ബാങ്കുകൾ കയറിയിറങ്ങാതെ ഇടപാട് നടത്താം, എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓൺലൈൻ സേവനത്തെക്കുറിച്ച് അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുമ്പ് ഒരാൾക്ക് പണമയയ്‌ക്കണമെങ്കിൽ ബാങ്കിൽ പോയി ക്യൂ നിന്ന് വേണം ഇടപാടുകൾ നടത്താൻ. എന്നാൽ ഇന്ന് ഒരു സ്മാർട്ട്‌ഫോൺ കൈയിൽ ഉണ്ടെങ്കിൽ നിമിഷ നേരം കൊണ്ട് പണമയയ്‌ക്കാനും സ്വീകരിക്കാനും കഴിയും. ഡിജിറ്റൽ ഇടപാടുകൾ വന്നതോടെയാണ് ഇത് സാധ്യമായത്. പേ വാലറ്റുകൾ, ബാങ്കുകൾ വഴിയുള്ള ഓൺ‌ലൈൻ ഫണ്ട് കൈമാറ്റം തുടങ്ങി നിരവധി ഡിജിറ്റൽ സൗകര്യങ്ങളിലൂടെ പണം കൈമാറാനുള്ള ഓപ്ഷൻ ഇപ്പോൾ നമുക്കുണ്ട്.

 

1

രാജ്യം കൊറോണ ഭീതിയിലായതിനാൽ തന്നെ മിക്ക ബാങ്കുകളും പണമിടപാടുകൾ വീട്ടിൽ നിന്നുതന്നെ നടത്താനാണ് ആവശ്യപ്പെടുന്നത്. കൂടാതെ കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പണമിടപാടുകൾ നടത്താനായി ആളുകൾ ബാങ്കുകളിലും മറ്റിടങ്ങളിലും പോകുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇന്നലെ പൊതുജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. അതിനാൽ ആളുകൾക്കിടയിൽ സാമൂഹിക സമ്പർക്കം തടയാൻ വീട്ടിൽ നിന്ന് തന്നെ പണമിടപാടുകൾ നടത്തുന്നതാണ് നല്ലത്. അങ്ങനെയെങ്കിൽ നിങ്ങളുടെ എച്ച്‌ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട് വഴി ഒരു വ്യക്തിക്ക് ഓൺലൈനിൽ പണം അയയ്‌ക്കണമെങ്കിൽ നിങ്ങൾ ആദ്യം ആ വ്യക്തിയെ ഒരു ബെനിഫിഷ്യറിയായി (ഗുണഭോക്താവ്) ചേർക്കേണ്ടതുണ്ട്. അത് എങ്ങനെയെന്ന് നോക്കാം;

2

ഒരു ഗുണഭോക്താവിനെ എങ്ങനെ ചേർക്കാം?


ഘട്ടം 1: ആദ്യം ഫണ്ട് ട്രാൻസ്‌ഫർ ഡ്രോപ്പ്-ഡൗൺ മെനുവിലേക്ക് പോകുക; ശേഷം നിങ്ങളുടെ നെറ്റ്‌ബാങ്കിംഗ് ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് നെറ്റ്‌ബാങ്കിംഗിലേക്ക് ലോഗിൻ ചെയ്യുക, തുടർന്ന് Funds Transfer > Request > Add a Beneficiary എന്നീ ഓപ്‌ഷനുകൾ തിരഞ്ഞെടുക്കണം.

ഘട്ടം 2: ട്രാൻസാക്ഷൻ തരം തിരഞ്ഞെടുക്കുക; നെറ്റ്‌ബാങ്കിംഗിലെ ഫണ്ട് ട്രാൻസ്ഫർ വിഭാഗത്തിൽ നിന്ന് 'Transaction Type' എന്നത് തിരഞ്ഞെടുത്ത് 'GO' എന്ന ഐക്കണിൽ ക്ലിക്കുചെയ്യുക.

ഘട്ടം 3: ഐഎഫ്എസ്‌സി; അക്കൗണ്ടിലേക്ക് ചേർക്കാനുള്ള ഗുണഭോക്താവിന്റെ വിശദാംശങ്ങൾ നൽകുക. (അവരുടെ അക്കൗണ്ട് നമ്പർ, ബാങ്ക്, ശാഖ, ഐഎഫ്എസ്‌സി കോഡ് എന്നിവ). വിശദാംശങ്ങൾ നൽകിയ ശേഷം 'Continue' ബട്ടണിൽ ക്ലിക്കു ചെയ്യുക

ഘട്ടം 4: വിശദാംശങ്ങൾ സ്ഥിരീകരിക്കുക; നൽകിയ വിശദാംശങ്ങൾ അവലോകനം ചെയ്‌ത ശേഷം എല്ലാം ശരിയാണെങ്കിