ഓഹരി വിപണി നിക്ഷേപകരിൽ ഒന്നിൽ കൂടുതൽ ഡീമാറ്റ് അക്കൗണ്ടുള്ളവർ നിരവധിയായരിക്കും. ഉപയോഗിക്കാനുള്ള സൗകര്യവും കുറഞ്ഞ ബ്രോക്കറേജാ ചാർജും കാരണം പലരും അക്കൗണ്ടുകൾ മാറ്റുന്ന രീതിയുണ്ട്. 2023 ജനുവരിയിലെ കണക്കുകൾ പ്രകാരം 11 കോടി ഡീമാറ്റ് അക്കൗണ്ടുകളാണ് രാജ്യത്തുള്ളത്. ഡീമാറ്റ് അക്കൗണ്ട് ഉടമകളുടെ എണ്ണത്തിൽ 33 ശതമാനം വാർഷിക വർധനവാണ് കാണുന്നത്.
പുതിയ അക്കൗണ്ടിലേക്ക് മാറുമ്പോൾ പഴയ അക്കൗണ്ടിനെ ഉപേക്ഷിക്കുന്നവരാണെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. ഡീമാറ്റ് അക്കൗണ്ട് കൃത്യതയില്ലാതെ ഉപയോഗിക്കുന്നത് സാമ്പത്തിക നഷ്ടങ്ങൾക്ക് വരെ കാരണമാകും. ഇവ വിശദമായി നോക്കാം.
ഡീമാറ്റ് അക്കൗണ്ട്
ഓഹരികളും സെക്യൂരിറ്റികളും ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുന്നത് ഡീമാറ്റ് അക്കൗണ്ടുകളിലാണ്. ബാങ്ക് അക്കൗണ്ടിന് സമാനമാണിവയും ബാങ്ക് അക്കൗണ്ടില്‍ പണം സൂക്ഷിക്കുന്നത് പോലെ ഡീമാറ്റ് അക്കൗണ്ടില്‍ ഓഹരികള്‍, ബോണ്ട്, മ്യൂച്വല്‍ ഫണ്ട്, എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് തുടങ്ങിയവയാണ് സൂക്ഷിക്കുന്നത്. ഡെപ്പോസിറ്ററി പാര്‍ട്ടിസിപന്റ് എന്നറിയപ്പെടുന്ന ഡിപിക്ക് കീഴിലാണ് ഡീമാറ്റ് അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. അക്കൗണ്ട് പരിപാലിക്കുന്നതിനും ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതഡിപിയുട ഉത്തരവാദിത്വമാണ്.
പ്രവർത്തന രഹിതമായ അക്കൗണ്ട് പ്രശ്നക്കാരനോ
പ്രവര്‍ത്തനരഹിതമായ ഒരു ഡീമാറ്റ് അക്കൗണ്ട് കഴിയുന്നത്രയും വേഗത്തിൽ അവസാനിപ്പിക്കു എന്നത് പ്രധാനമാണ്. അക്കൗണ്ട് നിഷ്ക്രിയമായി ഇടുന്നത് കാരണം നിരവധി പ്രത്യാഘാതങ്ങള്‍ അക്കൗണ്ട് ഉടമ നേരിടേണ്ടി വരും. ആദ്യമായി പ്രവര്‍ത്തനരഹിതമായ ഡീമാറ്റ് അക്കൗണ്ട് വഴി നിക്ഷേപങ്ങളുടെ മൂല്യം നഷ്ടപ്പെടുത്താന്‍ സാധ്യതയുണ്ട്. അക്കൗണ്ടിന്റെ നിഷ്‌ക്രിയ സ്വഭാവം കാരണം മാര്‍ക്കറ്റിലെ മാറ്റങ്ങളോ അപ്ഡേറ്റുകളോ അക്കൗണ്ടിൽ പ്രതിഫലിക്കില്ല.

ഇടപാടുകളൊന്നും നടക്കുന്നില്ലെങ്കിസും ഡിപ്പോസിറ്ററി പാർട്ടിസിപ്പേറ്റ് ചാർജുകൾ ഈടാക്കും. വാർഷിക ചാർജുകൾ ഒഴിവാക്കാൻ അക്കൗണ്ട് അവസാനിപ്പിക്കുന്നത് തന്നെയാണ് ഉചിതമായ മാർഗം. ഉപയോഗിക്കാത്ത ഡീമാറ്റ് അക്കൗണ്ടുകൾ നിലനിർത്തുന്നത് സുരക്ഷാ പ്രശ്നം ഉണ്ടാക്കും. സൈബര്‍ ഭീഷണികള്‍ക്കും തട്ടിപ്പുക്കൾക്കും സാധ്യതയുണ്ട്. നിഷ്‌ക്രിയമായ ഡീമാറ്റ് അക്കൗണ്ട് അവസാനിപ്പിക്കുന്നത് നിക്ഷേപങ്ങള്‍ സംരക്ഷിക്കുന്നതിനും അനാവശ്യ നിരക്കുകള്‍ ഒഴിവാക്കുന്നതിനും ആവശ്യമായ നടപടിയാണ്.
