ജിയോ റീചാർജ് പ്ലാനും ബാലൻസും പരിശോധിക്കുന്നത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിലയൻസ് ജിയോയ്ക്ക് ഇന്ത്യയിൽ വളരെ വലിയ ഉപഭോക്തൃ ശ്യംഖലയാണുള്ളത്. അതിവേ​ഗം വളരുന്ന ഒരു നെറ്റ്‌വർക്ക് കൂടിയാണ് ജിയോയുടേത്. നിങ്ങൾ ഒരു ജിയോ വരിക്കാരനാണെങ്കിൽ നിങ്ങളുടെ ബാലൻസ് വിവരങ്ങളും നിങ്ങൾ സബ്‌സ്‌ക്രൈബു ചെയ്‌ത റീചാർജ് പ്ലാനും പരിശോധിക്കാൻ നിങ്ങൾക്ക് നിരവധി എളുപ്പവഴികളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

 

ജിയോ മെയിൻ ബാലൻസ് പരിശോധിക്കുന്നത് എങ്ങനെ?

ജിയോ മെയിൻ ബാലൻസ് പരിശോധിക്കുന്നത് എങ്ങനെ?

ജിയോ മെയിൻ ബാലൻസ് പരിശോധിക്കുന്നതിന് രണ്ട് വഴികളുണ്ട്. ജിയോ നമ്പറിൽ നിന്ന് * 333 # ഡയൽ ചെയ്യുക. നിങ്ങളുടെ ഫോൺ സ്ക്രീനിൽ പ്രധാന ബാലൻസ് വിവരങ്ങൾ നിങ്ങൾ കാണും. 55333 ലേക്ക് MBAL എന്ന സന്ദേശം അയച്ചും നിങ്ങളുടെ ജിയോ മെയിൻ ബാലൻസ് പരിശോധിക്കാനാകും. ഇത് ചെയ്തുകഴിഞ്ഞാൽ, നിങ്ങൾക്ക് എസ്എംഎസ് വഴി ബാലൻസ് വിശദാംശങ്ങൾ ലഭിക്കും.

'മെയ്ഡ് ഇന്‍ ഇന്ത്യ' 5ജി: റിലയന്‍സ് ജിയോ ഹുവാവെയുടെ കച്ചവടം പൂട്ടിക്കുമോ?

നിലവിലെ താരിഫ് പ്ലാൻ എങ്ങനെ അറിയാം?

നിലവിലെ താരിഫ് പ്ലാൻ എങ്ങനെ അറിയാം?

നിങ്ങൾ സബ്‌സ്‌ക്രൈബുചെയ്‌ത താരിഫ് പ്ലാനിനെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, MY PLAN എന്ന് ടൈപ്പ് ചെയ്ത് 199ലേക്ക് അയയ്‌ക്കുക. നിങ്ങൾ സബ്‌സ്‌ക്രൈബുചെയ്‌ത താരിഫിന്റെ വിശദാംശങ്ങൾ നൽകുന്ന ഒരു വാചക സന്ദേശം നിങ്ങൾക്ക് ലഭിക്കും.

നെറ്റ്ഫ്ലിക്സ്, ഹോട്ട് സ്റ്റാർ, ആമസോൺ പ്രൈം എല്ലാ ഇനി ജിയോ ടിവി പ്ലസിൽ

പ്രീപെയ്ഡ് ബാലൻസും വാലിഡിറ്റിയും

പ്രീപെയ്ഡ് ബാലൻസും വാലിഡിറ്റിയും

നിങ്ങളുടെ പ്രീപെയ്ഡ് ബാലൻസും സാധുത വിവരങ്ങളും അറിയുന്നതിന്, BAL എന്ന് നിങ്ങളുടെ ജിയോ നമ്പറിൽ ടൈപ്പ് ചെയ്ത് നിന്ന് 199 ലേക്ക് ഒരു SMS അയയ്ക്കുക. ഇത് നിങ്ങളുടെ പ്രീപെയ്ഡ് ബാലൻസും സാധുത വിവരങ്ങളും അടങ്ങുന്ന ഒരു മെസേജ് നൽകും. നിങ്ങൾ ഒരു ജിയോ പോസ്റ്റ്പെയ്ഡ് അക്കൗണ്ട് ഉപയോക്താവാണെങ്കിൽ, BILL എന്ന് ടൈപ്പ് ചെയ്ത് 199 ലേക്ക് അയച്ചുകൊണ്ട് നിങ്ങളുടെ ബിൽ തുക പരിശോധിക്കാം.

ജിയോ 4G ഡാറ്റ ഉപയോഗം എങ്ങനെ പരിശോധിക്കാം?

ജിയോ 4G ഡാറ്റ ഉപയോഗം എങ്ങനെ പരിശോധിക്കാം?

മിക്ക പ്ലാനുകളും ഒരു നിശ്ചിത അളവിലുള്ള ഡാറ്റയോടൊപ്പം പരിധിയില്ലാത്ത കോളുകളും സന്ദേശങ്ങളും നൽകുന്നതിനാൽ റിലയൻസ് JIO പ്ലാനുകൾ ഉപയോക്താക്കൾ ഉപയോഗിക്കുന്ന 4 ജി ഡാറ്റയ്ക്ക് മാത്രമേ നിരക്ക് ഈടാക്കൂ. അതിനാൽ നിങ്ങളുടെ പ്ലാൻ അനുസരിച്ച് അനുവദനീയമായ പരിധി ലംഘിക്കാതിരിക്കാൻ നിങ്ങൾ ഉപയോഗിക്കുന്ന ഡാറ്റയുടെ ട്രാക്ക് സൂക്ഷിക്കേണ്ടത് ആവശ്യമാണ്.

പുതിയ ജിയോ, വോഡഫോൺ ഐഡിയ, എയർടെൽ ഓഫറുകൾ: ഏറ്റവും മികച്ച പ്ലാൻ ഏത്?

English summary

How to check Jio Recharge Plan and Balance? | ജിയോ റീചാർജ് പ്ലാനും ബാലൻസും പരിശോധിക്കുന്നത് എങ്ങനെ?

If you are a Jio subscriber there are several easy ways for you to check your balance information and the recharge plan you have subscribed to. Let's see what it is. Read in malayalam.
Story first published: Sunday, August 23, 2020, 16:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X