ബാങ്ക് ഡിപ്പോസിറ്റിനേക്കാൾ എന്തുകൊണ്ടും ലാഭകരമായ നിക്ഷേപ മാർഗങ്ങളിലൊന്നാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി. ധനകാര്യ മന്ത്രാലയത്തിന്റെ പരിധിയിൽ വരുന്ന നിക്ഷേപ മാർഗമായതിനാൽ ഇത് വളരെ വിശ്വസനീയവുമാണ്. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ നിക്ഷേപം നടത്തുന്നതു വഴി ഓരോ മാസവും സ്ഥിരതയാർന്ന വരുമാനമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
വ്യക്തിഗത അക്കൗണ്ടിൽ 4.5 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിൽ 9 ലക്ഷം രൂപ വരെയുമാണ് നിക്ഷേപം നടത്താനാകുന്നത്. പദ്ധതി വഴി ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പ്രധാനപ്പെട്ട നേട്ടങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.
യോഗ്യത
ഇന്ത്യയിൽ സ്ഥിര താമസമുള്ളവർക്ക് മാത്രമാണ് ഈ പദ്ധതിയിൽ ചേരാൻ സാധിക്കൂ. അതായത് എൻആർഐകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല. എന്നാൽ ഇന്ത്യയിൽ താമസിക്കുന്ന ഒരാൾക്ക് നിങ്ങളുടെ കുട്ടികളുടെ പേരിലും നിക്ഷേപം നടത്താം. എന്നാൽ കുട്ടിയ്ക്ക് പത്ത് വയസ്സായാൽ അവർക്ക് അക്കൗണ്ട് സ്വന്തമായി കൈകാര്യം ചെയ്യാം. പ്രായപൂർത്തിയായാൽ അക്കൗണ്ട് സാധാരണ അക്കൗണ്ടാക്കി മാറ്റുകയും ചെയ്യണം. മാസം 1500 രൂപ വീതം നിക്ഷേപിക്കാനുണ്ടോ? പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിലൂടെ ഉഗ്രൻ നേട്ടം
സുരക്ഷിത റിട്ടേൺ
എല്ലാ മാസവും പലിശ രൂപയിൽ സ്ഥിരമായ വരുമാനം നേടാവുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി. പണപ്പെരുപ്പം പോലുള്ള സാധരണ ഗതിയിൽ നിക്ഷേപ മാർഗങ്ങളെ ബാധിക്കുന്ന യാതൊന്നും പോസ്റ്റ് ഓഫീസ് നിക്ഷേപത്തെ ബാധിക്കില്ല. ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റു പോലുള്ള സ്ഥിര നിക്ഷേപ മാർഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന് തന്നെയാണ് കൂടുതൽ നേട്ടം ലഭിക്കുന്നത്.
നികുതി ആനുകൂല്യം
റിസ്ക് കുറവാണെന്നതും ഗവൺമെന്റിന്റെ പിന്തുണയുള്ള പദ്ധതി ആയതിനാൽ നിങ്ങളുടെ പണം കാലാവധി പൂർത്തിയാകുന്നത് വരെ വളരെ സുരക്ഷിതമായിരിക്കും എന്നതുമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന്റെ ഏറ്റവും വലിയ മേന്മ. എന്നാൽ ഇൻകം ടാക്സ് ആക്ടിൻറെ സെക്ഷൻ 80C പ്രകാരം പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന് നികുതി ഇളവ് ലഭിക്കില്ല. അതായത് ഈ പദ്ധതി വഴി ലഭിക്കുന്ന പണം നികുതി ബാധകമാണ്. ജോലി കിട്ടിയോ? ഉടൻ ഇക്കാര്യങ്ങൾ ചെയ്യുക, പിന്നീട് ഓർത്തിട്ട് കാര്യമില്ല
കാലാവധിയും അപകടസാധ്യതയും
ഒരു സ്ഥിര വരുമാന പദ്ധതി എന്ന നിലയിൽ, നിങ്ങൾ നിക്ഷേപിക്കുന്ന പണം സുരക്ഷിതമായിരിക്കും. ഓഹരി നിക്ഷേപമോ മ്യൂച്വൽ ഫണ്ട് നിക്ഷേപമോ പോലെ പണം നഷ്ട്ടപ്പെടുമെന്ന പേടി വേണ്ട. മാർക്കറ്റിന്റെ അസ്ഥിരാവസ്ഥ നിക്ഷേപത്തെ ബാധിക്കില്ല എന്നതാണ് ഇതിന് കാരണം. അഞ്ച് വർഷമാണ് പദ്ധതിയുടെ നിക്ഷേപ കാലാവധി. കാലാവധി പൂർത്തിയായാൽ പണം പിൻവലിക്കാനും പിന്നീട് വീണ്ടും നിക്ഷേപം നടത്താനും സാധിക്കും.
