എൻപിഎസ് നോമിനിയെ മാറ്റം ഓൺലൈനായി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു വ്യക്തിയുടെ റിട്ടയർമെന്റിനു ശേഷമുള്ള സാമ്പത്തിക സുരക്ഷയ്‌ക്കായി തിരഞ്ഞെടുക്കാവുന്ന പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം (എൻ‌പി‌എസ്). 2004 ൽ ഈ പദ്ധതി സർക്കാർ ജീവനക്കാർക്കായാണ് അവതരിപ്പിച്ചതെങ്കിലും പിന്നീട് ഇത് പൊതുജനങ്ങൾക്കായി വിപുലീകരിക്കുകയായിരുന്നു. പി‌എഫ്‌ആർ‌ഡി‌എ നിയന്ത്രിക്കുന്ന എൻ‌പി‌എസ് നിലവിൽ ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും അംഗമാകാവുന്ന ഒരു പെൻഷൻ പദ്ധതിയാണ്.

 

നോമിനിയെ ഓൺലൈനായി മാറ്റാം

എൻപിഎസ് നിക്ഷേപത്തിന് ഒരു നോമിനിയെ ചേർക്കേണ്ടത് നിർബന്ധമാണ്.‌ ഇങ്ങനെ ചേർക്കുന്ന നോമിനിയെ എൻ‌പി‌എസ് വരിക്കാർക്ക് ആവശ്യമെങ്കിൽ‌ മാറ്റാനായി ഇപ്പോൾ ഒരു നോമിനേഷൻ ഫോം ഓൺ‌ലൈനായി സമർപ്പിച്ചാൽ മതിയാകും. അടുത്തിടെയാണ് വരിക്കാരുടെ ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് നോമിനിയെ മാറ്റുന്നതിനായി പി‌എഫ്‌ആർ‌ഡി‌എ ഇ-സൈൻ അടിസ്ഥാനമാക്കിയുള്ള ഒരു ഓൺലൈൻ സൗകര്യം അനുവദിച്ചത്.

 എൻപിഎസ് നോമിനിയെ മാറ്റം ഓൺലൈനായി

ഇ-നോമിനേഷൻ നടത്തേണ്ടതെങ്ങനെ?

• ആദ്യം ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് എൻപിഎസ് വരിക്കാർ അതത് സിആർഎ സിസ്റ്റത്തിലേക്ക് പ്രവേശിച്ചശേഷം 'Demographic changes’ മെനുവിന് ചുവടെയുള്ള 'Update Personal Details’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം.

• ഇങ്ങനെ തിരഞ്ഞെടുക്കുമ്പോൾ, ഒന്നിലധികം ഓപ്‌ഷനുകൾക്കൊപ്പം സബ്‌സ്‌ക്രൈബർ മോഡിഫിക്കേഷൻ സ്‌ക്രീൻ ദൃശ്യമാകും.

• ഇവിടെ 'നോമിനിയുടെ വിശദാംശങ്ങൾ ചേർക്കുക / അപ്‌ഡേറ്റുചെയ്യുക’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക, തുടർന്ന് നോമിനേഷൻ വിശദാംശങ്ങൾ അപ്‌ഡേറ്റുചെയ്യേണ്ട 'ടയർ ടൈപ്പും’ തിരഞ്ഞെടുക്കേണ്ടതുണ്ട്.

• തുടർന്ന് നോമിനിയുടെ പേര്, നോമിനിയുമായുള്ള ബന്ധം തുടങ്ങിയ വിശദാംശങ്ങളും ഓൺ‌ലൈനായി സമർപ്പിക്കേണ്ടതുണ്ട്. ശേഷം 'Save’ മെനുവിൽ ക്ലിക്കുചെയ്ത് വിശദാംശങ്ങൾ സേവ് ചെയ്യുകയും വേണം.

• വിശദാംശങ്ങൾ സേവ് ചെയ്‌ത് സ്ഥിരീകരിച്ചുകഴിഞ്ഞാൽ, വരിക്കാരന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച 'വൺ ടൈം പാസ്‌വേഡ് (ഒടിപി)’ നൽകേണ്ടതുണ്ട്. ഒ‌ടി‌പി സമർപ്പിക്കുമ്പോൾ ഇ-സൈൻ ചെയ്യേണ്ടതാണ്.

• ഇ-സൈൻ ചെയ്യുന്നതിനായി വരിക്കാരനെ 'ഇ സിഗ്‌നേച്ചർ സർവീസ് പ്രൊവൈഡറിന്റെ’ പേജിലേക്ക് കൊണ്ടുപോകും, ​​അവിടെ ആധാർ / വെർച്വൽ ഐഡി നൽകിയശേഷം 'send OTP’ എന്നതിൽ ക്ലിക്കുചെയ്യുക. UlDAl ൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ OTP ലഭിക്കും. ഇവിടെ വരിക്കാരൻ ഒടിപി നൽകിയശേഷം 'Verify OTP’ എന്നത് ക്ലിക്കുചെയ്യുക.

നാമനിർദ്ദേശം മാറ്റുന്ന ഈ പ്രക്രിയ കടലാസ് രഹിതമായ ഒന്നാണ്. ഇ-സൈൻ പരാജയപ്പെട്ടാൽ നിങ്ങൾ നടത്തിയ മാറ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യില്ല. കൂടാതെ നിലവിലുള്ള പ്രക്രിയ അനുസരിച്ച് വരിക്കാരന് ഭൗതിക രൂപത്തിലൂടെ നോമിനേഷൻ അപ്‌ഡേറ്റ് ചെയ്യേണ്ടതായുംവരും.

English summary

how to Change NPS Nominee Online: step by step guide in Malayalam | എൻപിഎസ് നോമിനിയെ മാറ്റം ഓൺലൈനായി

how to Change NPS Nominee Online: step by step guide in Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X