അടുത്ത ബ്ലൂചിപ് കമ്പനിയാകുന്ന 5 മിഡ് കാപ് ഓഹരികള്‍; വിട്ടുകളയേണ്ട

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിഡ് കാപ് ഓഹരിയില്‍ നിക്ഷേപിക്കുന്നതിലൂടെ രണ്ടു നേട്ടമാണ് ലഭിക്കുന്നത്. മികച്ച സാമ്പത്തിക നിലവാരവും ദീര്‍ഘ കാലാടിസ്ഥാനത്തിലുളള വളര്‍ച്ചാ സാധ്യതകളും ഒരുമിച്ച് ചേരുന്നത് മിഡ് കാപ് കമ്പനികളിലാണ്. ഇതിലൂടെ ദീര്‍ഘ കാലയളവില്‍ ശരാശരിയിലും കൂടുതല്‍ ആദായം ലഭിക്കാന്‍ ഇടയാകും.

 

മിഡ് കാപ് കമ്പനി

അതായത്, മിഡ് കാപ് കമ്പനിയുടെ ശരാശരിയിലും മികച്ച സാമ്പത്തികാടിത്തറ നല്‍കുന്ന സുരക്ഷിതത്തവും താരതമ്യേന ചെറിയ കമ്പനിയായതു കൊണ്ടുള്ള ഉയര്‍ന്ന വളര്‍ച്ചാ നിരക്കുകളും നിക്ഷേപത്തില്‍ നിന്നുള്ള ആദായത്തിലും കൂടുതലായി പ്രതിഫലിക്കുമെന്ന് സാരം. ചുരുക്കി പറഞ്ഞാല്‍ സുരക്ഷിതത്തവും വളര്‍ച്ചയും ഒത്തുചേരുന്നതിലൂടെ നിക്ഷേപത്തിനുളള സ്ഥിരത മിഡ് കാപ് വിഭാഗം ഓഹരികളില്‍ താരതമ്യേന കൂടുതലായിരിക്കും. അതേസമയം, വരുംഭാവിയില്‍ ബ്ലൂചിപ് ഓഹരികളായി വളരുവാന്‍ സാധ്യതയുള്ള 5 മിഡ് കാപ് കമ്പനികളെയാണ് പരിചയപ്പെടുത്തുന്നത്.

Also Read: കുറഞ്ഞ റിസ്‌കില്‍ ഇരട്ടയക്ക ലാഭം നേടാം; ഈ മലയാളി കമ്പനിയുടെ ഓഹരി വാങ്ങുന്നോ?Also Read: കുറഞ്ഞ റിസ്‌കില്‍ ഇരട്ടയക്ക ലാഭം നേടാം; ഈ മലയാളി കമ്പനിയുടെ ഓഹരി വാങ്ങുന്നോ?

ഇന്ത്യ പെസ്റ്റിസൈഡ്സ്

ഇന്ത്യ പെസ്റ്റിസൈഡ്സ്

കാര്‍ഷിക മേഖലയിലേക്ക് ആവശ്യമായ രാസപദാര്‍ത്ഥങ്ങളുടെ ഗവേഷണ വികസനത്തിലും സാങ്കേതികയിലും മരുന്ന് നിര്‍മാണത്തിന് ആവശ്യമായ രാസസംയുക്തങ്ങളും നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് ഇന്ത്യ പെസ്്റ്റിസൈഡ്സ്. ഫോള്‍പെറ്റ്, തയോകാര്‍ബമേറ്റ് പോലെയുള്ള ചില കളനാശിനികളും കുമിനാശിനികളും നിര്‍മിക്കുന്ന ഏക ഇന്ത്യന്‍ കമ്പനിയും ആഗോള തലത്തില്‍ 5 പ്രധാന നിര്‍മാതാക്കളിലും ഒന്നാണിത്.

ഗവേഷണത്തിലും വികസനത്തിലും ശ്രദ്ധയൂന്നീയിട്ടുള്ള ഇന്ത്യ പെസ്റ്റിസൈഡ്സിന് കാര്‍ഷിക മേഖലയിലെ സാങ്കേതിക മാറ്റങ്ങള്‍ അനുകൂലമാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ 268 രൂപ നിലവാരത്തിലാണ് ഇന്ത്യ പെസ്റ്റിസൈഡ്‌സ് (BSE: 543311, NSE : IPL) ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നത്.

Also Read: അടിമുടി മാറ്റം; സ്വപ്‌ന പദ്ധതികള്‍; ഈ 5 പെന്നി ഓഹരികള്‍ നാളത്തെ മള്‍ട്ടിബാഗര്‍Also Read: അടിമുടി മാറ്റം; സ്വപ്‌ന പദ്ധതികള്‍; ഈ 5 പെന്നി ഓഹരികള്‍ നാളത്തെ മള്‍ട്ടിബാഗര്‍

മാപ് മൈ ഇന്ത്യ

മാപ് മൈ ഇന്ത്യ

ഡിജിറ്റല്‍ മാപ്പുകളും ലൊക്കേഷനും അടിസ്ഥാനമാക്കിയുള്ള ഡാറ്റ വിശകലനവും സോഫ്റ്റ്‌വെയര്‍ ഉത്പന്നങ്ങളും നിര്‍മിക്കുന്ന പ്രമുഖ ടെക്നോളജി കമ്പനികളിലൊന്നാണ് സിഇ ഇന്‍ഫോ സിസ്റ്റംസ് അഥവാ മാപ് മൈ ഇന്ത്യ. രാജ്യത്തെ 62.9 ലക്ഷം കിലോമീറ്റര്‍ നീളമുള്ള റോഡുകളുടെ ഡിജിറ്റല്‍ മാപ്പ് ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിലൂടെ രജ്യത്തെ റോഡ് ശൃംഖലയുടെ 98.5 ശതമാനം വിവരങ്ങളും ക്രോഡീകരിക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്.

പ്രധാനമായും ടെലികോം, ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍, എഫ്എംസിജി, ലോജിസ്റ്റിക്സ്, ഗതാഗത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ക്കും ബിസിനസ് സംരംഭങ്ങള്‍ക്കുമാണ് ഇവര്‍ സേവനം നല്‍കുന്നത്. ഇന്നു 1,221 രൂപയിലായിരുന്നു സിഇ ഇന്‍ഫോ സിസ്റ്റംസ് (BSE: 543425, NSE : MAPMYINDIA) ഓഹരിയുടെ ക്ലോസിങ്.

ടാറ്റ എലക്സി

ടാറ്റ എലക്സി

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എന്‍ജിനീയറിംഗ് ഗവേഷണ, ഐടി കമ്പനിയാണ് ടാറ്റ എല്‍ക്സി. വൈദ്യുത, ഓട്ടോമേറ്റഡ് വാഹനങ്ങള്‍, 5-ജി, മെഡിക്കല്‍ ഇലക്ട്രോണിക്സ്, നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിങ് തുടങ്ങിയവ പോലുള്ള അതിനൂതന സാങ്കേതികവിദ്യകളിലും രൂപകല്‍പനയിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. വാഹനം, മീഡിയ, ആശയസംവേദനം, ഹെല്‍ത്ത്‌കെയര്‍, റെയില്‍, സെമി കണ്ടക്ടര്‍, കണ്‍സ്യൂമര്‍ ഉപകരണങ്ങളുടെ മേഖലയിലെ കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക സഹായങ്ങളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

കമ്പനിയുടെ ഓഹരിയിന്മേലുള്ള ആദായം 37.2 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം (ROCE) 47.70 ശതമാനം നിരക്കിലുമാണുള്ളത്. നിലവില്‍ 6,926 രൂപ നിലവാരത്തിലാണ് ടാറ്റ എലക്സി (BSE: 500408, NSE : TATAELXSI) ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നത്.

