ബാങ്ക് ഇടപാടുകൾക്കും ഇനി വാട്ട്സ്ആപ്പ് മതി; വാട്ട്സ്ആപ്പ് ബാങ്കിം​ഗിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ചാറ്റുചെയ്യാനും ഫോട്ടോകൾ, വീഡിയോകൾ, വോയ്‌സ് മെസേജുകൾ എന്നിവ പങ്കിടാനും കഴിയുന്ന ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് വാട്ട്‌സ്ആപ്പ്. എന്നാൽ ഇപ്പോൾ നിങ്ങളുടെ അടിസ്ഥാന ബാങ്ക് ഇടപാടുകളും വാട്ട്‌സ്ആപ്പ് വഴി നടത്താം. എന്തൊക്കെയാണ് ബാങ്കുകൾ നൽകുന്ന വാട്ട്സ്ആപ്പ് സേവനങ്ങളെന്നും അവയുടെ പ്രത്യേകതകൾ എന്തൊക്കെയെന്നും പരിശോധിക്കാം.

വാട്ട്സ്ആപ്പ് ബാങ്കിം​ഗ് സേവനങ്ങൾ

വാട്ട്സ്ആപ്പ് ബാങ്കിം​ഗ് സേവനങ്ങൾ

  • അക്കൗണ്ട് ബാലൻസ് പരിശോധിക്കൽ
  • ചെക്ക് ബുക്ക് അഭ്യർത്ഥന
  • മിനി സ്റ്റേറ്റ്മെന്റ്
  • ഡെബിറ്റ് കാർഡ് യോഗ്യതാ പരിശോധന

1000 ജിബി ഫ്രീ ഡാറ്റയെന്ന വാട്ട്സ്ആപ്പ് സന്ദേശത്തില്‍ വീണുപോവല്ലേ; എട്ടിന്റെ പണി പുറകെ വരും1000 ജിബി ഫ്രീ ഡാറ്റയെന്ന വാട്ട്സ്ആപ്പ് സന്ദേശത്തില്‍ വീണുപോവല്ലേ; എട്ടിന്റെ പണി പുറകെ വരും

ഏതൊക്കെ ബാങ്കുകളിൽ

ഏതൊക്കെ ബാങ്കുകളിൽ

കൊട്ടക് മഹീന്ദ്ര ബാങ്ക്, സരസ്വത് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക് തുടങ്ങി നിരവധി ബാങ്കുകൾ ഇപ്പോൾ വാട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങൾ ലഭിക്കുന്നതിന്, ബാങ്ക് അതിന്റെ വെബ്‌സൈറ്റിൽ നൽകിയ നമ്പറിലേക്ക് നിങ്ങൾ ആദ്യം ഒരു മിസ്ഡ് കോൾ നൽകേണ്ടതുണ്ട്.

വാട്ട്സ്ആപ്പും ഫേസ്ബുക്കും ഇൻസ്റ്റ​ഗ്രാമും പണി മുടക്കി!! നിങ്ങളുടെ ഫോണിൽ ഇവ പ്രവർത്തിക്കുന്നുണ്ടോ?വാട്ട്സ്ആപ്പും ഫേസ്ബുക്കും ഇൻസ്റ്റ​ഗ്രാമും പണി മുടക്കി!! നിങ്ങളുടെ ഫോണിൽ ഇവ പ്രവർത്തിക്കുന്നുണ്ടോ?

മിസ്ഡ് കോൾ

മിസ്ഡ് കോൾ

ബാങ്ക് നൽകുന്ന പ്രത്യേകത നമ്പറിലാണ് മിസ്ഡ് കോൾ നൽകേണ്ടത്. ബാങ്കിന്റെ ഫോൺ ബാങ്കിംഗ് നമ്പറിൽ നിന്ന് വ്യത്യസ്തമായിരിക്കും ഇത്. വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനം ലഭിക്കുന്നതിന്, ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ നിന്നാണ് മിസ്ഡ് കോൾ നൽകേണ്ടത്. മിസ്ഡ് കോൾ നൽകുന്നതിലൂടെ, അടിസ്ഥാനപരമായി ഈ സേവനം ഉപയോഗിക്കുന്നതിന് നിങ്ങൾ ബാങ്കിന് സമ്മതം നൽകുന്നു. മിസ്ഡ് കോൾ നൽകി കഴിഞ്ഞാൽ, ബാങ്കിന്റെ വാട്ട്‌സ്ആപ്പ് നമ്പറിൽ നിന്ന് നിങ്ങൾക്ക് ഒരു സ്വാഗത സന്ദേശം ലഭിക്കും. തുടരുന്നതിന് ബാങ്കിന്റെ ഈ വാട്ട്‌സ്ആപ്പ് നമ്പർ നിങ്ങളുടെ കോൺടാക്റ്റ് പട്ടികയിൽ സംരക്ഷിക്കണം. ഏതെങ്കിലും ബാങ്കിംഗ് സേവനത്തിനായി വാട്ട്‌സ്ആപ്പ് വഴി ഒരു ചാറ്റ് ആരംഭിക്കുന്നതിന്, നിങ്ങൾ ‘ഹായ്' എന്ന് ടൈപ്പുചെയ്ത് അയച്ചാൽ മതി.

ബാങ്കുകൾക്ക് എതിരെ പരാതിപ്പെടണോ? റിസർവ് ബാങ്കിന് പരാതി നൽകേണ്ടത് ഇങ്ങനെബാങ്കുകൾക്ക് എതിരെ പരാതിപ്പെടണോ? റിസർവ് ബാങ്കിന് പരാതി നൽകേണ്ടത് ഇങ്ങനെ

ബാങ്കിന്റെ മറുപടി

ബാങ്കിന്റെ മറുപടി

നിങ്ങളുടെ 'ഹായ്' സന്ദേശം ലഭിക്കുന്ന ഉടൻ ബാങ്കിൽ നിന്ന് "ഹായ്, XXXXX ബാങ്ക് വാട്ട്‌സ്ആപ്പ് ബാങ്കിംഗിലേക്ക് സ്വാഗതം എന്ന മെസേജ് ലഭിക്കും.
അതിന് ശേഷം നിങ്ങളുടെ ചോദ്യം ടൈപ്പു ചെയ്യുക, അല്ലെങ്കിൽ ആവശ്യമുള്ള സേവനത്തിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനം ലഭിക്കുമ്പോൾ തന്നെ നിങ്ങൾക്ക് എസ്എംഎസായി നോട്ടിഫിക്കേഷൻ ലഭിക്കും. നിങ്ങളുടെ കാർഡുകളുടെ വിശദാംശങ്ങൾ, സ്ഥിര നിക്ഷേപങ്ങൾ, മിനി സ്റ്റേറ്റ്മെന്റ് തുടങ്ങിയ വിവരങ്ങൾ വാട്ട്സ്ആപ്പിലൂടെ അറിയാൻ സാധിക്കും.

ഫീസ് ഇല്ല

ഫീസ് ഇല്ല

വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങൾ ലഭിക്കുന്നതിന് ബാങ്കുകൾ ഫീസ് ഈടാക്കില്ല. അതായത് നിങ്ങൾക്ക് ഈ സേവനം സൗജന്യമായി ലഭിക്കും. ഉപഭോക്താക്കളിൽ നിന്നുള്ള ചോദ്യങ്ങൾ തത്സമയം പരിഹരിക്കുന്നതിനാണ് ബാങ്ക് വാട്ട്‌സ്ആപ്പ് സേവനം നൽകുന്നത്. നിങ്ങളും ബാങ്കും തമ്മിലുള്ള എല്ലാ സന്ദേശങ്ങളും എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ ഉപയോഗിച്ച് സുരക്ഷിതമാക്കിയിരിക്കുന്നതിനാൽ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സുരക്ഷിതമാണെന്നത് എടുത്തു പറയേണ്ട കാര്യമാണ്.

രഹസ്യ വിവരങ്ങൾ നൽകേണ്ട

രഹസ്യ വിവരങ്ങൾ നൽകേണ്ട

നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ ഒരിയ്ക്കലും വാട്ട്സ്ആപ്പിലൂടെ പങ്കുവയ്ക്കരുത്. വാട്ട്‌സ്ആപ്പിൽ സന്ദേശമയയ്‌ക്കുമ്പോൾ പിൻ അല്ലെങ്കിൽ പാസ്‌വേഡ് പോലുള്ള രഹസ്യ വിവരങ്ങൾ നൽകേണ്ടതില്ല. കാരണം, നിങ്ങളുടെ മൊബൈൽ‌ നഷ്‌ടപ്പെടുകയാണെങ്കിൽ‌, തട്ടിപ്പുകാർ‌ക്ക് നിങ്ങളുടെ ബാങ്കിംഗ് ഡാറ്റ വാട്ട്‌സ്ആപ്പിലെ വിവരങ്ങൾ‌ വഴി നേടാൻ‌ കഴിയും.

മൊബൈൽ‌ നഷ്ട്ടപ്പെട്ടാൽ

മൊബൈൽ‌ നഷ്ട്ടപ്പെട്ടാൽ

നിങ്ങളുടെ മൊബൈൽ‌ നഷ്‌ടപ്പെടുകയാണെങ്കിൽ‌ supportwhatsapp.com ലേക്ക് ഇമെയിൽ അയച്ച് വാട്ട്സ്ആപ്പ് ബ്ലോക്ക് ചെയ്യാവുന്നതാണ്. നിങ്ങളുടെ നഷ്ട്ടപ്പെട്ട ഫോൺ നമ്പർ നൽകിയാകണം മെയിൽ അയയ്ക്കേണ്ടത്. നെറ്റ് ബാങ്കിംഗ് വഴിയോ ബ്രാഞ്ചിൽ നേരിട്ടെത്തിയോ ഫോൺ ബാങ്കിംഗ് സൗകര്യം ഉപയോ​ഗിച്ചോ നിങ്ങളുടെ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനം നിർജ്ജീവമാക്കാൻ കഴിയില്ല. എന്നാൽ പുതിയ സിം എടുത്ത് ആ നമ്പറിൽ നിന്ന് വീണ്ടും വാട്ട്സ്ആപ്പ് ബാങ്കിം​ഗ് ആരംഭിച്ചാൽ പഴയ നമ്പറിൽ നിന്നുള്ള മെസേജുകൾ ഡിലീറ്റ് ആക്കപ്പെടും.

malayalam.goodreturns.in

English summary

ബാങ്ക് ഇടപാടുകൾക്കും ഇനി വാട്ട്സ്ആപ്പ് മതി; വാട്ട്സ്ആപ്പ് ബാങ്കിം​ഗിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ

WhatsApp is a social media platform where you can chat with friends and relatives, share photos, videos and voice messages. But now you can do your basic bank transactions through WhatsApp. Read in malayalam.
Story first published: Monday, October 7, 2019, 10:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X