പാസ്പോർട്ട് വെറും മൂന്ന് ദിവസത്തിനുള്ളിൽ കിട്ടും; അപേക്ഷ ഇനി മുതൽ പുതിയ രീതിയിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യു.എ.ഇയിൽനിന്ന് പാസ്പോർട്ടിന് അപേക്ഷിക്കുന്ന ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്. ഇനി മുതൽ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ഇതാ..

പ്രാബല്യത്തിലായി

പ്രാബല്യത്തിലായി

അബുദാബിയിൽ ബുധനാഴ്ച മുതൽ പുതിയ തീരുമാനം പ്രാബല്യത്തിലായി. ദുബായിലും മറ്റ് അഞ്ച് എമിറേറ്റുകളിലും ഓൺലൈൻ അപേക്ഷകൾ ഈയാഴ്ച തുടക്കം മുതൽ സ്വീകരിച്ചു തുടങ്ങി.

അപേക്ഷ ഓൺലൈനായി

അപേക്ഷ ഓൺലൈനായി

പുതിയ പാസ്പോർട്ടെടുക്കുന്നവരും പാസ്പോർട്ട് പുതുക്കുന്നവരും ഇനി മുതൽ embassy.passportindia.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം. ഇതിനുശേഷം സാധാരണ പോലെ തന്നെ ആവശ്യമായ രേഖകളുമായി ബി.എൽ.എസ്. സെന്ററിലെത്തുകയും ബാക്കി നടപടികൾ പൂർത്തിയാക്കുകയും ചെയ്യണം. ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കാത്തവർക്ക് ബി.എൽ.എസ്. സെന്ററുകളിൽ നിന്ന് സഹായം തേടാവുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ?

അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ?

ഓൺലൈനായി പാസ്പോർട്ടിന് അപേക്ഷിക്കുന്നത് എങ്ങനെയെന്ന് നോക്കാം. നടപടിക്രമങ്ങൾ ചുവടെ ചേർക്കുന്നു.

സ്റ്റെപ് 1

സ്റ്റെപ് 1

  • https://embassy.passportindia.gov.in എന്ന പോർട്ടൽ സന്ദർശിച്ച്, പാസ്പോർട്ട് സേവാ അറ്റ് ഇന്ത്യൻ എംബസീസ് ആൻഡ് കോൺസുലേറ്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. 
  • തുടർന്ന് കൺട്രി എന്ന ഓപ്ഷനിൽ യു.എ.ഇ. തിരഞ്ഞെടുക്കുക.
  • സ്റ്റെപ് 2

    സ്റ്റെപ് 2

    • രജിസ്റ്റർ ചെയ്യുന്നതിനായി രജിസ്റ്റർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് യൂസർ ഐ.ഡി ഉണ്ടാക്കുക
    • ഈ ഐ.ഡി. ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യുക
    • സ്റ്റെപ് 3

      സ്റ്റെപ് 3

      • ഹോം പേജിലെ പാസ്പോർട്ടിന് അപേക്ഷിക്കുന്നതിനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
      • തുറന്ന് വരുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് സമർപ്പിക്കുക
      • അതിനു ശേഷം ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് ബി.എൽ.എസ്. കേന്ദ്രത്തിലെത്തി ബാക്കിനടപടികൾ പൂർത്തിയാക്കുക.
      • മൂന്ന് ദിവസത്തിനുള്ളിൽ

        മൂന്ന് ദിവസത്തിനുള്ളിൽ

        നിലവിൽ പാസ്പോർട്ടിന് അപേക്ഷിച്ചാൽ അഞ്ചു ദിവസത്ത‌ിനുള്ളിലാണ് ലഭിക്കുക. ഓൺലൈൻ സംവിധാനം വരുന്നതോടെ മൂന്നു ദിവസത്തിനുള്ളിൽ തന്നെ പാസ്പോർട്ട് ലഭിക്കും. യു.എ.ഇ.യിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ പാസ്പോർട്ടുകൾ അനുവദിക്കുന്നത്. കഴിഞ്ഞ വർഷം 2,72,500 ഇന്ത്യൻ പാസ്പോർട്ടുകളാണ് യുഎഇയിൽ നിന്ന് അനുവദിച്ചത്.

malayalam.goodreturns.in

English summary

New rules for Indians applying for passport services in the UAE

Indian expats who require passport services in the UAE will now need to mandatorily complete their applications online before visiting the processing centres.
Story first published: Thursday, April 11, 2019, 12:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X