ഗോദ്റേജ് അഗ്രോവെറ്റ്

ഗോദ്റേജ് അഗ്രോവെറ്റ്

കാര്‍ഷിക മേഖലയില്‍ വൈവിധ്യവത്കരിക്കപ്പെട്ട നിരവധി സംരംഭങ്ങളും മൃഗങ്ങളുടെ തീറ്റയും നിര്‍മിക്കുന്ന പ്രമുഖ ഇന്ത്യന്‍ കമ്പനിയാണ് ഗോദ്റേജ് അഗ്രോവെറ്റ്. കാര്‍ഷിക വിളകളുടെ സംരംക്ഷണം, എണ്ണക്കുരു, ക്ഷീരമേഖലയിലും കന്നുകാലി വളര്‍ത്തലുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളിലുമാണ് കമ്പനിയുടെ കാര്‍ഷിക വിഭാഗത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

അമേരിക്കന്‍ കമ്പനിയായ ടൈസണ്‍ ഫൂഡ്സുമായി ചേര്‍ന്ന് 2008-ല്‍ ഗോദ്റേജ് ടൈസണ്‍ എന്ന പേരില്‍ സംയുക്ത സംരംഭം ആരംഭിച്ചിരുന്നു. ഇതിലൂടെ കോഴിവളര്‍ത്തലുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ വലിയ തോതില്‍ ഉത്പദാപ്പിച്ച് ഇന്ത്യന്‍ മാംസ വിപണിയില്‍ നിര്‍ണായക വിഹിതം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ന് 477 രൂപയിലായിരുന്നു ഗോദ്‌റേജ് അഗ്രോവെറ്റ് (BSE: 540743, NSE : GODREJAGRO) ഓഹരിയുടെ ക്ലോസിങ്.

Also Read: ലാഭത്തില്‍ 65% വര്‍ധന; ഓഹരിയൊന്നിന് 850 രൂപ സ്‌പെഷ്യല്‍ ഡിവിഡന്റ്; ഉടന്‍ കൈമാറുംAlso Read: ലാഭത്തില്‍ 65% വര്‍ധന; ഓഹരിയൊന്നിന് 850 രൂപ സ്‌പെഷ്യല്‍ ഡിവിഡന്റ്; ഉടന്‍ കൈമാറും

സിംഫണി ലിമിറ്റഡ്

സിംഫണി

ഗാര്‍ഹിക, വാണിജ്യ, വ്യാവസായിക മേഖലയിലേക്ക് ആവശ്യമായ എയര്‍ കൂളറുകള്‍ നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് സിംഫണി ലിമിറ്റഡ്. 5 ഭൂഖണ്ഡങ്ങളിലായി 60-ലധികം രാജ്യങ്ങളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്. ഗവേഷണത്തിനും ഉത്പന്ന വികസനത്തിനും വേണ്ടിയുള്ള നിക്ഷേപത്തിന് നല്‍കുന്ന പരിഗണനയും കമ്പനിയെ വേറിട്ടതാക്കുന്നു. 30,000-ലധികം ഡീലര്‍മാരും 1,000-ലേറെ വിതരണക്കാരും ഉള്‍പ്പെടെ ശക്തമായ വിതരണ ശൃംഖല പടുത്തുയര്‍ത്തിയിട്ടുണ്ട്. സംഘടിത വിപണിയില്‍ 50 ശതമാനത്തോളം വിഹിതം സ്വന്തമാക്കാന്‍ സാധിച്ചു.

നിരവധി ഉപവിഭാഗങ്ങളും കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ അപ്ലയന്‍സസ് വ്യവസായ മേഖലയില്‍ നടക്കുന്ന ഏകീകരണം സിംഫണിക്ക് (BSE: 517385, NSE : SYMPHONY) അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍. ഇന്നു 842 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

High Quality And Potential Growth Mid Cap Companies Which Could Be The Next Blue-chip Stocks

High Quality And Potential Growth Mid Cap Companies Which Could Be The Next Blue-chip Stocks. Read More In Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X