പേഴ്സണല്‍ ബാങ്കിംഗ് വിഭാഗത്തില്‍ എസ്ബിഐ മുന്നോട്ടുവയ്ക്കുന്ന ഒരു അക്കൗണ്ടാണ് മള്‍ട്ടി ഓപ്ഷന് ഡിപ്പോസിറ്റ് സ്കീം. മറ്റു ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും പോലെ കൃത്യമായ ലാഭം വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപ പദ്ധതിയാണിതും. എന്നാല്‍ ഇതിനൊരു സവിശേഷതയുണ്ട്. സാധാരണ സ്ഥിരനിക്ഷേപങ്ങളെ സംബന്ധിച്ചിടത്തോളം നമുക്ക് പണം ആവശ്യമായി വരുന്ന ഘട്ടത്തില്‍ അക്കൗണ്ട് ക്ലോസ് ചെയ്ത് വേണം പണം ലഭ്യമാക്കാന്‍. എന്നാല്‍ മള്‍ട്ടി ഓപ്ഷന് ഡിപ്പോസിറ്റ് സ്കീമില്‍ അങ്ങനെയല്ല, ആവശ്യമായ തുക എത്രയാണോ അത് ആയിരത്തിന്റെ ഗുണിതങ്ങളായി നിങ്ങള്‍ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാം. അക്കൗണ്ട് ക്ലോസ് ചെയ്യേണ്ട ആവശ്യമില്ല.
അക്കൗണ്ടിനെ കുറിച്ച് അറിയേണ്ടതെല്ലാം.:
1.മള്‍ട്ടി ഓപ്ഷന് ഡിപ്പോസിറ്റ് സ്കീം അക്കൗണ്ട് തുടങ്ങാന്‍ ഏറ്റവും ചുരുങ്ങിയത് 10,000 രൂപ വേണം. ഇതിനേക്കാള്‍ 1000 രൂപയുടെ മടങ്ങുകളായി കൂടുതല്‍ തുക നിക്ഷേപിക്കാം. ഏറ്റവും കൂടിയ നിക്ഷേപത്തിന് പരിധിയില്ല.
2. മള്‍ട്ടി ഓപ്ഷന് ഡിപ്പോസിറ്റ് സ്കീമിന്റെ ഏറ്റവും ചുരുങ്ങിയ കാലാവഝി ഒരു വര്‍ഷവും കൂടിയത് അഞ്ച് വര്‍ഷവുമാണ്.
3. സാധാരണ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നതിന് സമാനമായ പലിശ നിരക്കാണ് എസ്ബിഐ മള്‍ട്ടി ഓപ്ഷന് ഡിപ്പോസിറ്റ് സ്കീമിനും ഓഫര്‍ ചെയ്യുന്നത്. നിലവില്‍ ഫെബ്രുവരി 22ന് പുതിക്കിയ നിരക്കാണ് പദ്ധതിക്ക് ബാധകമാവുക. രണ്ടു കോടി രൂപയ്ക്കു താഴെയുള്ള നിക്ഷേപത്തിന്റെ പലിശനിരക്ക് സാധാരണക്കാര്‍ക്ക് 6.8 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.3 ശതമാനവുമാണ്.
4. കാലാവധി പൂര്‍ത്തിയാവുന്നതിന് മുമ്പ് അക്കൗണ്ട് പിന്‍വലിക്കാനുള്ള സൗകര്യം എസ്ബിഐ ഈ അക്കൗണ്ടില്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ സാധാരണ സ്ഥിരം നിക്ഷേപത്തിന്റെ നിയമങ്ങള്‍ക്ക് സമാനമാണ് മള്‍ട്ടി ഓപ്ഷന് ഡിപ്പോസിറ്റ് സ്കീമിന്റേത്.
5. മള്‍ട്ടി ഓപ്ഷന് ഡിപ്പോസിറ്റ് സ്കീമില്‍ മറ്റൊരാളെ നോമിനിയായി വയ്ക്കാനും അക്കൗണ്ടില്‍ നിന്ന് ആവശ്യത്തിന് കടം എടുക്കാനും സൗകര്യമുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
