മാസം 1500 രൂപ വീതം നിക്ഷേപിക്കാനുണ്ടോ? പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിലൂടെ ഉ​ഗ്രൻ നേട്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സർക്കാർ ഉടമസ്ഥതയിലുള്ള പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി നിലവിലെ ബാങ്ക് നിക്ഷേപത്തേക്കാൾ ലാഭകരമാകുന്നത് എങ്ങനെയെന്ന് അറിയാമോ? പ്രതിമാസം വെറും 1,500 രൂപ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാനാകുന്നത് എങ്ങനെയെന്ന് നോക്കാം.

 

പരമാവധി നിക്ഷേപ തുക

പരമാവധി നിക്ഷേപ തുക

ഒരാൾക്ക് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക 4.5 ലക്ഷം രൂപയാണ്. ജോയിന്റ് അക്കൗണ്ടിലൂടെ 9 ലക്ഷം രൂപ വരെ നിക്ഷേപം നടത്താം.

ജോയിന്റ് അക്കൗണ്ട്

ജോയിന്റ് അക്കൗണ്ട്

ജോയിന്റ് അക്കൗണ്ടിൽ രണ്ടോ മൂന്നോ പേർക്ക് ഒരുമിച്ച് നിക്ഷേപം നടത്താം. എല്ലാവർക്കും അക്കൗണ്ടിൽ തുല്യ പങ്കാളിത്തമാണുള്ളത്. വ്യക്തി​ഗത അക്കൗണ്ട് ജോയിന്റ് അക്കൗണ്ട് ആക്കാനും ജോയിന്റ് അക്കൗണ്ട് വ്യക്തി​ഗത അക്കൗണ്ട് ആക്കി മാറ്റാനും സൗകര്യമുണ്ട്.

അക്കൗണ്ട് ട്രാൻസ്ഫർ

അക്കൗണ്ട് ട്രാൻസ്ഫർ

ഉപഭോക്താക്കളുടെ സൗകര്യത്തിന് അനുസരിച്ച് ഒരു പോസ്റ്റ് ഓഫീസിലുള്ള പ്രതിമാസ വരുമാനം അക്കൌണ്ട് മറ്റൊരു പോസ്റ്റ് ഓഫീസിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യമുണ്ട്. അക്കൗണ്ട് ക്യാഷ് നൽകിയും ചെക്ക് നൽകിയും തുറക്കാവുന്നതാണ്.

പലിശ നിരക്ക്

പലിശ നിരക്ക്

സർക്കാർ നിർദ്ദേശം അനുസരിച്ച് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ വാർഷിക പലിശ നിരക്ക് 7.3 ശതമാനമാണ്. വിവിധ ബാങ്കുകളിലെ നിക്ഷേപ പലിശ നിരക്കിനേക്കാൾ ലാഭകരമാണ് ഈ പദ്ധതിയുടെ പലിശ നിരക്ക്.

ഒന്നിലധികം അക്കൗണ്ട്

ഒന്നിലധികം അക്കൗണ്ട്

ഒരു അക്കൗണ്ടിൽ പരമാവധി 4.5 ലക്ഷം രൂപ മാത്രമേ നിക്ഷേപിക്കാകൂ എങ്കിലും ഒരാൾക്ക് ഒന്നിലധികം പോസ്റ്റ് ഓഫീസുകളിൽ ഒന്നിലധികം അക്കൗണ്ടുകൾ തുറക്കാവുന്നതാണ്. എന്നാൽ എല്ലാ അക്കൗണ്ടിലെയും നിക്ഷേപ പരിധി 4.5 ലക്ഷമായിരിക്കും. അക്കൗണ്ട് തുറക്കുമ്പോൾ നോമിനിയെ വയ്ക്കാനും സാധിക്കും.

ആർക്കൊക്കെ അക്കൗണ്ട് തുടങ്ങാം

ആർക്കൊക്കെ അക്കൗണ്ട് തുടങ്ങാം

10 വയസ്സിന് മുകളിലുള്ള ആർക്കും ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയിൽ ചേരാവുന്നതാണ്. മൈനർ അക്കൗണ്ടുള്ളവർ പ്രായപൂർത്തിയായ ശേഷം സാധാരണ അക്കൗണ്ടാക്കി മാറ്റുന്നതിന് അപേക്ഷ സമർപ്പിക്കണം.

കാലാവധി

കാലാവധി

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ കാലാവധി 5 വർഷമാണ്. എന്നാൽ ഒരു വർഷം പൂർത്തിയായാലും അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാവുന്നതാണ്. എന്നാൽ രണ്ട് ശതമാനം തുക ഈടാക്കിയാകും പണം തിരികെ ലഭിക്കുക. 3 വർഷത്തിന് ശേഷമാണ് പിൻവലിക്കുന്നതെങ്കിൽ ഒരു ശതമാനം പോസ്റ്റ് ഓഫീസ് ഈടാക്കും.

malayalam.goodreturns.in

English summary

Post Office Monthly Income Scheme: Latest rates, benefits

India Post, the government-owned postal services, provides the facility of monthly income scheme with which the individual can invest a minimum of Rs 1,500 per month.
Story first published: Friday, May 3, 2019, 6:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X