ഒന്നിലധികം അക്കൗണ്ട്
നിങ്ങളുടെ പേരിൽ തന്നെ ഒന്നിലധികം അക്കൗണ്ടുകളിൽ നിക്ഷേപം നടത്താൻ സാധിക്കും. എന്നാൽ ആകെ നിക്ഷേപ പരിധി 4.5 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. നിങ്ങൾക്ക് രണ്ടോ, അതിലധികമോ ആളുകളുമായി ചേർന്ന് ജോയിന്റ് അക്കൗണ്ടും തുറക്കാം. നിങ്ങൾ പണം നിക്ഷേപിച്ചിരിക്കുന്നത് എവിടെയാണ്? കാശ് ഇരട്ടിയാകാൻ എത്ര വർഷമെടുക്കുമെന്നറിയണ്ടേ?
മൈനർ അക്കൗണ്ട്
നിങ്ങളുടെ പ്രായപൂർത്തിയാകാത്ത മക്കളുടെ പേരിലും നിങ്ങൾക്ക് അക്കൗണ്ട് തുറക്കാം. എന്നാൽ കുട്ടിയ്ക്ക് 10 വയസ്സ് തികഞ്ഞാൽ അവർക്ക് സ്വയം അക്കൗണ്ട് കൈകാര്യം ചെയ്യാം. 18 വയസായകുമ്പോൾ സാധാരണ അക്കൗണ്ടാക്കി മാറ്റുകയും ചെയ്യാം. എന്നാൽ മൈനർ അക്കൗണ്ടിൽ പരമാവധി 3 ലക്ഷം രൂപ മാത്രമേ നിക്ഷേപം നടത്താവൂ. കൂടാതെ നിക്ഷേപം ആരംഭിക്കുമ്പോൾ തന്നെ നോമിനിയെ നിർദ്ദേശിക്കാനും സാധിക്കും.
പലിശ
നിക്ഷേപത്തിന്റെ പ്രതിമാസ പലിശ നിങ്ങൾക്ക് പോസ്റ്റ് ഓഫീസിൽ നിന്ന് നേരിട്ട് ശേഖരിക്കാവുന്നതാണ്. അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം സേവിംഗ്സ് അക്കൌണ്ടിലേക്ക് കൈമാറാം. 5 വർഷത്തെ കാലാവധി പൂർത്തിയായാൽ അതേ തുക പദ്ധതിയ്ക്ക് കീഴിൽ വീണ്ടും നിക്ഷേപിക്കാം.
നിക്ഷേപ തുക
മാസം 1500 രൂപ മുതൽ നിങ്ങൾക്ക് ഈ നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കാം. ക്രമേണ, ഈ തുക വർദ്ധിപ്പിക്കാം. കൂടാതെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് നിങ്ങൾ താമസം മാറുന്നുണ്ടെങ്കിൽ നിങ്ങളുടെ നിക്ഷേപവും ഒരു പോസ്റ്റ് ഓഫീസിൽ നിന്ന് മറ്റൊരു പോസ്റ്റ് ഓഫീസിലേയ്ക്ക് ഈസിയായി ട്രാൻസ്ഫർ ചെയ്യാം. ഇതിന് യാതൊരു വിധ പ്രത്യേക ചാർജുകളും നൽകേണ്ടതില്ല. മാസം വെറും 200 രൂപ നിക്ഷേപിക്കാനുണ്ടോ? പോസ്റ്റ് ഓഫീസ് ടിഡി അക്കൗണ്ടിന് പലിശ 7.8 ശതമാനം
malayalam.goodreturns.in
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications