നിർമ്മല സീതാരാമന്റെ ബജറ്റ് കൃത്യമായി മനസ്സിലാക്കാൻ നിങ്ങൾ ഈ അഞ്ച് കാര്യങ്ങൾ അറിയണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2019 ജൂലൈ 5 ന് കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കും. ബജറ്റ് ​ദിനത്തിനായുള്ള തയ്യാറെടുപ്പിലാണ് മന്ത്രിയും ധനവകുപ്പും. എന്നാൽ ബജറ്റിന് മുന്നോടിയായി പൊതു ജനങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില സാങ്കേതിക പദങ്ങളുണ്ട്. ഇക്കാര്യങ്ങൾ മനസ്സിലാക്കിലായാൽ നിങ്ങൾക്ക് ബജറ്റിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും. അത്തരം ചില പദങ്ങൾ പരിചയപ്പെടാം.

ധനക്കമ്മി

ധനക്കമ്മി

ഒരു സാമ്പത്തിക വർഷത്തിൽ സർക്കാരിനു ലഭിക്കുന്ന റവന്യു ചിലവിൽ നിന്നു റവന്യു വരുമാനം കുറച്ചാൽ ലഭിക്കുന്നതാണ് റവന്യു കമ്മി (revenue deficit).ആകെ ചിലവിൽ നിന്ന് റവന്യൂ വരുമാനവും കടബാദ്ധ്യതയില്ലാത്ത മൂലധനവരവും കുറച്ചു കിട്ടുന്ന സംഖ്യ ആണ് ധന കമ്മി.
ഈ കുറവ് പരിഹരിക്കുന്നതിന് പൊതുജനങ്ങളിൽ നിന്ന് കൂടുതൽ പണം ഈടാക്കേണ്ടി വരും. ഇത് ജനങ്ങളെ വലയ്ക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക വിദ​ഗ്ധർ കാത്തിരിക്കുന്ന കാര്യമാണ് നിർമ്മല സീതാരാമന്റെ ആദ്യ ബജറ്റിലെ ധനകമ്മി എത്രയായിരിക്കും എന്നത്.

ബജറ്റ് കമ്മി

ബജറ്റ് കമ്മി

സർക്കാരിന്റെ വരുമാനത്തിലും മൂലധന അക്കൗണ്ടിലുമുള്ള എല്ലാ ചെലവുകളും തമ്മിലുള്ള വ്യത്യാസമാണ് ബജറ്റ് കമ്മി. കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്ന ബജറ്റ് കമ്മി നിരക്ക് ഉയര്‍ത്താന്‍ സാധ്യത. ഫെബ്രുവരിയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ധനക്കമ്മി ലക്ഷ്യമിടല്‍ 3.3 ശതമാനത്തില്‍ നിന്ന് 3.4 ശതമാനമായി വര്‍ദ്ധിപ്പിച്ചിരുന്നു. ജൂലൈ അഞ്ചിന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഈ ലക്ഷ്യം 3.6 ശതമാനത്തിലേക്ക് ഉയര്‍ത്തിയേക്കുമെന്നാണ് സൂചന. ഈ വ്യത്യാസം സര്‍ക്കാരിന് 420 ബില്യണ്‍ രൂപ ലഭ്യമാക്കും. ഇത് നികുതി നിരക്ക് കുറയ്ക്കാനും നിക്ഷേപം വര്‍ദ്ധിപ്പിക്കാനുളള പദ്ധതികള്‍ക്കുമായി വിനിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ധനകാര്യ ബിൽ

ധനകാര്യ ബിൽ

പുതിയ നികുതി ചുമത്തുക, നിലവിലുള്ള നികുതി ഘടനയിൽ മാറ്റം വരുത്തുക അല്ലെങ്കിൽ പാർലമെന്റ് അംഗീകരിച്ച കാലയളവിനപ്പുറം നിലവിലുള്ള നികുതി ഘടന തുടരുക എന്നിവയ്ക്കുള്ള സർക്കാർ നിർദേശങ്ങൾ ഈ ബില്ലിലൂടെയാണ് പാർലമെന്റിൽ സമർപ്പിക്കുക. നികുതിയെ സംബന്ധിച്ചിടത്തോളം പ്രധാന രേഖയാണിത്.

വാർഷിക സാമ്പത്തിക പ്രസ്താവന

വാർഷിക സാമ്പത്തിക പ്രസ്താവന

ഭരണഘടനയുടെ ആർട്ടിക്കിൾ 112, ഓരോ സാമ്പത്തിക വർഷത്തിലും - ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ കണക്കാക്കിയ രസീതുകളുടെയും ചെലവുകളുടെയും ഒരു പ്രസ്താവന പാർലമെന്റിന് സമർപ്പിക്കേണ്ടതാണ്. വാർഷിക സാമ്പത്തിക പ്രസ്താവന സാധാരണയായി 10 പേജ് അടങ്ങിയ പ്രമാണമാണ്. ഇത് മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. കൺസോളിഡേറ്റഡ് ഫണ്ട്, കണ്ടീജൻസി ഫണ്ട്, പബ്ലിക് ഫണ്ട്.

റവന്യൂ കമ്മി

റവന്യൂ കമ്മി

മുകളിൽ പറഞ്ഞതുപോലെ ഒരു സാമ്പത്തിക വർഷത്തിൽ സർക്കാരിനു ലഭിക്കുന്ന റവന്യു ചിലവിൽ നിന്നു റവന്യു വരുമാനം കുറച്ചാൽ ലഭിക്കുന്നതാണ് റവന്യു കമ്മി. റവന്യൂ അക്കൗണ്ടിലെ എല്ലാ ചെലവുകളും റവന്യൂ അക്കൗണ്ടിലെ രസീതുകളോട് തികച്ചും അനുയോജ്യമായിരിക്കണം. അതായത് റവന്യൂ കമ്മി എപ്പോഴും പൂജ്യമായിരിക്കണം.

malayalam.goodreturns.in

English summary

10 Terms You Must Know Before Budget

Union Finance Minister Nirmala Sitharaman will present the Union Budget on July 5, 2019. The Minister and the Department of Finance is in preparation for Budget Day
Story first published: Friday, June 28, 2019, 15:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X