്ട്

നാഷണൽ പെൻഷൻ സ്കീം (എൻ.പി.എസ്) അക്കൗണ്ടുകൾ പ്രവാസികൾക്കും തുറക്കാവുന്നതാണ്. എൻ.പി.എസ് അക്കൗണ്ട് തുറക്കുന്നതിലൂടെ, എൻആർഐകൾക്ക് ഇന്ത്യയിൽ ഒരു പെൻഷൻ പദ്ധതിയാണ് ലഭ്യമാകുക.

അപേക്ഷിക്കാവുന്നത് ആർക്കൊക്കെ?

അപേക്ഷിക്കാവുന്നത് ആർക്കൊക്കെ?

18 നും 60 നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് എൻപിഎസ് അക്കൗണ്ട് തുറക്കാം. വ്യക്തിഗത എൻആർഐ അക്കൗണ്ടുകൾ മാത്രമേ തുറക്കാൻ സാധിക്കൂ. പവർ ഓഫ് അറ്റോർണി അനുവദീയമല്ല.

അപേക്ഷ ഫോം

അപേക്ഷ ഫോം

എൻആർഐകൾക്ക് എൻപിഎസ് വരിക്കാരൻ രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കേണ്ടതുണ്ട്. ഈ ഫോം ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. വിദേശത്തെ വിലാസവും ബന്ധപ്പെടാനുള്ള വിവരങ്ങളും, സ്ഥിരമായ ഇന്ത്യൻ വിലാസവും അപേക്ഷാ ഫോമിൽ നൽകണം. എൻആർഐകൾക്കു പെൻഷൻ ഫണ്ട് മാനേജർ തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷനും ഉണ്ട്.

ആവശ്യമായ രേഖകൾ

ആവശ്യമായ രേഖകൾ

  • പൂരിപ്പിച്ച അപേക്ഷാ ഫോം
  • പാസ്പോർട്ടിന്റെ കോപ്പി
  • വിലാസം തെളിയിക്കുന്നതിനുള്ള രേഖയുടെ കോപ്പി

മുകളിൽ പറഞ്ഞ രേഖകൾ നാഷണൽ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡിന് കീഴിലുള്ള ഏത് ബാങ്കിലും സമർപ്പിക്കാവുന്നതാണ്.

നിക്ഷേപം

നിക്ഷേപം

എൻപിഎസ് അക്കൗണ്ടിലേയ്ക്കുള്ള നിക്ഷേപം പ്രവാസികൾക്ക് വിനിമയ നിരക്കിന് അനുസരിച്ച് എൻആർഇ അല്ലെങ്കിൽ എൻആർഒ അക്കൗണ്ടുകളിൽ നിന്ന് ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.

സ്റ്റാറ്റസ് പരിശോധിക്കാം

സ്റ്റാറ്റസ് പരിശോധിക്കാം

രേഖകൾ സമർപ്പിച്ച ശേഷം 17 അക്ക രസീത് നമ്പർ ഉപയോഗിച്ച് https://cra-nsdl.com/CRA/ എന്ന വെബ്സൈറ്റിലൂടെ അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാവുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഇന്ത്യയിൽ നികുതി അടയ്ക്കേണ്ട പ്രവാസികൾക്ക് എൻപിഎസ് അക്കൗണ്ടിലൂടെ 50000 രൂപയുടെ വരെ നികുതി ഇളവ് ലഭിക്കും.
  • എൻആർഇ/ എൻആർഒ അക്കൗണ്ട് ഉള്ള ബാങ്കിൽ തന്നെ എൻപിഎസ് അക്കൗണ്ട് തുറക്കുന്നതാണ് നല്ലത്.

malayalam.goodreturns.in

English summary

Everything you want to know about NRI NPS accounts

An NRI between 18 and 60 years of age can open an NPS account. The account needs to be opened by the individual NRI as power of attorney is not allowed.
Story first published: Monday, March 18, 2019, 9:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X