വിവാഹം പലരുടെയും ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണ്. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ആഘോഷമാണ്. വിവാഹ ദിനം മറക്കാനാവാത്തതാക്കി മാറ്റാനാണ് പലരും ശ്രമിക്കുന്നത്. അതിനാൽതന്നെ, വിവാഹ ആഘോഷങ്ങൾക്കായി ലക്ഷങ്ങൾ പൊടിപൊടിക്കുന്നവരും ധാരാളം. വിവാഹ ദിന ചെലവുകൾക്കായി പേഴ്സണൽ ലോണിനെ ആശ്രയിക്കുന്നവരും നിരവധിയാണ്. വിവാഹത്തിന് പേഴ്സണൽ ലോൺ എടുക്കുന്നതിന് മുമ്പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
2024 ൽ ഉയർന്ന വരുമാനം നൽകിയ മ്യൂച്വൽ ഫണ്ടുകൾ ഇവയാണ്
വിവാഹത്തിനായി പേഴ്സണൽ ലോൺ എടുക്കുന്നതിന്റെ നേട്ടങ്ങൾ
1. പെട്ടെന്ന് ലഭിക്കുന്ന ഫണ്ട്: വിവാഹ ദിനത്തിലെ അപ്രതീക്ഷിത ചെലവുകൾ താങ്ങാൻ പേഴ്സണൽ ലോണുകൾ സഹായിക്കും. പെട്ടെന്ന് വായ്‌പ ലഭിക്കുന്നതിനാൽതന്നെ ടെൻഷൻ ഇല്ലാതെ പ്രശ്നങ്ങൾ തരണം ചെയ്യാൻ സാധിക്കും.
2. നിക്ഷേപം പിൻവലിക്കേണ്ടി വരുന്നില്ല: ഒരു പേഴ്സണൽ ലോൺ എടുക്കുന്നതിലൂടെ അത്യാഹിതങ്ങൾ, അല്ലെങ്കിൽ ഒരു വീട് വാങ്ങുന്നത് പോലെയുള്ള ഭാവിയിലെ ആവശ്യങ്ങൾക്കായി നിങ്ങൾ കരുതി വച്ചിരിക്കുന്ന നിക്ഷേപങ്ങൾ പിൻവലിക്കേണ്ടി വരുന്നില്ല. ഇതിലൂടെ നിങ്ങളുടെ സമ്പാദ്യം സുരക്ഷിതമാക്കുന്നു.

3. ഫ്ലെക്സിബിൾ തിരിച്ചടവ് ഓപ്ഷനുകൾ: 1 മുതൽ 5 വർഷം വരെയുള്ള തിരിച്ചടവ് കാലാവധി ഉള്ളതിനാൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഇഎംഐ പ്ലാൻ തിരഞ്ഞെടുക്കാം. നിങ്ങളുടെ സാമ്പത്തിക ബജറ്റ് താളം തെറ്റിക്കാതെ തന്നെ ലോൺ തിരിച്ചടവിന് സാധിക്കും.
4. ക്രെഡിറ്റ് കാർഡുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ പലിശനിരക്ക്: വിവാഹച്ചെലവുകൾക്ക് ക്രെഡിറ്റ് കാർഡുകൾ ഒരു ഓപ്ഷനാണെങ്കിലും, അവ സാധാരണയായി പേഴ്സണൽ ലോണുകളെക്കാൾ ഉയർന്ന പലിശ നിരക്കാണ് ഈടാക്കുന്നത്. ഒരു ലോൺ തിരഞ്ഞെടുക്കുന്നതിലൂടെ, ക്രെഡിറ്റ് കാർഡുകളുമായി ബന്ധപ്പെട്ട കോമ്പൗണ്ടിംഗ് കടം ഒഴിവാക്കാം.
ഒറ്റത്തവണ 5 ലക്ഷം നിക്ഷേപിക്കാം, 5 വർഷം കൊണ്ട് 15.5 ലക്ഷം നൽകുന്ന മൂന്നു സ്കീമുകൾ
പേഴ്സണൽ ലോൺ എടുക്കുന്നതിന് മുൻപ് പരിഗണിക്കേണ്ട കാര്യങ്ങൾ
1. നിങ്ങളുടെ ആവശ്യങ്ങളും ലോൺ തുകയും വിലയിരുത്തുക: നിങ്ങൾക്ക് ഉയർന്ന ലോൺ തുക ലഭിക്കുമെങ്കിലും, ആവശ്യമുള്ളത് മാത്രം കടമായി എടുക്കുക. അമിതമായി കടം വാങ്ങുന്നത് നിങ്ങളുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുകയും റിട്ടയർമെന്റ് സേവിംഗ്സ് പോലുള്ള ദീർഘകാല ലക്ഷ്യങ്ങളെ അപകടത്തിലാക്കുകയും ചെയ്യും. പ്രതിമാസ കടബാധ്യതകൾ നിങ്ങളുടെ മൊത്തവരുമാനത്തിന്റെ 40% ൽ താഴെയായി പരിമിതപ്പെടുത്തുക.
2. പലിശ നിരക്കുകളും ചെലവുകളും മനസ്സിലാക്കുക: പലിശ നിരക്ക് നിങ്ങളുടെ ഇഎംഐകളെയും കടം വാങ്ങുമ്പോഴുള്ള മൊത്തം ചെലവിനെയും നേരിട്ട് ബാധിക്കുന്നു. ലോണിന്റെ മൊത്തത്തിലുള്ള ചെലവിനെ ബാധിച്ചേക്കാവുന്ന പ്രോസസിംഗ് ഫീസ്, പ്രീപേയ്‌മെന്റ് ചാർജുകൾ, മറ്റ് മറഞ്ഞിരിക്കുന്ന ചിലവുകൾ എന്നിവ കണക്കിലെടുക്കുക.
3. സമയബന്ധിതമായ തിരിച്ചടവ്: ഇഎംഐകൾ മുടങ്ങുന്നത് പിഴകൾക്കും ക്രെഡിറ്റ് സ്‌കോർ കുറയുന്നതിനും ഇടയാക്കും. ലോൺ എടുക്കുന്നതിന് മുമ്പ്, പ്രതിമാസ ബജറ്റിനും ലോൺ തിരിച്ചടവിനുമുള്ള ഒരു പ്ലാൻ ഉണ്ടാക്കുക.
4. ക്രെഡിറ്റ് സ്കോർ പരിശോധിക്കുക: ഒരു നല്ല ക്രെഡിറ്റ് സ്കോർ (750 അല്ലെങ്കിൽ അതിനു മുകളിലുള്ളത്) കുറഞ്ഞ പലിശ നിരക്ക് നേടാൻ സഹായിക്കും. വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ക്രെഡിറ്റ് സ്കോർ പതിവായി നിരീക്ഷിക്കുകയും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുകയും ചെയ്യുക.
5. കുടുംബവുമായി സംസാരിക്കുക: കുടുംബവുമായി ലോൺ എടുക്കാനുള്ള നിങ്ങളുടെ തീരുമാനം ചർച്ച ചെയ്യുന്നത് നല്ല ഉപദേശങ്ങളോ ബദൽ മാർഗങ്ങളോ തേടാൻ നിങ്ങളെ സഹായിച്ചേക്കാം.
6. ലോൺ നിബന്ധകൾ വായിക്കുക: ലോൺ കരാറിന്റെ നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവ്വം വായിച്ച് മനസിലാക്കുക.
പേഴ്സണൽ ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
1. രേഖകളെല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തുക: വരുമാന സ്റ്റേറ്റ്മെന്റുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവ പോലുള്ള ആവശ്യമായ എല്ലാ രേഖകളും ശരിയാണെന്ന് ഉറപ്പാക്കുക.
2. ലോൺ കാൽക്കുലേറ്ററുകൾ ഉപയോഗിക്കുക: ഓൺലൈൻ യോഗ്യതയും ഇഎംഐ കാൽക്കുലേറ്ററുകളും നിങ്ങൾക്ക് അർഹതയുള്ള ലോൺ തുക നിർണ്ണയിക്കാനും പ്രതിമാസ തിരിച്ചടവ് കണക്കാക്കാനും സഹായിക്കും.
3. മതിയായ ഇൻഷുറൻസ് ഉറപ്പാക്കുക: സാമ്പത്തിക ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമ്പോൾ. അപ്രതീക്ഷിതമായ സാഹചര്യങ്ങളുണ്ടായാൽ, വായ്പ തിരിച്ചടവ് കൈകാര്യം ചെയ്യാൻ കുടുംബത്തിന് സുരക്ഷിതമായ സാഹചര്യം ഉണ്ടാക്കുക. ഇതിന് ഇൻഷുറൻസ് സഹായിക്കും.
4. ദീർഘകാലത്തേക്ക് ചിന്തിക്കുക: വിവാഹം ജീവിതത്തിൽ പ്രാധാന്യമുള്ളതാണെങ്കിലും, ദീർഘകാല സാമ്പത്തിക ആവശ്യങ്ങളെ മറികടക്കാൻ ശ്രദ്ധയോടെ പണം കൈകാര്യം ചെയ്യുക. സുരക്ഷിതമായ സാമ്പത്തിക അടിത്തറയൊരുക്കി ദാമ്പത്യജീവിതം തുടങ്ങുക. കടം വാങ്ങുന്നത് കുറയ്ക്കാൻ ഇതിലൂടെ സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications