മൂച്വൽ ഫണ്ടുകൾ വഴിയുള്ള നിക്ഷേപം കൂടുതൽ ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. മൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ വലിയൊരു ഭാഗം സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ (എസ്.ഐ.പി) വഴിയാണ് ചെയ്യുന്നത്. മൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള ഒരു ചിട്ടയായ സമീപനമാണ് എസ്.ഐ.പി. അത് നിക്ഷേപകരെ നേരിട്ടുള്ള വിപണി അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. എങ്കിലും എസ്.ഐ.പികൾ വിപണിയിലെ ഏറ്റക്കുറച്ചിലുകളെ ആശ്രയിച്ചിരിക്കുന്നു. എസ്.ഐ.പികൾ പരമ്പരാഗത നിക്ഷേപങ്ങളേക്കാൾ ഉയർന്ന വരുമാനത്തിനുള്ള സാധ്യതകൾ വാഗ്ദാനം ചെയ്യുന്നു.
10,000 രൂപ എസ്.ഐ.പിയിൽ 17 ലക്ഷം രൂപ വരെ നേടാനാകുന്ന മികച്ച മിഡ് ക്യാപ് ഫണ്ടുകൾ
ജൂലൈ മാസത്തിൽ മാത്രം 23,000 കോടിയിലധികം രൂപയുടെ ഏറ്റവും വലിയ നിക്ഷേപമാണ് എസ്.ഐ.പികളിൽ ഉണ്ടായത്. നിക്ഷേപിക്കാനുള്ള എളുപ്പം, ചെറിയ തുകയിൽ നിക്ഷേപം ആരംഭിക്കൽ, കോമ്പൗണ്ടിംഗിന്റെ ദീർഘകാല നേട്ടങ്ങൾ എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങളാണ് ഈ വളർച്ചയ്ക്ക് കാരണമായി വിദഗ്ധർ പറയുന്നത്. ഓരോ നിക്ഷേപകനും അറിഞ്ഞിരിക്കേണ്ട എസ്.ഐ.പിയുടെ 5 പ്രധാന ഗുണങ്ങൾ നമുക്ക് നോക്കാം.

1) ചെറിയ തുകയിൽ നിക്ഷേപം ആരംഭിക്കാം
എസ്.ഐ.പികളുടെ ഒരു പ്രധാന നേട്ടം എന്തെന്നാൽ നിങ്ങൾക്ക് പ്രതിമാസം 100 രൂപയിൽ നിന്ന് നിക്ഷേപം ആരംഭിക്കാം എന്നതാണ്. മൂച്വൽ ഫണ്ടുകളിൽ നിക്ഷേപം ആരംഭിക്കുന്നതിന് നിങ്ങൾക്ക് വലിയ തുക ആവശ്യമില്ല. പല പദ്ധതികളിലും 100 രൂപയുടെ എസ്.ഐ.പി ഉപയോഗിച്ച് നിങ്ങൾക്ക് നിക്ഷേപം ആരംഭിക്കാൻ സാധിക്കും. ഇത് എല്ലാവർക്കും ആക്സസ് ചെയ്യാനും കഴിയുന്നു.
1,000 രൂപ നിക്ഷേപിച്ച് ഒരു കോടി രൂപ വിരമിക്കൽ സമ്പാദ്യമായി നേടാം; വിശദമായി അറിയാം
2) സ്ഥിര നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നു
സ്ഥിരമായ നിക്ഷേപവും മികച്ച സമ്പാദ്യവും ഉണ്ടാക്കിയെടുക്കാൻ എസ്.ഐ.പികൾ നിങ്ങളെ സഹായിക്കുന്നു. ഒരു നിശ്ചിത തീയതിയിൽ ഒരു നിശ്ചിത തുക നിങ്ങൾ നിക്ഷേപിക്കേണ്ടതിനാൽ, നിങ്ങൾ അതിനായി മുൻകൂട്ടി ആസൂത്രണം ചെയ്യാനും തയാറെടുക്കാനും തുടങ്ങുന്നു. അങ്ങനെ സ്ഥിരമായ നിക്ഷേപം നിങ്ങളിൽ ശീലമാകുന്നു.
3) എസ്.ഐ.പികൾക്ക് സ്വയം നിക്ഷേപ പണം എടുക്കാൻ സാധ്യമാകുന്നു
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നിങ്ങളുടെ നിക്ഷേപവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ എസ്.ഐ.പി നിക്ഷേപങ്ങൾ തുടരാൻ എളുപ്പമാണ്. ഒരു നിശ്ചിത തീയതിയിൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് മുൻകൂട്ടി നിശ്ചയിച്ച തുക നിക്ഷേപങ്ങളിലേക്ക് എത്തുന്നു. ഇത് തടസമില്ലാത്ത നിക്ഷേപ പ്രക്രിയ ഉറപ്പാക്കുന്നു.
പ്രതിമാസം 5,000 രൂപ നിക്ഷേപിച്ച് 8 ലക്ഷം രൂപ റിട്ടേൺ നേടാം; ഈ പോസ്റ്റ് ഓഫീസ് പദ്ധതിയെ അറിയാം
4) ലളിതമായ കെ.വൈ.സി പ്രക്രിയ പ്രദാനം ചെയ്യുന്നു
മൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന് മുമ്പ് പല നിക്ഷേപകരും ഡോക്യൂമെന്റെഷനുകളിൽ ബുദ്ധിമുട്ടുന്നു. മൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന്, നിങ്ങൾ ഉപഭോക്താവിനുള്ള പ്രക്രിയ (കെ.വൈ.സി) അറിയേണ്ടത് അത്യാവശ്യമാണ്. അതിൽ പാൻ, ആധാർ വിവരങ്ങൾക്കൊപ്പം ഐഡന്റിറ്റിയും വിലാസവും സമർപ്പിക്കുന്നത് ഉൾപ്പെടുന്നു.
5) ഫണ്ട് പെർഫോമൻസ് അസസ്മെന്റ്
ഒരു എസ്.ഐ.പി ആരംഭിക്കുന്നതിന് മുമ്പ്, ഒരു ഫണ്ടിന്റെ സാധ്യതയുള്ള വളർച്ചയും പ്രകടനവും വിലയിരുത്താൻ നിങ്ങൾക്ക് ഒരു എസ്.ഐ.പി കാൽകുലേറ്റർ ഉപോയോഗിക്കാൻ സാധിക്കുന്നു. ഉദാഹരണമായി, ഫണ്ടിന്റെ വാർഷിക വളർച്ചാ നിരക്കിനൊപ്പം 5 വർഷം മുമ്പുള്ള നിക്ഷേപം എത്രമാത്രം വളർന്നുവെന്ന് നിങ്ങൾക്ക് പരിശോധിക്കാം. നിങ്ങളുടെ മൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ വ്യക്തമായ കണക്ക് ലഭിക്കാൻ ഇത് സഹായിക്കുന്നു.
More From GoodReturns

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
