7 ലക്ഷം രൂപയുടെ നേട്ടം സ്വന്തമാക്കാന്‍ ഇപിഎഫ്ഒയുടെ ഈ പുതിയ നിയമങ്ങള്‍ പാലിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിഎഫ് ഉപയോക്താക്കള്‍ നിര്‍ബന്ധമായും ഇ നോമിനേഷന്‍ ഫയല്‍ ചെയ്യണമെന്ന് അറിയിച്ചു കൊണ്ടുള്ള ട്വിറ്റര്‍ സന്ദേശം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) പങ്കുവച്ചത് അടുത്തിടെയാണ്. അക്കൗണ്ട് ഉടമയുടെ കുടുംബത്തിന് സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ് ഇപിഎഫ്ഒയുടെ ഈ പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നത്.

 

Also Read : കിടിലന്‍ വരുമാനം നേടുവാന്‍ അവസരം ഒരുക്കി പോസ്റ്റ് ഓഫീസ്; എത്ര ലാഭം സ്വന്തമാക്കാമെന്നറിയാം

ഇപിഎഫ്ഒയുടെ ട്വിറ്റര്‍ സന്ദേശം

ഇപിഎഫ്ഒയുടെ ട്വിറ്റര്‍ സന്ദേശം

കുടുംബത്തിന് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി മുഴുവന്‍ അംഗങ്ങളും ഇന്ന് തന്നെ ഇ നോമിനേഷന്‍ നിര്‍ബന്ധമായും ഫയല്‍ ചെയ്യൂ. ഈ എളുപ്പ പ്രക്രിയകളിലൂടെ ഡിജിറ്റല്‍ രീതിയില്‍ ഇപിഎഫ്/ ഇപിഎസ് നോമിനേഷന്‍ ഫയല്‍ ചെയ്യാം. - ഇപിഎഫ്ഒയുടെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. ഒപ്പം ഇ നോമിനേഷന്‍ ഫയല്‍ ചെയ്യുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള പ്രക്രിയകളും ഇപിഎഫ്ഒ വ്യക്തമാക്കിയിട്ടുണ്ട്.

Also Read : 50 രൂപാ വീതമുള്ള എന്‍പിഎസ് നിക്ഷേപം 34 ലക്ഷമായി വളരുന്നതെങ്ങനെ? കണക്കുകള്‍ അറിയാം

എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പദ്ധതി

എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പദ്ധതി

ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് (ഇഡിഎല്‍ഐ) പദ്ധതി പ്രകാരമുള്ള പരമാവധി അഷ്വറന്‍സ് നേട്ടം 7 ലക്ഷം രൂപയായി ഇപിഎഫ്ഒ ഉയര്‍ത്തിയിരുന്നു. ഇപിഎഫ് പദ്ധതിയുടെ ഗുണഭോക്താവ് ആകുന്ന ഏതൊരു ജീവനക്കാരനും ഇന്‍ഷുറന്‍സ് പരിരക്ഷയെന്ന രീതിയില്‍ നിര്‍ബന്ധമായിട്ടുള്ള ഒന്നാണ് ഇഡിഎല്‍ഐ സ്‌കീം.

Also Read : അക്കൗണ്ടില്‍ പണമില്ലാതെ ശമ്പളത്തിന്റെ മൂന്നിരട്ടി തുക പിന്‍വലിക്കാന്‍ സാധിക്കുമല്ലോ! എങ്ങനെയെന്ന് അറിയാം

7 ലക്ഷം രൂപ വരെ പരിരക്ഷ

7 ലക്ഷം രൂപ വരെ പരിരക്ഷ

ഈ പദ്ധതി പ്രകാരം, അക്കൗണ്ട് ഉടമയ്ക്ക് സ്വഭാവിക മരണമോ, അസുഖം ബാധിച്ചോ, അപകടത്തിലൂടെയോ മരണം സംഭവിച്ചാല്‍ നോമിനിയ്ക്ക് 7 ലക്ഷം രൂപ വരെ ലഭിക്കും. ഇപിഎഫ് നിയമത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ സ്ഥാപനങ്ങളും ഇഡിഎല്‍ഐ പദ്ധതിയ്ക്ക് കീഴില്‍ സ്വയമേവ എന്റോള്‍ ചെയ്യപ്പെടും. ഇപിഎഫ്ഒയില്‍ നമ്മുടെ നോമിനിയെ ഡിജിറ്റല്‍ രീതിയില്‍ ചേര്‍ക്കുന്നതിനുള്ള ഘട്ടങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്കിനി പരിശോധിക്കാം.

