നിങ്ങൾ അറിഞ്ഞോ?? വായ്പ ലഭിക്കാനും ഇനി പാസ്പോർട്ട് വേണം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്പ ലഭിക്കാനും ഇനി പാസ്പോര്‍ട്ട് വിവരങ്ങള്‍ നൽകണം. വൻ തുക വായ്പയെടുത്ത് ചിലർ രാജ്യം വിടുന്നത് പതിവായതോടെയാണ് പുതിയ നിബന്ധനയുമായി ധനകാര്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.

 

50 കോടി രൂപയോ അതിനുമുകളിലോ വായ്പ എടുക്കുന്നവർക്കാണ് ഇനി മുതൽ പാസ്പോര്‍ട്ട് വിവരങ്ങള്‍ കൂടി നല്‍കേണ്ടി വരിക. പാസ്പാര്‍ട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ ഇത്തരക്കാരിൽ നിന്ന് ശേഖരിക്കണമെന്ന് ധനകാര്യമന്ത്രാലയം ഉടനെ പൊതുമേഖല ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്നാണ് വിവരം.

നിങ്ങൾ അറിഞ്ഞോ?? വായ്പ ലഭിക്കാനും ഇനി പാസ്പോർട്ട് വേണം

പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന, സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യം വിടുന്നവര്‍ക്കെതിരെയുള്ള ഫ്യുജിറ്റേറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്സ് ബില്ലില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്.

തട്ടിപ്പ് നടത്തി മുങ്ങുന്നവരെ പിടികൂടുന്നതിനായി ഇന്റലിജന്റ്സ് ഏജന്‍സികള്‍, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് തുടങ്ങിയവയ്ക്ക് ആവശ്യം വന്നാല്‍ ബാങ്കുകള്‍ക്ക് എളുപ്പത്തില്‍ വിവരം കൈമാറാന്‍ ഇത് സാഹയകരമാകുമെന്നാണ് വിലയിരുത്തല്‍. ഏതെങ്കിലും അക്കൗണ്ടില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ഉടനെ തന്നെ വിവരം ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറാന്‍ ബാങ്കുകള്‍ക്ക് കഴിയുന്ന തരത്തിലാണ് വിവരങ്ങള്‍ ശേഖരിക്കുക.

malayalam.goodreturns.in

English summary

PSBs may be told to take passport details for loans above Rs 50 crore

The finance ministry may ask state-run lenders to seek the certified passport details of borrowers with an exposure of Rs 50 crore and above to help prevent them fleeing the country in case of default or wrongdoing of any kind, a senior government official said.
Story first published: Tuesday, March 6, 2018, 16:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X