ആഗോള വിപണികളില്‍ സമ്മിശ്രഫലമാണ് കാണാനാവുന്നതെങ്കിലും ആഭ്യന്തര വിപണിയില്‍ നിക്ഷേപകരുടെ ഉത്സാഹം തെളിഞ്ഞുകാണാം. ഇതിന്റെ ഫലമെന്നോണം മിക്ക ഓഹരികളിലും മുന്നേറ്റം ദൃശ്യമായിട്ടുണ്ട്. ഇതിനിടെ പ്രധാന സൂചികയായ ബിഎസ്ഇ500-ല്‍ ഉള്‍പ്പെട്ട ഓഹരികളെ വിശകലനത്തിന് വിധേയമാക്കിയപ്പോള്‍ 5 ഓഹരികളുടെ വിലയും ഇടപാടുകളുടെ എണ്ണവും നിക്ഷേപത്തിനായുള്ള ഇടപാടുകളുടെ എണ്ണവും കഴിഞ്ഞ 3 ദിവസമായി ഉയരുന്നതായി കണ്ടെത്തി. ഇത്തരത്തില്‍ ശക്തമായ ബുള്ളിഷ് സൂചന നല്കിയ 5 ഓഹരികളുടെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.
ശ്രീ സിമന്റ്
വിവിധതരം സിമന്റുകളും അനുബന്ധ ഉത്പന്നങ്ങളും നിര്‍മിക്കുന്ന പ്രമുഖ കമ്പനിയായ ശ്രീ സിമന്റിന്റെ ഓഹരികള്‍ കഴിഞ്ഞ 3 ദിവസത്തില്‍ 15 ശതമാനം നേട്ടം കൈവരിച്ചു. നിലവില്‍ കമ്പനിയുടെ കടബാധ്യതകള്‍ കുറഞ്ഞ തോതിലാണുള്ളത്. കഴിഞ്ഞ 3 മാസത്തിനിടെ മ്യൂച്ചല്‍ ഫണ്ടുകള്‍ ഓഹരിയിലെ വിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 3 സാമ്പത്തിക പാദങ്ങളിലായി വരുമാന വര്‍ധനവും രേഖപ്പെടുത്തുന്നു.
കഴിഞ്ഞ 2 വര്‍ഷമായി അറ്റാദായത്തിലും പ്രതിയോഹരി വരുമാനത്തിലും ശ്രീ സിമന്റ് (BSE: 500387, NSE : SHREECEM) വളര്‍ച്ച കാണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 24,458 രൂപയിലായിരുന്നു ഈ ലാര്‍ജ് കാപ് ഓഹരിയുടെ ക്ലോസിങ്.
നുവോകൊ വിസ്റ്റാസ്
രാജ്യത്തെ പ്രമുഖ സിമന്റ് ഉത്പാദകരിലൊന്നും കോണ്‍ക്രീറ്റ് നിര്‍മാതാക്കളുമായ നുവോകൊ വിസ്റ്റാസ് കോര്പറേഷന് ഓഹരികള്‍ കഴിഞ്ഞ 3 ദിവസത്തിനിടെ 9 ശതമാനം നേട്ടം രേഖപ്പെടുത്തി. പ്രധാനപ്പെട്ട ടെക്നിക്കല്‍ ഇന്‍ഡിക്കേറ്ററായ എംഎസിഡിയില്‍ സിഗ്നല്‍ ലൈന്‍ ക്രോസോവര്‍ കാണാനാകും. അതേസമയം കഴിഞ്ഞ സാമ്പത്തിക പാദത്തിനിടെ മ്യൂച്ചല്‍ ഫണ്ടുകള്‍ ഈ മിഡ് കാപ് ഓഹരിയിലെ സാന്നിധ്യം ഉയര്‍ത്തിയിട്ടുണ്ട്.
നിലവില്‍ കമ്പനിയുടെ കടബാധ്യതകള്‍ കുറഞ്ഞ തോതിലാണുള്ളത്. കഴിഞ്ഞ ദിവസം 380 രൂപയിലായിരുന്നു നുവോകൊ വിസ്റ്റാസ് (BSE: 543334, NSE : NUVOCO) ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
ഐഐഎഫ്എല്‍ വെല്‍ത്ത്
രാജ്യത്ത് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ധനകാര്യ സേവന കമ്പനികളിലൊന്നാണ് ഐഐഎഫ്എല്‍ വെല്‍ത്ത് മാനേജ്മെന്റ്. ഈ മിഡ് കാപ് ഓഹരി കഴിഞ്ഞ 3 ദിവസത്തിനിടെ 7.4 ശതമാനം മുന്നേറ്റം കരസ്ഥമാക്കി. സാമ്പത്തിക പാദത്തിലെ അറ്റാദായവും ലാഭമാര്‍ജിനും വാര്‍ഷികാടിസ്ഥാനത്തില്‍ മെച്ചപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 2 വര്‍ഷമായി അറ്റാദായത്തില്‍ വളര്‍ച്ച കാണിക്കുന്നു. അടുത്തിടെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരിയിലെ വിഹിതം വര്‍ധിപ്പിക്കുന്നുണ്ട്.
നിലവില്‍ കമ്പനിയുടെ കടബാധ്യതകള്‍ കുറഞ്ഞ തോതിലേയുള്ളൂ. കഴിഞ്ഞ ദിവസം 1,795 രൂപയിലായിരുന്നു ഐഐഎഫ്എല്‍ വെല്‍ത്ത് (BSE: 542772, NSE : IIFLWAM) ഓഹരിയുടെ ക്ലോസിങ്.
ഹിന്ദുസ്ഥാന്‍ പെട്രോളിയം
രാജ്യത്തെ വന്‍കിട പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ ഓഹരികള്‍ കഴിഞ്ഞ 3 ദിവസത്തിനിടെ 5 ശതമാനം നേട്ടം കരസ്ഥമാക്കി. കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ ഈ മിഡ് കാപ് ഓഹരിയിലെ സാന്നിധ്യം ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ 4 സാമ്പത്തിക പാദങ്ങളിലും വരുമാന വളര്‍ച്ച രേഖപ്പെടുത്തുന്നു. കഴിഞ്ഞ 2 വര്‍ഷമായി ഓഹരിയുടെ ബുക്ക് വാല്യൂ നിരക്കിലും വര്‍ധന കാണാം.
പ്രധാനപ്പെട്ട ടെക്നിക്കല്‍ ഇന്‍ഡിക്കേറ്ററായ എംഎസിഡിയില്‍ സിഗ്നല്‍ ലൈന്‍ ക്രോസോവര്‍ ദൃശ്യമാണ്. അതേസമയം കഴിഞ്ഞ ദിവസം 250.65 രൂപയിലായിരുന്നു ഹിന്ദുസ്ഥാന്‍ പെട്രോളിയം (BSE: 500104, NSE : HINDPETRO) ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
എസ്ബിഐ കാര്‍ഡ്സ്
ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ നല്കുന്ന പ്രമുഖ കമ്പനിയായ എസ്ബിഐ കാര്‍ഡ്സ് & പേയ്മെന്റ് സര്‍വീസസ് ഓഹരികള്‍ കഴിഞ്ഞ 3 ദിവസത്തിനിടെ 3 ശതമാനത്തോളം വിലവര്‍ധന രേഖപ്പെടുത്തി. കമ്പനി കടബാധ്യത കുറച്ചു കൊണ്ടുവരുന്നു. കഴിഞ്ഞ 4 സാമ്പത്തിക പാദങ്ങളിലും വരുമാന വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 2 വര്‍ഷമായി ഓഹരിയുടെ ബുക്ക് വാല്യൂ നിരക്കിലും വര്‍ധന കാണാം.
അടുത്തിടെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരിയിലെ വിഹിതം വര്‍ധിപ്പിക്കുന്നുണ്ട്. അതേസമയം ഇന്നലെ 963 രൂപയിലായിരുന്നു എസ്ബിഐ കാര്‍ഡ്സ് (BSE: 543066, NSE : SBICARD) ഓഹരിയുടെ ക്ലോസിങ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications