നിലവിലത്തെ സാഹചര്യത്തിൽ മാറ്റിനിർത്താൻ സാധിക്കാത്ത ഒരു സാമ്പത്തിക ഉപകാരണമായി മാറികഴിഞ്ഞു ക്രെഡിറ്റ് കാർഡുകൾ. ശ്രദ്ധയോടെ ഉപയോഗിച്ചാൽ ഒരുപാട് നേട്ടങ്ങളാണ് ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്നത്. അതേസമയം, ചെറിയ അശ്രദ്ധ പോലും സാമ്പത്തിക ഞെരുക്കത്തിലേക്കും കടബാധ്യതയിലേക്കും തള്ളിവിട്ടേക്കാം. ഒരേ സമയം ആരോഗ്യകരമായ ഒരു ജീവിതശൈലി പാലിക്കാൻ നിങ്ങളെ പ്രാപ്‌തമാക്കിക്കൊണ്ട് നിങ്ങളുടെ വ്യത്യസ്തങ്ങളായ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്ന നിരവധി ക്രെഡിറ്റ് കാർഡുകൾ വിപണിയിലുണ്ട്.
'വില്ലനല്ല, അവനാണ് യഥാർത്ഥ ഹീറോ' ക്രെഡിറ്റ് സ്കോർ: എങ്ങനെ മെരുക്കാം? മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ
ഷോപ്പിംഗ്, പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത്, വിനോദം തുടങ്ങി ഒന്നിലധികം വിഭാഗങ്ങളിൽ പ്രീമിയം സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുകയും കാർഡ് ഉടമയുടെ ചിലവ് ശീലങ്ങൾ നിറവേറ്റുന്നതിനാണ് ലൈഫ്‌സ്‌റ്റൈൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗപ്പെടുത്താം. ഈ കാർഡുകൾ എക്‌സ്‌ക്ലൂസീവ് ആനുകൂല്യങ്ങളും ഉയർന്ന റിവാർഡ് പോയിന്റുകളും ലോഞ്ച് ആക്‌സസ്, ഡിസ്‌കൗണ്ടുകൾ തുടങ്ങി സേവനങ്ങളും പോലുള്ള മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. അത്തരത്തിലുള്ള ചില ക്രെഡിറ്റ് കാർഡുകൾ പരിചയപ്പെടാം.

എസ്ബിഐ കാർഡ് എലൈറ്റ് - നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഈ കാർഡ് ഇത് ജീവിതശൈലി ചെലവുകൾക്കും യാത്രാ ആവശ്യങ്ങൾക്കുമുള്ള ഒരു മികച്ച തിരഞ്ഞെടുപ്പാണ്. ബാറ്റ, പാന്റലൂൺസ്, ആദിത്യ ബിർള ഫാഷൻ, ഷോപ്പേഴ്‌സ് സ്റ്റോപ്പ് തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ നിന്ന് റിഡീം ചെയ്യാവുന്ന 5,000 രൂപ മൂല്യമുള്ള ഇ-ഗിഫ്റ്റ് വൗച്ചർ കാർഡ് ഉടമകൾക്ക് ലഭിക്കും. കൂടാതെ, പ്രതിമാസം 6,000 രൂപ വിലമതിക്കുന്ന സൗജന്യ സിനിമാ ടിക്കറ്റുകൾ ഈ കാർഡ് നൽകുന്നു, പ്രതിമാസം ബുക്കിംഗിന് രണ്ട് ടിക്കറ്റുകൾക്ക് പരമാവധി 250 രൂപ കിഴിവ് ലഭിക്കും കാർഡ് ഉടമകൾക്ക് പ്രതിവർഷം 12,500 രൂപ മൂല്യമുള്ള 50,000 ബോണസ് റിവാർഡ് പോയിന്റുകൾ വരെ നേടാനാകും.
തകർച്ചയിൽ വളർച്ച: രൂപയുടെ മൂല്യം താഴേക്ക് പതിക്കുമ്പോൾ വമ്പൻ നേട്ടവുമായി ഈ 5 ഇന്ത്യൻ ഓഹരികൾ
എസ്‌ബിഐ കാർഡ് പൾസ് - നിരവധി പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന കാർഡാണിത്. ചേരുന്നതിനുള്ള ഫീസ് അടയ്ക്കുമ്പോൾ, നിങ്ങൾക്ക് 5,999 രൂപ വിലയുള്ള സ്മാർട്ട് വാച്ച് സമ്മാനമായി ലഭിക്കുന്നു. കൂടാതെ, കാർഡ് പുതുക്കുമ്പോൾ വർഷം തോറും പുതുക്കുന്ന ഒരു വർഷത്തെ സൗജന്യ ഫിറ്റ്പാസ് പ്രോ അംഗത്വം നിങ്ങൾക്ക് ലഭിക്കും. എല്ലാ വർഷവും ഒരു വർഷത്തെ സൗജന്യ നെറ്റ്‌മെഡ്‌സ് ഫസ്റ്റ് അംഗത്വവും നൽകുന്നു. കെമിസ്റ്റ്, ഫാർമസി, സ്‌പോർട്‌സ്, ഭക്ഷണം, സിനിമകൾ എന്നിവയ്‌ക്കായി ചെലവഴിക്കുന്ന 100 രൂപയ്ക്ക് 10 റിവാർഡ് പോയിന്റുകൾ നിങ്ങൾക്ക് നേടാം. മറ്റെല്ലാ ചെലവുകൾക്കും, നിങ്ങൾ ചെലവഴിക്കുന്ന 100 രൂപയ്ക്ക് 2 റിവാർഡ് പോയിറുകൾ നേടുന്നു. കൂടാതെ, 2 ലക്ഷം രൂപയുടെ വാർഷിക ചെലവുകളിൽ പുതുക്കൽ ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
ദ ഡോക്ടേഴ്സ് എസ്ബിഐ കാർഡ് - ഐഎംഎയുമായി സഹകരിച്ച് മെഡിക്കൽ പ്രൊഫഷണലുകൾക്ക് അനുയോജ്യമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന കാർഡാണിത്. അധിക സുരക്ഷയ്ക്കായി ഇത് 20 ലക്ഷം രൂപയുടെ പ്രൊഫഷണൽ ഇൻഡെംനിറ്റി ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ചേരുമ്പോൾ, കാർഡ് ഉടമകൾക്ക് 1,500 രൂപ മൂല്യമുള്ള ഇ-ഗിഫ്റ്റ് വൗച്ചർ ലഭിക്കും. കൂടാതെ, അവർക്ക് മെഡിക്കൽ സപ്ലൈസ്, ട്രാവൽ ബുക്കിംഗ്, അന്താരാഷ്ട്ര ചെലവുകൾ, ഡോക്‌ടേഴ്‌സ് ഡേ എന്നിവയിൽ കൂടുതൽ റിവാർഡ് പോയിന്റുകൾ നേടാനാകും. 5 ലക്ഷം രൂപ വാർഷിക ചെലവുള്ളവർക്ക് 5,000 മൂല്യമുള്ള ഇ-ഗിഫ്റ്റ് വൗച്ചർ നൽകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
