എടിഎമ്മിൽ നിന്ന് കാശ് കിട്ടിയതുമില്ല, അക്കൗണ്ടിൽ നിന്ന് കാശ് പോകുകയും ചെയ്തു; ഉടൻ ചെയ്യേണ്ടതെന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എടിഎമ്മിൽ നിന്ന് കാശ് പിൻവലിക്കാൻ ശ്രമിക്കുമ്പോൾ കാശ് കൈയിൽ കിട്ടാതിരിക്കുകയും എന്നാൽ അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ആകുകയും ചെയ്താൻ ഉടൻ ചെയ്യേണ്ടതെന്ത് എന്ന് പലർക്കും അറിയില്ല. ഡെബിറ്റ് ആയ തുക 7 ദിവസത്തിനുള്ളിൽ അക്കൗണ്ടിൽ തിരികെ ലഭിക്കുമെന്നാണ് ബാങ്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ 7 ദിവസത്തിനകം ക്രെ‍ഡിറ്റ് ആയില്ലെങ്കിൽ പിന്നീടുള്ള ഓരോ ദിവസവും ബാങ്കുകൾ ഉപഭോക്താക്കൾക്ക് പിഴ നൽകേണ്ടി വരുമെന്നാണ് റിസർവ് ബാങ്കിന്റെ നിയമം.

പരാതിപ്പെടേണ്ടത് എവിടെ?

പരാതിപ്പെടേണ്ടത് എവിടെ?

നിങ്ങളുടെ എടിഎം കാർഡ് ഉപയോ​ഗിച്ച് ഏത് എടിഎമ്മിൽ നിന്ന് ഇടപാട് നടത്തി പരാജയപ്പെടുകയോ പണം അക്കൗണ്ടിൽ നിന്ന് നഷ്ട്ടപ്പെടുകയോ ചെയ്താൽ ആദ്യം ചെയ്യേണ്ടത് ബാങ്കിൽ പരാതിപ്പെടുക എന്നതാണ്. കാർഡ് ഏത് ബാങ്കിന്റേത് ആണോ ആ ബാങ്കിലാണ് പരാതി സമർപ്പിക്കേണ്ടത്.

പരാതിപ്പെടേണ്ടത് എപ്പോൾ?

പരാതിപ്പെടേണ്ടത് എപ്പോൾ?

എല്ലാ എടിഎം കൗണ്ടറുകളിലും ഉപഭോക്താക്കൾക്ക് പരാതി അയയ്ക്കാൻ ബന്ധപ്പെട്ട ഓഫീസർമാരുടെ ടോൾ ഫ്രീ നമ്പറുകളും ഹെൽപ് ഡസ്ക് നമ്പരുകളും രേഖപ്പെടുത്തിയിരിക്കണം. ഈ നമ്പറുകളിൽ വിളിച്ച് അപ്പോൾ തന്നെ പരാതി രേഖപ്പെടുത്താവുന്നതാണ്. പണം നഷ്ട്ടപ്പെട്ട് 30 ദിവസത്തിനുള്ളിൽ ഉപഭോക്താവ് പരാതി ഫയൽ ചെയ്തിരിക്കണം.

ബാങ്കിം​ഗ് ഓംബുഡ്സ്മാന് പരാതി നൽകാം

ബാങ്കിം​ഗ് ഓംബുഡ്സ്മാന് പരാതി നൽകാം

പരാതി നൽകിയതിന് ശേഷമുള്ള 7 പ്രവർത്തി ദിവസത്തിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിൽ പണം ക്രെഡിറ്റ് ചെയ്യപ്പെടുകയും പരാതി പരിഹരിക്കപ്പെടുകയും ചെയ്യണമെന്നാണ് റിസർവ് ബാങ്കിന്റെ നിയമം. നിശ്ചിത സമയത്തിനുള്ളിൽ നിങ്ങളുടെ പരാതിയ്ക്ക് പരിഹാരമുണ്ടായില്ലെങ്കിൽ നിങ്ങൾക്ക് ബാങ്കിം​ഗ് ഓംബുഡ്സ്മാന് പരാതി നൽകാവുന്നതാണ്. 2018ൽ എടിഎം ഇടപാട് സംബന്ധിച്ചി ബാങ്കിം​ഗ് ഓംബുഡ്സ്മാൻ ഓഫീസിലെത്തിയത് 16,000 പരാതികളാണ്.

സർവ്വീസ് ചാർജ്

സർവ്വീസ് ചാർജ്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) നിർദ്ദേശ പ്രകാരം, എല്ലാ ബാങ്കുകളും എടിഎമ്മുകളിൽ മിനിമം സൗജന്യ ട്രാൻസാക്ഷൻ അനുവദിക്കുന്നുണ്ട്. ഈ പരിധി കഴിഞ്ഞാൽ സേവിംഗ് ബാങ്ക് അക്കൗണ്ട് ഉടമകൾ കൂടുതൽ സർവ്വീസ് ചാർജ് നൽകേണ്ടി വരും. ഒരു മാസത്തിൽ കുറഞ്ഞത് അഞ്ചു ഫ്രീ ഇടപാടുകൾ മാത്രമാണ് ബാങ്കുകൾ അനുവദിക്കുന്നത്. പണം പിൻവലിക്കലും ബാലൻസ് പരിശോധനയും ഒക്കെ ഉൾപ്പെടുന്നതാണ് അഞ്ച് ഇടപാടുകൾ.

malayalam.goodreturns.in

English summary

ATM Card: Compensation On Delayed Re-Credit

Many people do not know when they try to withdraw cash from an ATM but they do not get the money into the hands but the money is debited from account.
Story first published: Thursday, June 6, 2019, 13:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X