Also Read :200 രൂപ ദിവസ നിക്ഷേപത്തില്‍ നേടാം 28 ലക്ഷം! എല്‍ഐസിയുടെ ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം

ഇ നോമിനേഷന്‍ ഫയലിംഗ് പ്രക്രിയ ഇങ്ങനെ

ഇ നോമിനേഷന്‍ ഫയലിംഗ് പ്രക്രിയ ഇങ്ങനെ

 • ആദ്യം ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
 • അതില്‍ സര്‍വീസസ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
 • അതില്‍ നിന്നും ഫോര്‍ എംപ്ലോയീസ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാം.
 • ഒരു പുതിയ പേജിലേക്ക് നിങ്ങള്‍ നയിക്കപ്പെടും. ശേഷം മെമ്പര്‍ യുഎഎന്‍/ ഓണ്‍ലൈന്‍ സര്‍വീസ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
 • അതിന് ശേഷം നിങ്ങള്‍ വീണ്ടും ഒഫീഷ്യല്‍ മെമ്പര്‍ ഇ സേവ പോര്‍ട്ടലിലേക്ക് നയിക്കപ്പെടും. അവിടെ നിങ്ങളുടെ യുഎഎന്‍ നമ്പറും പാസ്‌വേഡും നല്‍കിക്കൊണ്ട് ലോഗ് ഇന്‍ ചെയ്യാം.
 • നിങ്ങളുടെ പോര്‍ട്ടലില്‍ എത്തിക്കഴിഞ്ഞാല്‍ മാനേജ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ശേഷം ഡ്രോപ്ഡൗണ്‍ മെനുവില്‍ നിന്നും ഇ നോമിനേഷന്‍ തെരഞ്ഞെടുക്കാം.

Also Read : ഈ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ മാസം 2200 രൂപ നിക്ഷേപിക്കൂ, മെച്യൂരിറ്റിയില്‍ നേടാം 29 ലക്ഷം

 • ഫാമിലി ഡിക്ലറേഷന്‍ പുതുക്കുന്നതിനായി യെസ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക
 • ആഡ് ഫാമിലി ഡീറ്റിയല്‍സ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. അതിന് ശേഷം നോമിനേഷന്‍ ഡീറ്റിയല്‍സ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാം. അവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ നോമിനിയെ ഡിക്ലയര്‍ ചെയ്യുവാന്‍ സാധിക്കും.
 • ശേഷം സേവ് ഇപിഎഫ് നോമിനേഷന്‍ എന്നത് ക്ലിക്ക് ചെയ്യാം. ക്ലിക്ക് ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ പുതിയൊരു പേജിലേക്കെത്തും.
 • വണ്‍ ടൈം പാസ്‌വേഡ് ലഭ്യമാക്കുന്നതിനായി ഇ സൈന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇപിഎഫ്ഒയുമായി ബന്ധിപ്പിച്ചിരിക്കുന്ന നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും.
 • നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന ഒടിപി നമ്പര്‍ നമ്പര്‍ നല്‍കിക്കഴിഞ്ഞാല്‍ ഇ നോമീനി രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞു.

Read more about: epfo
English summary

How to add your nominee digitally in EPFO? easy steps to file EPF/EPS nomination in Malayalam | 7 ലക്ഷം രൂപയുടെ നേട്ടം സ്വന്തമാക്കാന്‍ ഇപിഎഫ്ഒയുടെ ഈ പുതിയ നിയമങ്ങള്‍ പാലിക്കാം

How to add your nominee digitally in EPFO? easy steps to file EPF/EPS nomination in Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X