ബഹുഭൂരിപക്ഷം കോര്‍പറേറ്റ് കമ്പനികളും ഏപ്രില്‍- ജൂണ്‍ കാലയളവിലെ സാമ്പത്തികഫലം പ്രഖ്യാപിച്ചു കഴിഞ്ഞു. ചില കമ്പനികളുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നിട്ടുണ്ടെങ്കിലും പണപ്പെരുപ്പ ഭീഷണിക്കിടയിലും ഒട്ടുമിക്ക കമ്പനികളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇതിനിടെ നിക്ഷേപകര്‍ക്കുള്ള പ്രതിഫലം എന്ന നിലയില്‍ കമ്പനികള്‍ ഡിവിഡന്റും ബോണസുമൊക്കെ പ്രഖ്യാപിക്കുന്നുണ്ട്.
ഇത്തരത്തില്‍ ജൂണ്‍ പാദത്തില്‍ അറ്റാദായം ഇരട്ടിയായതിനെ തുടര്‍ന്ന് 36 രൂപ വീതം ലാഭവിഹിതം പ്രഖ്യാപിച്ച ഒരു മിഡ് കാപ് കമ്പനിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ജില്ലെറ്റ് ഇന്ത്യ
രാജ്യത്തെ മുന്‍നിര എഫ്എംസിജി കമ്പനിയാണ് ഗില്ലെറ്റ് ഇന്ത്യ ലിമിറ്റഡ്. ബ്ലേഡ്, റേസര്‍സ്, വദന ശുദ്ധീകാരികള്‍, ബാറ്ററികള്‍ എന്നിവയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കമ്പനിയുടെ ഷേവിങ് സെറ്റുകള്‍ ഏറെ പ്രശസ്തമാണ്. സെവന് ഒ ക്ലോക്ക് (7'o Clock), ഡൂറാസെല്‍, മാക്കോ-3, ഓറല്‍-ബി എന്നീ ബ്രാന്‍ഡ് നാമങ്ങളിലാണ് കമ്പനിയുടെ ഉത്പന്നങ്ങള്‍ പ്രധാനമായും വിപണിയിലെത്തിക്കുന്നത്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 17,800 കോടിയാണ്.
സാമ്പത്തികം
ജില്ലെറ്റ് ഇന്ത്യ ഏപ്രില്‍- ജൂണ്‍ കാലയളവില്‍ നേടിയ വരുമാനം 553 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 27 ശതമാനം വര്‍ധനയാണ്. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 68 കോടിയായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 145 ശതമാനം വര്‍ധനയാണിത്. കമ്പനിയുടെ എല്ലാ വിഭാഗം ബിസിനസും മുന്‍ വര്‍ഷത്തേക്കാള്‍ പ്രകടനം മെച്ചപ്പെടുത്തി. അതേസമയം പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ജില്ലെറ്റ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 5) നിലയിലാണുള്ളത്.
ഡിവിഡന്റ്
കമ്പനിയുടെ ലാഭത്തിലും വര്ധനയുള്ളതു കൊണ്ട് നിക്ഷേപകര്‍ക്ക് ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 36 രൂപ വീതം ഡിവിഡന്റ് നല്‍കുമെന്നാണ് ജില്ലെറ്റ് ഇന്ത്യ അറിയിച്ചത്. ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗത്തിന്റെ അനുമതി തേടിയശേഷം ലാഭവിഹിതം നവംബര്‍ 25-നും ഡിസംബര്‍ 16-നും ഇടയില്‍ വിതരണം ചെയ്യുമെന്ന് കമ്പനി നേതൃത്വം വ്യക്തമാക്കി. മുടങ്ങാതെ ലാഭിവിഹിതം നല്കുന്ന ജില്ലെറ്റ് ഇന്ത്യ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2.18 ശതമാനമാണ്.
ഓഹരി വിശദാംശം
ചൊവ്വാഴ്ച രാവിലെ 5,500 രൂപ നിലവാരത്തിലാണ് ജില്ലെറ്റ് ഇന്ത്യ (BSE: 507815, NSE : GILLETTE) ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ 3 മാസത്തിനിടെ ഓഹരിയില്‍ 11 ശതമാനം മുന്നേറ്റമുണ്ടായിട്ടുണ്ട്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ കൂടിയ വില 6,275 രൂപയും താഴ്ന്ന വില 4,748 രൂപയുമാണ്. നിലവില്‍ 5, 10, 20, 50, 100, 200 ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ജില്ലെറ്റ് ഇന്ത്യ ഓഹരികള്‍ തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്.
ശ്രദ്ധിക്കുക
ഉയര്‍ന്ന ലാഭവിഹിതം മുടങ്ങാതെ നല്കുന്ന കമ്പനികള്‍ പൊതുവെ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നവയായിരിക്കും. അതുപോലെ ആവര്‍ത്തന നിക്ഷേപം ആവശ്യമില്ലാത്ത തരം ബിസിനസ് മേഖലയില്‍ ഉള്ളതും കമ്പനി നേടുന്ന ലാഭം കൃത്യമായി നിക്ഷേപകര്‍ക്ക് പങ്കുവയ്ക്കുന്നതുമായ കമ്പനികള്‍ എല്ലാക്കാലത്തും നിക്ഷേപത്തിനുള്ള സുരക്ഷിത സങ്കേതങ്ങളാണ്. ഡിവിഡന്റ് മുടങ്ങാതെ നല്കുന്ന ഓഹരികളിലെ നിക്ഷേപം, സ്ഥിരമായൊരു അധിക വരുമാനത്തിനും തകര്‍ച്ചയില്‍ നിന്നുള്ള റിസ്ക് കുറയ്ക്കുന്നതിനും സഹായിക്കുമെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
