വീഡിയോ ലൈഫ് സർട്ടിഫിക്കറ്റ്: പെൻഷൻകാർ അറിയണം ഇക്കാര്യം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ പെൻഷൻ വരിക്കാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 ആണ്. ലൈഫ് സർട്ടിഫിക്കറ്റില്ലാതെ പെൻഷൻ ലഭിക്കില്ല. പെൻഷന് അർഹതയുള്ളവർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ബാങ്ക്, പോസ്റ്റ് ഓഫീസ് പോലുള്ള പെൻഷൻ വിതരണ ഏജൻസികളിൽ നേരിട്ട് ഹാജരാകണമെന്നാണ് ചട്ടം. പക്ഷെ, പ്രായാധിക്യം കാരണം ബാങ്കിലോ പോസ്റ്റ് ഓഫീസിലോ നേരിട്ടെത്തി സർട്ടിഫിക്കറ്റ് സമർപ്പിക്കുക പലർക്കും ബുദ്ധിമുട്ടായി മാറുന്നു. എന്നാൽ ഈ പ്രതിസന്ധിക്ക് പോംവഴി കണ്ടെത്തിയിരിക്കുകയാണ് ഇൻഷുറൻസ് കമ്പനിയായ എച്ച്ഡിഎഫ്സി ലൈഫ്. പെൻഷൻ വരിക്കാർക്ക് വീഡിയോ രൂപത്തിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുളള സൗകര്യം കമ്പനി അവതരിപ്പിച്ചു.

 

വീഡിയോ ലൈഫ് സർട്ടിഫിക്കറ്റെന്നാണ് ഇതിനെ ഇവർ വിശേഷിപ്പിക്കുന്നത്. പുതിയ സംവിധാനം പ്രകാരം എല്ലാ ഉപയോക്താക്കൾക്കും വീഡിയോ ലൈഫ് സർട്ടിഫിക്കറ്റിനുള്ള ലിങ്ക് ഉൾപ്പെടുത്തിയ പ്രത്യേക ഡിജിറ്റൽ മെസേജ് (എസ്എംഎസ്, ഇമെയിൽ) കമ്പനി അയക്കും. ലിങ്ക് തുറന്നാൽ വീഡിയോ റെക്കോർഡു ചെയ്യാനും അത് കമ്പനിയുമായി സമർപ്പിക്കാനും ബന്ധപ്പെട്ട വരിക്കാരന് കഴിയും. ചുരുക്കത്തിൽ ഇത്തരത്തിൽ സമർപ്പിക്കുന്ന വീഡിയോ ലൈഫ് സർട്ടിഫിക്കറ്റായി മാറുന്നു.

 
വീഡിയോ ലൈഫ് സർട്ടിഫിക്കറ്റ്: പെൻഷൻകാർ അറിയണം ഇക്കാര്യം

ഓൺലൈൻ മുഖേനയാണ് ഈ നടപടി മുഴുവൻ. വീഡിയോ ലൈഫ് സർട്ടിഫിക്കറ്റ് സേവനം ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണെന്ന് എച്ച്ഡിഎഫ്സി ലൈഫ് ചീഫ് ഓഫീസർ പാർധസാരഥി വ്യക്തമാക്കി. എന്തായാലും നവംബർ 30 ആണ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന തീയതി. ലൈഫ് സർട്ടിഫിക്കറ്റ് നൽകാത്തവരുടെ പെൻഷൻ അടുത്തമാസം മുതൽ മുടങ്ങും. പിന്നീട് പെൻഷണർ ലൈഫ് സർട്ടിഫ്ക്കറ്റ് സമർപ്പിച്ചാൽ മാത്രമേ വിതരണം പുനരാരംഭിക്കുകയുള്ളൂ.

English summary

വീഡിയോ ലൈഫ് സർട്ടിഫിക്കറ്റ്: പെൻഷൻകാർ അറിയണം ഇക്കാര്യം | how pensioners submit video for life certificate

how pensioners submit video for life certificate
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X