നിങ്ങളുടെ വോട്ടേഴ്സ് ഐഡി കാർഡിലെ പേരും വിലാസവും ഓൺലൈനായി മാറ്റാം; ചെയ്യേണ്ട കാര്യങ്ങൾ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി വെറും ആഴ്ചകള്‍ മാത്രം അവശേഷിക്കെ, വോട്ടേഴ്സ് ഐഡി കാർഡിലെ നിങ്ങളുടെ തെറ്റായ പേരും വിലാസവും തിരുത്താൻ ഇതാ എളുപ്പ മാർ​ഗം. ആവശ്യമായ രേഖകളുമായി അതത് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഓഫീസുകളിൽ കയറിയിറങ്ങേണ്ട പകരം ഓൺലൈൻ ആയി പേരും വിലാസവും തിരുത്താനുള്ള വഴിയിതാ..

സ്റ്റെപ് 1

സ്റ്റെപ് 1

  • ആദ്യം നാഷണൽ വോട്ടേഴ്സ് സർവീസ് പോർട്ടലായ www.nvsp.in എന്ന വെബ്‌സൈറ്റ് തുറക്കുക. "Apply online for registration of new voter/due to shifting from AC" എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
  • നിങ്ങളുടെ ഇഷ്ട ഭാഷ തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഭാഷ തിരഞ്ഞെടുക്കുക.
സ്റ്റെപ് 2

സ്റ്റെപ് 2

ഫോം 8A തെരഞ്ഞെടുക്കുക. ഈ ഫോമില്‍ താഴെ പറയുന്ന വിവരങ്ങൾ രേഖപ്പെടുത്തുക.
നിങ്ങളുടെ പേര്
പുതിയ വിലാസം
സംസ്ഥാനം
മണ്ഡലം
പഴയ വിലാസം

സ്റ്റെപ് 3

സ്റ്റെപ് 3

നിങ്ങളുടെ പുതിയ വിലാസം തെളിയുന്നതിന് ആവശ്യമായ രേഖകൾ അപ്‍ലോഡ് ചെയ്യുക. താഴെ പറയുന്നതിൽ ഏതെങ്കിലും രേഖകൾ വിലാസം തെളിയിക്കുന്നതിന് ഉപയോ​ഗിക്കാവുന്നതാണ്.

  • ആധാര്‍ കാര്‍ഡ്
  • ബാങ്ക് പാസ്ബുക്ക്
  • ഇന്ത്യൻ പാസ്പോർട്ട്
  • ഡ്രൈവിങ് ലൈസൻസ്
  • കിസാൻ/ പോസ്റ്റ് ഓഫീസ് പാസ്ബുക്ക്
  • റേഷൻ കാർഡ്‌
  • ടെലിഫോൺ ബിൽ
  • വൈദ്യുതി ബിൽ
  • ഗ്യാസ് കണക്ഷൻ ബിൽ
സ്റ്റെപ് 4

സ്റ്റെപ് 4

  • ഫോം പൂര്‍ണമായും പൂരിപ്പിച്ചതിന് ശേഷം രേഖകൾ അപ്ലോഡ് ചെയ്യുക.
  • തുടർന്ന് സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 5

സ്റ്റെപ് 5

തുടർന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന റഫറന്‍സ് നമ്പര്‍ സൂക്ഷിച്ച് വയ്ക്കുക. ഈ നമ്പര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്. നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷം നിങ്ങളെ പുതിയ വോട്ടര്‍ പട്ടികയില്‍ പുതിയ വിലാസത്തില്‍ ഉള്‍പ്പെടുത്തും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • രേഖകൾ അപ്‍ലോ‍ഡ് ചെയ്യുമ്പോൾ, ചിത്രത്തിന്റെ സൈസ് 2 എംബിയിൽ കൂടുതൽ ആകാൻ പാടില്ല
  • ഫോർമാറ്റുകൾ JPG, PNG, BMP, JPEG എന്നിവയിൽ ആയിരിക്കണം

malayalam.goodreturns.in

English summary

How to update/change your current address in voter ID card online

Away from home? Need to update your current address in your voter ID card to cast vote for your desirable candidate in the upcoming elections. Here are a few steps you need to follow.
Story first published: Tuesday, April 2, 2019, 6:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X