എങ്ങനെ അക്കൗണ്ട് അവസാനിപ്പിക്കാം
കൈമാറ്റം ചെയ്യേണ്ട ഓഹരിളില്ലാത്ത ഡീമാറ്റ് അക്കൗണ്ട് അവസാനിപ്പിക്കുക എന്നത് എളുപ്പമുള്ള നടപടിയാണ്. ഇതിനുള്ള വിവിധ ഘട്ടങ്ങൾ പരിശോധിക്കാം. ഡിപ്പോസിറ്ററി പാർട്ടിസിപ്പേറ്റിന്റെ വെബ്സൈറ്റില്‍ നിന്ന് അക്കൗണ്ട് അവസാനിപ്പിക്കുന്നതിനുള്ള ഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കണം. ഫോം പൂരിപ്പിച്ച ശേഷം ഒപ്പ്, ആവശ്യമായ KYC രേഖകളുടെ ഫോട്ടോ കോപ്പികള്‍ എന്നിവ ബന്ധിപ്പിക്കണം.
അക്കൗണ്ട്, കസ്റ്റമര്‍ ഐഡി, ബ്രോക്കറേജ് എന്നിവ സംബന്ധിച്ച വിവരങ്ങൾ ഫോമിൽ നൽകണം. ബ്രോക്കറേജ് അക്കൗണ്ടിന്റെ ഉപഭോക്തൃ ഐഡിയും ഡിപ്പോസിറ്ററി പങ്കാളിയുടെ തിരിച്ചറിയല്‍ നമ്പറും ഫോമിലെ മറ്റ് വിശദാംശങ്ങളും അക്കൗണ്ടുമായി ബന്ധപ്പെട്ടവയുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കി വേണം അപേക്ഷ സമർപ്പിക്കാൻ.
അക്കൗണ്ടിന് ഒന്നിലധികം ഉപയോക്താക്കളോ ഉടമകളോ ഉണ്ടെങ്കില്‍ എല്ലാവരും ക്ലോഷര്‍ ഡോക്യുമെന്റില്‍ ഒപ്പിടണം. അക്കൗണ്ട് ഉടമകളായവരുടെ കെവൈസി രേഖകളും ആവശ്യമാണ്. ആവശ്യമായ എല്ലാ രേഖകളും സഹിതം ക്ലോഷര്‍ ഫോമുകള്‍ സമര്‍പ്പിക്കാം.
ഡെപ്പോസിറ്ററി പാർട്ടിസിപ്പന്റ് അപേക്ഷ പ്രോസസ്സ് ചെയ്യുന്നതോടെ അക്കൗണ്ട് ക്ലോസ് ചെയ്യും. അക്കൗണ്ട് അവസാനിപ്പിക്കാനുള്ള അപേക്ഷ സമർപ്പിച്ച് 7-10 ദിവസത്തിനകം നടപടി പൂർത്തിയയത് സംബന്ധിച്ച് കത്ത് ലഭിക്കും. കത്ത് ലഭിച്ചാൽ അക്കൗണ്ട് നമ്പർ ഉപയോഗിച്ച് ഡീമാറ്റ് അക്കൗണ്ട് കണക്ട് ചെയ്യാൻ ശ്രമിച്ച് അക്കൗണ്ടിന്റെ സാധുത ഉറപ്പാക്കാവുന്നതാണ്.
Also Read: ദീർഘകാലത്തേക്ക് നിക്ഷേപിക്കൻ എങ്ങനെ 'ക്വാളിറ്റി' സ്റ്റോക്കുകൾ കണ്ടെത്താം; അറിയേണ്ട 6 കാര്യങ്ങൾ
ഓഹരികൾ എങ്ങനെ ട്രാൻസ്ഫർ ചെയ്യാം
ഉപയോഗിക്കാത്ത ഡീമാറ്റ് അക്കൗണ്ടിൽ ഓഹരികളുണ്ടെങ്കിൽ ഇവ എങ്ങനെ പുതിയ അക്കൗണ്ടിലേക്ക് മാറ്റാമെന്ന് നോക്കാം. നിലവിലുള്ള ഡീമാറ്റ് ക്ലോസ് ചെയ്ത് ഓഹരികൾ ട്രാൻസ്ഫർ ചെയ്യാം. ഇതിനായി, അക്കൗണ്ട് അവസാനിപ്പിക്കുന്ന സമയത്ത് ക്ലോസർ കം ട്രാൻസ്ഫർ (closure-cum-transfer) രീതി തിരഞ്ഞെടുക്കണം. അക്കൗണ്ട് അവസാനിപ്പിക്കാനുള്ള അപേക്ഷയോടൊപ്പം ഏത് ഡീമാറ്റ് അക്കൗണ്ടിലേക്കാണ് ഓഹരികൾ മാറ്റേണ്ടതെന്ന് സൂചിപ്പിക്കുന്ന ക്ലയിന്റ് മാസ്റ്റർ റിപ്പോർട്ട് (CMR) കൂടി സമർപ്പിക്കണം.

ഓഹരികൾ നേരിട്ടും അക്കൗണ്ടിലേക്ക് മാറ്റിയെടുക്കാം. ഇതിനായി ഓഹരികൾ കൈമാറേണ്ട ഡീമാറ്റ് അക്കൗണ്ടിന്റെ ഡെലിവറി ഇൻസ്ട്രക്ഷൻ സ്ലിപ്, ഓഹരികൾ മാറ്റേണ്ട അക്കൗണ്ടിന്റെ ബെനെഫിഷഫി ഓണർ ഐഡി, ഓഹരികളുടെ ഇന്റർനാഷണൽ സെക്യൂരിറ്റീസ് ഐഡന്റിഫിക്കേഷൻ നമ്പർ എന്നിവ വേണം. ഡെപ്പോസിറ്ററി വഴി ഓൺലൈനായും ട്രാൻസ്ഫർ ചെയ്യാം.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
