വോട്ടർ ഐഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയവയുമായി താരതമ്യപ്പെടുത്തുമ്പോൾ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതും തുടർന്നുള്ള നടപടിക്രമങ്ങളും അൽപ്പം ബുദ്ധിമുട്ടുള്ളതാണ്. പാസ്‌പോർട്ട് ഒരു അന്താരാഷ്ട്ര ഐഡി കാർഡായതാണ് ഇതിന് കാരണം. ശരിയായി പൂരിപ്പിച്ച പാസ്‌പോർട്ട് അപേക്ഷാ ഫോമിനൊപ്പം കൃത്യമായ ചില രേഖകളും സമർപ്പിക്കേണ്ടതുണ്ട്.
പുതിയ രീതി
നേരത്തെ, പാസ്‌പോർട്ടിന് അപേക്ഷിക്കുക എന്നത് കൂടുതൽ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. അപേക്ഷിക്കുന്നതിനും തിരുത്തലുകൾക്കും സംശയ നിവാരണത്തിനും വരെ അടുത്തുള്ള പാസ്പോർട്ട് ഓഫീസിലെത്തണമായിരുന്നു. പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന്റെ വരവോടെ പാസ്‌പോർട്ട് അപേക്ഷാ ഫോം ഏകീകൃത പോർട്ടലിലൂടെ സമർപ്പിക്കാവുന്നതാണ്. ഫീസ് അടയ്ക്കുന്നതും അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുന്നതുമൊക്കെ ഇപ്പോൾ ഓൺലൈനായി തന്നെയാണ്.
പാസ്പോർട്ട് സേവാകേന്ദ്രം
പാസ്‌പോർട്ട് അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിനും സമർപ്പിക്കുന്നതിനും പാസ്‌പോർട്ട് അപേക്ഷാ ഫീസ് അടയ്ക്കുന്നതിനും പാസ്‌പോർട്ട് സേവാ കേന്ദ്രത്തിൽ (പിഎസ്‌കെ) അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുന്നതിനും ഒരു വ്യക്തി പിഎസ്‌കെയുടെ ഔദ്യോഗിക വെബ്സൈറ്റാണ് സന്ദർശിക്കേണ്ടത്. എന്നാൽ ജനങ്ങളെ പറ്റിക്കുന്നതിന് പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ വെബ്സൈറ്റിനോട് സമാനതകളുള്ള നിരവധി ഡൊമെയ്‌നുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
അപേക്ഷകർ സൂക്ഷിക്കുക
ഇൻറർനെറ്റിൽ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിനെ പറ്റിയ സേർച്ച് ചെയ്യുമ്പോൾ ഇത്തരത്തിൽ നിരവധി വെബ്സൈറ്റുകൾ പ്രത്യക്ഷപ്പെടാം. അന്വേഷണം തിരയുന്നതിൽ ദൃശ്യമാകാം. നിരവധി വ്യാജ വെബ്‌സൈറ്റുകളും മൊബൈൽ ആപ്ലിക്കേഷനുകളും അപേക്ഷകരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിനും പാസ്‌പോർട്ടിനും അനുബന്ധ സേവനങ്ങൾക്കും അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുന്നതിനും അധിക ചാർജുകൾ ഈടാക്കുന്നുണ്ടെന്നും മന്ത്രാലയത്തിന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. നിങ്ങളുടെ പാസ്പോർട്ട് പുതുക്കേണ്ടത് എപ്പോൾ? ഓൺലൈനായി പുതുക്കേണ്ടത് എങ്ങനെ?
വ്യാജ വെബ്സൈറ്റുകൾ ഏതൊക്കെ?
പാസ്‌പോർട്ട് അതോറിറ്റി പുറത്തുവിട്ട വിവരമനുസരിച്ച് .org, .in, .com എന്നീ ഡൊമെയ്ൻ നാമത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചില വെബ്‌സൈറ്റുകളായ www.indiapassport.org, www.online-passportindia.com, www.passportindiaportal.in, www.passport -india.in, www.passport-seva.in, www.applypassport.org എന്നിവയും സമാനമായ നിരവധി വെബ്‌സൈറ്റുകളും പൂർണ്ണമായും വ്യാജമാണ്. പാസ്പോർട്ട് വെറും മൂന്ന് ദിവസത്തിനുള്ളിൽ കിട്ടും; അപേക്ഷ ഇനി മുതൽ പുതിയ രീതിയിൽ
അപേക്ഷകർ ചെയ്യേണ്ടതെന്ത്?
പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർ മുകളിൽ സൂചിപ്പിച്ച വ്യാജ വെബ്‌സൈറ്റുകൾ സന്ദർശിക്കരുതെന്നും അതുവഴി പാസ്പോർട്ടിന് അപേക്ഷിക്കരുതെന്നും, പാസ്‌പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട് പണമടയ്ക്കരുതെന്നും പാസ്‌പോർട്ട് സേവന കേന്ദ്രം അറിയിച്ചു.
പാസ്‌പോർട്ട് സേവനങ്ങൾക്കും പാസ്പോർട്ടിന് അപേക്ഷിക്കുന്നതിനുമുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.passportindia.gov.in ആണ്. പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ മൊബൈൽ ആപ്ലിക്കേഷൻ Android, iOS ആപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. നിങ്ങൾ അറിഞ്ഞോ?? വായ്പ ലഭിക്കാനും ഇനി പാസ്പോർട്ട് വേണം
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
