എടിഎമ്മിൽ നിന്ന് ഇപ്പോൾ കാർഡില്ലാതെ കാശെടുക്കാം, അറിയേണ്ട കാര്യങ്ങൾ ഇതാ..

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാ‍ർഡില്ലാതെ തന്നെ കാശ് പിൻവലിക്കാനുള്ള സൗകര്യങ്ങൾ വിവിധ ബാങ്കുകൾ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. കൊറോണ വൈറസ് മഹാമാരിയെ തുട‍ർന്നാണ് മിക്ക ബാങ്കുകളും ‌ഈ സൗകര്യം ഏർപ്പെടുത്തിയത്. ഭൂരിഭാഗം ആളുകളും കോൺടാക്റ്റ് രഹിത സേവനങ്ങൾക്ക് മുൻഗണന നൽകുകയും വീടുകളിൽ നിന്ന് പുറത്തു പോകാൻ ഭയപ്പെടുകയും ചെയ്യുന്ന സമയമാണിത്. എടിഎമ്മിൽ നിന്ന് പണമിടപാട് നടത്താനുള്ള വളരെ സൗകര്യപ്രദമായ മാർഗ്ഗമായതിനാൽ ഇത് കൂടുതൽ പ്രാധാന്യം നേടി. ഇതിനായി നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ മാത്രമാണ് ആവശ്യം.

വിവിധ ബാങ്കുകൾ

വിവിധ ബാങ്കുകൾ

ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് വിവിധ ബാങ്കുകൾ ഇപ്പോൾ ഈ സൗകര്യം വാഗ്ദാനം ചെയ്യാൻ തുടങ്ങിയത്. എസ്‌ബി‌ഐ, ഐ‌സി‌ഐ‌സി‌ഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ആക്സിസ് ബാങ്ക് തുടങ്ങിയ ബാങ്കുകൾ കാർഡ് ഇല്ലാത്ത പണം പിൻവലിക്കാനുള്ള സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്. കാർഡ് ഉടമകൾക്ക് അവരുടെ ഡെബിറ്റ് കാർഡുകൾ ഇല്ലാതെ പണം പിൻവലിക്കാൻ കഴിയും. ഫോണുകൾ ഉപയോഗിച്ചാണ് ഈ സൗകര്യം ലഭിക്കുക.

തട്ടിപ്പുകൾ തടയും

തട്ടിപ്പുകൾ തടയും

അക്കൗണ്ടുള്ള ബാങ്കിന്റെ സ്വന്തം എടിഎമ്മുകളിൽ മാത്രമേ ഈ സേവനം ലഭ്യമാകൂ. മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ പ്രവർത്തിക്കില്ല. മൊബൈൽ പിൻ, ഒടിപി ഉപയോഗിച്ച് പണം പിൻവലിക്കാമെന്നതിനാൽ കാർഡ്‌ലെസ്സ് പണം പിൻവലിക്കാനുള്ള സൗകര്യം ഓൺലൈൻ തട്ടിപ്പുകൾ തടയുമെന്ന് നിരവധി വ്യവസായ വിദഗ്ധർ അഭിപ്രായപ്പെട്ടു.

എസ്ബിഐ എടിഎമ്മിൽ നിന്ന് 10000 രൂപയിൽ കൂടുതൽ പിൻവലിക്കാൻ പുതിയ രീതി, അറിയേണ്ട കാര്യങ്ങൾഎസ്ബിഐ എടിഎമ്മിൽ നിന്ന് 10000 രൂപയിൽ കൂടുതൽ പിൻവലിക്കാൻ പുതിയ രീതി, അറിയേണ്ട കാര്യങ്ങൾ

കാർഡ്‌ലെസ് പിൻവലിക്കൽ പ്രവർത്തിക്കുന്നത് എങ്ങനെ?

കാർഡ്‌ലെസ് പിൻവലിക്കൽ പ്രവർത്തിക്കുന്നത് എങ്ങനെ?

ഡെബിറ്റ് കാർഡ് ഉപയോഗിക്കാതെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്ന രീതി വിവിധ ബാങ്കുകൾക്കിടയിൽ വ്യത്യാസപ്പെടുന്നു. ആദ്യം, ഉപയോക്താക്കൾ അതത് ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. നിങ്ങൾ ഒരു എസ്‌ബി‌ഐ ഉപഭോക്താവാണെങ്കിൽ, യോനോ ആപ്ലിക്കേഷനാണ് ‍‍ഡൗൺലോഡ് ചെയ്യേണ്ടത്. ബാങ്ക് ഓഫ് ബറോഡയ്ക്ക് ബിഒബി എം‌കണക്ട് പ്ലസും ഐ‌സി‌ഐ‌സി‌ഐ ബാങ്കിന് ഐ‌മൊബൈലും ഉണ്ട്.

എസ്ബിഐ ഉപഭോക്താക്കൾ

എസ്ബിഐ ഉപഭോക്താക്കൾ

നിങ്ങൾ ഒരു എസ്‌ബി‌ഐ ഉപഭോക്താവാണെങ്കിൽ ‘യോനോ ക്യാഷ് ഓപ്ഷനിൽ' പോകുക. നിങ്ങൾ ഒരു ബാങ്ക് ഓഫ് ബറോഡ ഉപഭോക്താവാണെങ്കിൽ ‘ക്യാഷ് ഓൺ മൊബൈൽ' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾ ഒരു ഐസിഐസിഐ ബാങ്ക് ഉപഭോക്താവാണെങ്കിൽ ‘കാർഡ്ലെസ് ക്യാഷ് വിത്ഡ്രോവൽ' വിഭാഗം ക്ലിക്ക് ചെയ്യുക.

എസ്‌ബി‌ഐ എടിഎം കാർഡുള്ളവരുടെ ശ്രദ്ധയ്ക്ക്, ഓൺലൈൻ ഇടപാടുകൾക്ക് ഇതാ പുതിയ രീതിഎസ്‌ബി‌ഐ എടിഎം കാർഡുള്ളവരുടെ ശ്രദ്ധയ്ക്ക്, ഓൺലൈൻ ഇടപാടുകൾക്ക് ഇതാ പുതിയ രീതി

ചെയ്യേണ്ടത് എന്ത്?

ചെയ്യേണ്ടത് എന്ത്?

ഡെബിറ്റ് കാർഡ് ഉപയോഗിക്കാതെ പണം പിൻവലിക്കാനായി ബന്ധപ്പെട്ട ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം, നിങ്ങൾ പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക ബാങ്കിന്റെ പിൻവലിക്കൽ പരിധിക്കുള്ളിൽ നൽകേണ്ടതുണ്ട്. തുടർന്ന്, പ്രക്രിയ ആരംഭിക്കുന്നതിനും ഇടപാട് സ്ഥിരീകരിക്കുന്നതിനും, നിങ്ങൾ ബാങ്കിംഗ് ആപ്ലിക്കേഷന്റെ പാസ്‌വേഡ് നൽകേണ്ടതുണ്ട്. ഇടപാടിനായി ബാങ്ക് ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) സൃഷ്ടിക്കും, അത് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിങ്ങൾക്ക് സന്ദേശമായി അയയ്ക്കും.

ഒടിപി

ഒടിപി

ഒ‌ടി‌പിക്ക് പരിമിതമായ സാധുതയാണുള്ളത്. ഉദാഹരണത്തിന്, ബാങ്ക് ഓഫ് ബറോഡയിൽ നിന്നുള്ള ഒടിപിയ്ക്ക് 15 മിനിറ്റ് സാധുതയുണ്ട്. ഡെബിറ്റ് കാർഡ് ഉപയോഗിക്കാതെ പണം പിൻവലിക്കാൻ അതേ ബാങ്കിന്റെ എടിഎമ്മിൽ ലഭിച്ച ഒടിപിയാണ് ഉപയോഗിക്കേണ്ടത്.

വിർച്വൽ ക്രെഡിറ്റ് കാർഡുകൾ നിങ്ങളെ എങ്ങനെ തട്ടിപ്പുകളിൽ നിന്ന് രക്ഷിക്കും?വിർച്വൽ ക്രെഡിറ്റ് കാർഡുകൾ നിങ്ങളെ എങ്ങനെ തട്ടിപ്പുകളിൽ നിന്ന് രക്ഷിക്കും?

ഇടപാട് പരിധി

ഇടപാട് പരിധി

ഈ സൗകര്യത്തിന് പ്രതിദിന ഇടപാട് പരിധി ഉണ്ട്. ഇത് 5,000 മുതൽ 20,000 രൂപ വരെ പിൻ‌വലിക്കാൻ അനുവദിക്കുന്നു. ഓരോ ബാങ്കുകലിലും ഈ പരിധി വ്യത്യാസപ്പെടുന്നു. ഉദാഹരണത്തിന്, ഡെബിറ്റ് കാർഡ് ഉപയോഗിക്കാതെ നിങ്ങൾക്ക് ബാങ്ക് ഓഫ് ബറോഡ എടിഎമ്മിൽ നിന്ന് 5,000 രൂപ വരെയും എസ്‌ബി‌ഐയിൽ നിന്ന് 20,000 രൂപ വരെയും പണം പിൻവലിക്കാം. ആക്സിസ് ബാങ്ക് ഓരോ ഇടപാടിനും 25 രൂപ ഈടാക്കും.

English summary

Here is what you need to know about cashless card withdrawals from ATMs | എടിഎമ്മിൽ നിന്ന് ഇപ്പോൾ കാർഡില്ലാതെ കാശെടുക്കാം, അറിയേണ്ട കാര്യങ്ങൾ ഇതാ..

Various banks offer cashless cash withdrawals. Most banks have introduced this facility in the wake of the corona virus pandemic. Read in malayalam.
Story first published: Sunday, August 23, 2020, 14:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X