പഴയ സാലറി അക്കൗണ്ട് ക്ലോസ് ചെയ്യണോ, തുടരണോ? അറിയേണ്ട കാര്യങ്ങള്‍

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാം ജോലി മാറുമ്പോള്‍ പഴയ ശമ്പള അക്കൗണ്ട് ക്ലോസ് ചെയ്യുന്നതാണോ നല്ലത് അതോ അത് തുടരുന്നതോ? സാധാരണ സേവിംഗ്‌സ് അക്കൗണ്ടുകളെ അപേക്ഷിച്ച് കുറേക്കൂടി ലളിതമായ വ്യവസ്ഥകളായിരിക്കും സാലറി അക്കൗണ്ടുകള്‍ക്ക് ഉണ്ടാവുക. ഉദാഹരണമായി പലപ്പോഴും സീറോ മിനിമം ബാലന്‍സ് അക്കൗണ്ടായിരിക്കും പലപ്പോഴും അവ. എന്നാല്‍ ജോലി വിടുന്നതോടെ അത് സാലറി അക്കൗണ്ട് അല്ലാതാവും. ഇത്തരം സാഹചര്യങ്ങളില്‍ അക്കൗണ്ട് ക്ലോസ് ചെയ്യാനും സാധാരണ സേവിംഗ്‌സ് അക്കൗണ്ടാക്കി അതിനെ മാറ്റാനും സൗകര്യമുണ്ട്. ചില ഘടകങ്ങളെ അടിസ്ഥാനമാക്കി ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തുന്നതാണ് നല്ലത്.

 


പുതിയ കമ്പനിയുടെ സാലറി അക്കൗണ്ട്

പുതിയ കമ്പനിയുടെ സാലറി അക്കൗണ്ട്

പഴയ കമ്പനിയിലെ സാലറി അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുമ്പ് പുതിയ കമ്പനിയുടേത് ഏത് ബാങ്കിലാണെന്ന് അന്വേഷിക്കുന്നത് നല്ലതാണ്. നിലവിലെ അതേ ബാങ്ക് വഴി തന്നെയാണ് പുതിയ കമ്പനിയും ശമ്പളം വിതരണം ചെയ്യുന്നതെങ്കില്‍ അവിടെ മറ്റൊരു അക്കൗണ്ട് കൂടി തുടങ്ങുന്നതിനേക്കാള്‍ നല്ലത് നിലവിലുള്ളത് തുടരുന്നതാണ്. ഇക്കാര്യം പുതിയ കമ്പനിയെ അറിയിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാവും.

സേവിംഗ്‌സ് അക്കൗണ്ടാക്കി മാറ്റാം

സേവിംഗ്‌സ് അക്കൗണ്ടാക്കി മാറ്റാം

പുതിയ കമ്പനിയുടെ സാലറി അക്കൗണ്ട് മറ്റൊരു ബാങ്കിലാണെങ്കില്‍ മറ്റൊരു സേവിംഗ് അക്കൗണ്ടായി പഴയതിനെ മാറ്റുന്നതായിരിക്കും നല്ലത്. മറ്റ് സേവിംഗ് അക്കൗണ്ട് നിങ്ങളുടെ പേരില്‍ ഇല്ലെങ്കില്‍ പ്രത്യേകിച്ചും. ശമ്പളവുമായി ബന്ധപ്പെട്ടതല്ലാത്ത മറ്റ് ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനും നിക്ഷേപവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നതിനുമൊക്കെ പഴയത് ഉപയോഗിക്കാം.

കാരണം ലോണ്‍ പെയ്‌മെന്റുകള്‍, ഇന്‍ഷൂറന്‍സ് പ്രീമിയം, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയവയെ സാലറി അക്കൗണ്ടുമായി ബന്ധിപ്പിച്ചാല്‍ ജോലി മാറ്റുമ്പോഴൊക്കെ അക്കൗണ്ട് വിശദാംശങ്ങള്‍ ഇവിടെയെല്ലാം മാറ്റേണ്ട സ്ഥിതിവരും. പക്ഷെ, അങ്ങനെ പ്രൈമറി സേവിംഗ് അക്കൗണ്ടായി പഴയ സാലറി അക്കൗണ്ട് മാറ്റുമ്പോള്‍ അതിന്റെ ഫീച്ചറുകളും സര്‍വീസ് ചാര്‍ജുകളുമൊക്കെ പരിഗണിച്ചുവേണം ഇത്തരമൊരു തീരുമാനമെടുക്കാന്‍.

 

മിനിമം ആവറേജ് ബാലന്‍സ്

മിനിമം ആവറേജ് ബാലന്‍സ്

മിക്കവാറും എല്ലാ റെഗുലര്‍ സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കും മിനിമം ആവറേജ് ബാലന്‍സ് വ്യവസ്ഥയുണ്ട്. മാസത്തില്‍ ശരാശരി ബാലന്‍സ് അക്കൗണ്ടില്‍ ഇല്ലെങ്കില്‍ ബാലന്‍സ് നോണ്‍ മെയിന്റനന്‍സ് ചാര്‍ജസ് എന്ന രീതിയില്‍ പിഴയീടാക്കുമെന്ന കാര്യം ഓര്‍മ വേണം. മാത്രമല്ല, ഇത്തരം സാഹചര്യങ്ങളില്‍ നടത്തുന്ന മറ്റ് ഇടപാടുകള്‍ക്കും പിഴ വരും. മിനിമം ബാലന്‍സ് സൂക്ഷിക്കാന്‍ കഴിയുമെന്ന ഉറപ്പുണ്ടെങ്കില്‍ മാത്രമേ റെഗുലര്‍ സേവിംഗ് അക്കൗണ്ടായി പഴയ സാലറി അക്കൗണ്ടുകള്‍ മാറ്റേണ്ടതുള്ളൂ. അതുപോലെ മറ്റ് സേവനങ്ങള്‍ക്കുള്ള സര്‍വീസ് ചാര്‍ജുകളും എത്രയെന്ന് നോക്കണം.

ഡെബിറ്റ് കാര്‍ഡ് ഓഫറുകള്‍

ഡെബിറ്റ് കാര്‍ഡ് ഓഫറുകള്‍

ക്രെഡിറ്റ് കാര്‍ഡിലെന്ന പോലെ ഡെബിറ്റ് കാര്‍ഡുകളിലും പലവിധ ഓഫറുകള്‍ വരാറുണ്ട്. ഇതുകൂടി പരിഗണിച്ചുവേണം അക്കൗണ്ട് സ്ഥിരപ്പെടുത്താന്‍. ചില ഡെബിറ്റ് കാര്‍ഡുകളിലെ ഇടപാടുകളില്‍ മികച്ച കാഷ്ബാക്ക് ഓഫറുകള്‍, ട്രാവര്‍ ഓഫറുകള്‍, ഹോട്ടല്‍ ഡിസ്‌കൗണ്ടുകള്‍, പെട്രോള്‍-ഡീസല്‍ ബില്ലില്‍ ഡിസ്‌കൗണ്ടുകള്‍ തുടങ്ങിയവ ലഭിക്കും. നിങ്ങളുടെ ചെലവഴിക്കല്‍ ശീലവുമായി മാച്ച് ചെയ്യുന്നതാണ് ക്രെഡിറ്റ് കാര്‍ഡ് ഓഫറുകളെന്ന് ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണം.

English summary

what to do with your old salary account

what to do with your old salary account
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X