നിങ്ങളുടെ കുട്ടിക്ക് ആധാർ കാർഡുണ്ടോ? അറിയേണ്ട മുഴുവൻ കാര്യങ്ങൾ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ എല്ലാവർക്കും ആധാർ കാർഡുകൾ നിർബന്ധമാണ്. ഏത് പ്രായത്തിലുമുള്ള വ്യക്തികൾക്കും ആധാറിനായി അപേക്ഷിക്കാം. കുട്ടികൾക്കും ആധാർ കാർഡിന് അപേക്ഷിക്കേണ്ടതാണ്. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐ‌ഡി‌എഐ) നൽകുന്ന 12 അക്ക തിരിച്ചറിയൽ നമ്പർ അടങ്ങുന്ന ആധാർ കാർഡ് ഒരു തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.

ആധാർ എൻറോൾമെന്റ്

ആധാർ എൻറോൾമെന്റ്

കുട്ടികൾക്കുള്ള ആധാർ എൻറോൾമെന്റ് മുതിർന്നവരുടേതിന് സമാനമാണ്. മാതാപിതാക്കൾ അടുത്തുള്ള എൻറോൾമെന്റ് സെന്ററിൽ പോയി എൻറോൾമെന്റ് ഫോം പൂരിപ്പിക്കണം. ഒരു കുട്ടിക്കുള്ള ആധാർ കാർഡ് സൌജന്യമായി നൽകും. 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ കാര്യത്തിൽ ബയോമെട്രിക് ഡാറ്റ ആവശ്യമില്ല.

ബയോമെട്രിക് അപ്‌ഡേറ്റ്

ബയോമെട്രിക് അപ്‌ഡേറ്റ്

മാതാപിതാക്കളുടെ യുഐഡി കണക്കിലെടുത്താകും കുട്ടിയുടെ ആധാർ നമ്പർ നൽകുക. എന്നിരുന്നാലും, 5 വയസും 15 വയസും തികയുമ്പോൾ കുട്ടിയുടെ ഡെമോഗ്രാഫിക് ഡാറ്റ അപ്‌ഡേറ്റ് ചെയ്യേണ്ടത് ആവശ്യമാണ്. പത്ത് വിരലുകളുടെ ബയോമെട്രിക്സ്, ഫോട്ടോ, ഐറിസ് സ്കാൻ എന്നിവ ആവശ്യമാണ്. നിർബന്ധിത ബയോമെട്രിക് അപ്‌ഡേറ്റിനായി നിങ്ങളുടെ കുട്ടിയെ 5 വയസ്സിലും 15 വയസ്സിലും അടുത്തുള്ള ആധാർ കേന്ദ്രത്തിൽ കൊണ്ടുപോകണം.

കുട്ടികൾക്കായി ആധാർ കാർഡിന് അപേക്ഷിക്കേണ്ടത് എങ്ങനെ?

കുട്ടികൾക്കായി ആധാർ കാർഡിന് അപേക്ഷിക്കേണ്ടത് എങ്ങനെ?

  • നിങ്ങളുടെ കുട്ടിയ്ക്ക് ആധാർ എടുക്കുന്നതിന് അടുത്തുള്ള ആധാർ കേന്ദ്രത്തിൽ പോകുക.
  • കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിനൊപ്പം രക്ഷകർത്താവിന്റെ ആധാർ ആവശ്യമാണ്.
  • അഞ്ച് വയസ്സ് വരെ കുട്ടികളിൽ നിന്ന് ബയോമെട്രിക് ശേഖരിക്കില്ല.
  • കുട്ടിയുടെ ആധാർ മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിക്കും.
ആവശ്യമുള്ള രേഖകൾ

ആവശ്യമുള്ള രേഖകൾ

  • കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുട്ടികളുടെ സ്കൂൾ നൽകുന്ന ഫോട്ടോ ഐഡി.
  • കുട്ടിയുടെ മാതാപിതാക്കളുടെ ആധാർ കാർഡ് വിശദാംശങ്ങൾ.
  • കുട്ടിയുടെ മാതാപിതാക്കളുടെ വിലാസവും ഐഡി തെളിവും
ഓൺലൈനിൽ അപ്പോയിന്റ്മെന്റ് എങ്ങനെ ബുക്ക് ചെയ്യാം

ഓൺലൈനിൽ അപ്പോയിന്റ്മെന്റ് എങ്ങനെ ബുക്ക് ചെയ്യാം

  • യുഐ‌ഡി‌ഐ‌ഐയുടെ വെബ്‌സൈറ്റ് സന്ദർശിച്ച് ആധാർ കാർഡ് രജിസ്ട്രേഷൻ ലിങ്കിലേക്ക് പോകുക.
  • കുട്ടിയുടെ പേര്, രക്ഷകർത്താവിന്റെ മൊബൈൽ നമ്പർ, രക്ഷകർത്താവിന്റെ ഇ-മെയിൽ ഐഡി തുടങ്ങിയ വിശദാംശങ്ങൾ പൂരിപ്പിക്കുക.
  • വ്യക്തിഗത വിശദാംശങ്ങൾ പൂരിപ്പിച്ച ശേഷം, മറ്റ് വിശദാംശങ്ങൾ നൽകുക.
  • 'ഫിക്സ് അപ്പോയിന്റ്മെന്റ്' ബട്ടൺ ക്ലിക്കുചെയ്യുക.
  • അപ്പോയിന്റ്മെന്റ് തീയതിയിൽ ആവശ്യമായ എല്ലാ രേഖകളും റഫറൻസ് നമ്പറും ഫോമിന്റെ പ്രിന്റ് ഔട്ട് സഹിതം കേന്ദ്രത്തിൽ കൊണ്ടുപോകാൻ മറക്കരുത്.
  • കേന്ദ്രത്തിൽ, എല്ലാ രേഖകളും പരിശോധിക്കും. പരിശോധന നടത്തിയ ശേഷം, കുട്ടിക്ക് 5 വയസ്സിന് മുകളിലാണെങ്കിൽ, കുട്ടിയുടെ ബയോമെട്രിക് വിശദാംശങ്ങൾ എടുത്ത് അവരുടെ ആധാർ കാർഡുമായി ലിങ്കുചെയ്യും.
സൌജന്യം

സൌജന്യം

5 വയസും 15 വയസും തികയുമ്പോൾ കുട്ടിയുടെ ബയോമെട്രിക്സ് അപ്‌ഡേറ്റ് ചെയ്യണം. ഇത് തികച്ചും സൌജന്യമായിരിക്കും, കൂടാതെ ബയോമെട്രിക്സ് അപ്ഡേറ്റ് ചെയ്യുന്നതിന് ഒരു രേഖയും ആവശ്യമില്ല. കുട്ടിയേയും ആധാർ കാർർും അടുത്തുള്ള ഏതെങ്കിലും ആധാർ കേന്ദ്രത്തിലേക്ക് എത്തിച്ചാൽ മാത്രം മതി.

Read more about: aadhaar ആധാർ
English summary

Aadhar Card For Childrens: How to update, Biometrics and online appointment | നിങ്ങളുടെ കുട്ടിക്ക് ആധാർ കാർഡുണ്ടോ? അറിയേണ്ട മുഴുവൻ കാര്യങ്ങൾ ഇതാ

Aadhaar cards are mandatory in India. Individuals of any age can apply for Aadhaar. Read in malayalam.
Story first published: Friday, February 21, 2020, 15:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X