കമ്പനികള്‍ അതാത് സമയങ്ങളില്‍ നല്കുന്ന ലാഭവിഹിതം, ബോണസ് ഓഹരി, ഷെയര്‍ ബൈബാക്ക് തുടങ്ങിയവയൊക്കെ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടിത്തരുന്ന അവസരങ്ങളാണ്. ഇത്തരത്തില്‍ ബാങ്കിലെ സ്ഥിരനിക്ഷേപത്തേക്കാളും (എഫ്ഡി) ഉയര്‍ന്ന തോതില്‍ ലാഭവിഹിതം (ഡിവിഡന്റ്) നല്കുന്ന ഓഹരികളും ഇവിടെ ലഭ്യമാണ്. മിക്ക ബാങ്കുകളും സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.5 ശതമാനത്തില്‍ കൂടുതല്‍ പലിശയായി ഇപ്പോള്‍ നല്‍കുന്നില്ല.
അതേസമയം ബാങ്ക് പലിശയുടെ പോലെ സ്ഥിരമായ വരുമാനം ഓഹരികളിലെ ലാഭവിഹിതത്തില്‍ ഉറപ്പു നല്‍കാനാവില്ലെങ്കിലും ഏറെക്കാലമായി മികച്ച തോതില്‍ ലാഭവിഹിതം നല്‍കുന്നതും 100 രൂപ നിലവാരത്തില്‍ വിപണി വിലയുള്ളതുമായ 5 ഓഹരികളെയാണ് പരിചയപ്പെടുത്തുന്നത്.
ഡിവിഡന്റ് യീല്‍ഡ്
ഓഹരി വിലയുടെ ഇത്ര ശതമാനമെന്ന നിലയില്‍ ഡിവിഡന്റ് യീല്‍ഡ് എന്നത് ഒരു സാമ്പത്തിക അനുപാതമാണ്. അതായത്, ഓഹരിയുടെ വിപണി വിലയും കമ്പനികള്‍ പ്രഖ്യാപിക്കുന്ന ലാഭവിഹിതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീല്‍ഡിലൂടെ വ്യക്തമാകുന്നത്. അതിലൂടെ, ഓരോ വര്‍ഷവും എത്രത്തോളം തുക നിക്ഷേപകര്‍ക്ക് ലാഭവിഹിതമായി കമ്പനി നല്‍കുന്നുവെന്ന് എളുപ്പത്തില്‍ മനസിലാക്കാം.
സെയില്‍
വാര്‍ഷിക ഉത്പാദന ശേഷിയില്‍ രാജ്യത്ത് ഒന്നാമതും ആഗോള തലത്തില്‍ ഇരുപതാമതും സ്ഥാനമുള്ള വന്‍കിട ഉരുക്കു നിര്‍മാണ ശാലയാണ് സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യ അഥവാ സെയില്‍ (SAIL). മഹാരത്ന പദവിയുള്ള ഈ പൊതുമേഖലാ സ്ഥാപനത്തിന് കീഴില്‍ 5 വന്‍കിട ഉരുക്കു നിര്‍മാണ ശാലകളും 3 പ്രത്യേക ഉത്പന്ന നിര്‍മാണ ശാലകളും ഒരു ഉപകമ്പനിയും പ്രവര്‍ത്തിക്കുന്നുണ്ട്. 50-ഓളം വിഭാഗങ്ങളിലായി 500 തരത്തിലും അളവിന്റെ അടിസ്ഥാനത്തില്‍ 5,000-ലേറെ വിധത്തിലും ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നു.
അതേസമയം സെയില്‍ (BSE: 500113, NSE : SAIL) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 11 ശതമാനമാണ്. നിലവില്‍ ഈ മിഡ് കാപ് ഓഹരി 80 രൂപ നിലവാരത്തിലാണ് തുടരുന്നത്.
എന്‍എംഡിസി
രാജ്യത്തെ പ്രധാന ഇരുമ്പയിര് ഉല്പാദകരാണ് ഹൈദരാബാദ് ആസ്ഥാനമായ എന്‍എംഡിസി. സ്റ്റീല്‍ മന്ത്രാലയത്തിന് കീഴില്‍ 1958-ലാണ് തുടക്കം. ഇരുമ്പയിര് കൂടാതെ ചെമ്പ്, ലൈംസ്റ്റോണ്‍, ഡോളമൈറ്റ്, ജിപ്സം, ബെന്റൊണൈറ്റ്, ഡയമണ്ട്, ടിന്, മാഗ്നെസൈറ്റ്, ടങ്സ്റ്റണ്‍, ഗ്രാഫൈറ്റ്, ബീച്ച് സാന്‍ഡ് എന്നിവയുടെ പര്യവേഷണത്തിലും മുന്‍നിരയിലാണ്. വിദേശത്തേക്കും അസംസ്കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നു. കമ്പനിക്ക് കടബാധ്യതയില്ലെന്ന് തന്നെ പറയാം.
അതേസമയം 1995 മുതല്‍ മുടങ്ങാതെ ലാഭവിഹിതം നല്കുന്ന എന്‍എംഡിസി (BSE: 526371, NSE : NMDC) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 14.5 ശതമാനമാണ്. ഈ മിഡ് കാപ് ഓഹരിയിലെ വ്യാപാരം 102 രൂപ നിലവാരത്തിലാണ് പുരോഗമിക്കുന്നത്.
ആര്‍ഇസി
രാജ്യത്തെ ഊര്‍ജ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ് റൂറല്‍ ഇലക്ട്രിഫിക്കേഷന് കോര്പ്പറേഷന് അഥവാ ആര്‍ഇസി ലിമിറ്റഡ്. നവരത്ന പദവിയുള്ള പൊതുമേഖലാ സ്ഥാപനം കൂടിയാണിത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഊര്‍ജോത്പാദന പദ്ധതികള്‍ക്കും സ്വകാര്യ മേഖലയിലെ പ്രര്‍ത്തനങ്ങള്‍ക്കും വായ്പ നല്കുന്നു.
അതേസമയം ആര്‍ഇസി (BSE: 532955, NSE : RECLTD) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 11.7 ശതമാനമാണ്. നിലവില്‍ ഈ മിഡ് കാപ് ഓഹരി 98 രൂപ നിലവാരത്തിലാണ് തുടരുന്നത്.
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണക്കമ്പനിയാണ് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് (ഐഒസി). പരമ്പരാഗത ഇന്ധന വിതരണത്തിനൊപ്പം പുനരുപയോഗ ഊര്‍ജ മേഖലയിലേക്കും അടുത്തിടെ രംഗപ്രവേശം ചെയ്തിട്ടുണ്ട്. ഇതിനോടൊപ്പം വരുന്ന 3 വര്‍ഷത്തിനകം 10,000 പെട്രോള്‍ പമ്പുകളില്‍ വൈദ്യുത വാഹന ചാര്‍ജിങ് സംവിധാനം സജ്ജീകരിക്കുന്നതിനും കമ്പനി ലക്ഷ്യമിടുന്നു.
അതേസമയം മുടങ്ങാതെ ഉയര്‍ന്ന തോതില്‍ ലാഭവിഹിതം നല്കുന്ന ഐഒസി (BSE: 530965, NSE : IOC) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 12.3 ശതമാനമാണ്. ഈ ലാര്‍ജ് കാപ് ഓഹരിയിലെ വ്യാപാരം 68 രൂപ നിലവാരത്തിലാണ് പുരോഗമിക്കുന്നത്.
പവര്‍ ഫൈനാന്‍സ്
ഊര്‍ജ മേഖലയില്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കു വേണ്ട ധനസഹായം നല്കുന്ന നിര്‍ണായ പ്രാധാന്യമുള്ള ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് പവര്‍ ഫിനാന്‍സ് കോര്പറേഷന് (പിഎഫ്സി). കമ്പനിയുടെ വാര്‍ഷിക വരുമാന വളര്‍ച്ച 15 ശതമാനവും പ്രവര്‍ത്തനലാഭ മാര്‍ജിന്‍ 28 ശതമാനം നിരക്കിലുമാണ്.
അതേസമയം കഴിഞ്ഞ 5 വര്‍ഷമായി മുടങ്ങാതെ ലാഭവിഹിതം നല്കുന്ന പിഎഫ്സി (BSE: 532810, NSE : PFC) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 10.8 ശതമാനമാണ്. നിലവില്‍ ഈ മിഡ് കാപ് ഓഹരി 110 രൂപ നിലവാരത്തിലാണ് തുടരുന്നത്.
ശ്രദ്ധിക്കുക
ഡിവിഡന്റ് കിട്ടുമെന്ന് കരുതി ഓഹരി വാങ്ങുന്നതിന് മുമ്പെ അവയുടെ സാമ്പത്തിക സ്ഥിതിയും പരിശോധിക്കേണ്ടതുണ്ട്. പറയത്തക്ക കടബാധ്യതകള്‍ ഇല്ലാത്തതിനൊപ്പം മുടങ്ങാതെ ലാഭിവിഹിതം നല്കുന്ന ചരിത്രവുമുണ്ടോ എന്നു പരിശോധിക്കേണ്ടതും പ്രധാനമാണ്. അതേസമയം ഡിവിഡന്റ് എന്നത് നിക്ഷേപകര്‍ക്ക് ലഭിക്കുന്ന അധിക നേട്ടമാണ്. അതിനാല്‍ ഉയര്‍ന്ന നിലവാരമുള്ളതും കൃത്യമായി ലാഭവിഹിതം നല്‍കുന്നതുമായ കമ്പനികളെ തെരഞ്ഞെടുക്കുന്നത് മികച്ച നിക്ഷേപ തന്ത്രമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മാരുതി സുസുക്കി ഓഹരി വാങ്ങാം, 29 ശതമാനം ലാഭം ഉറപ്പെന്ന് മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം അറിയാം

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ



Click it and Unblock the Notifications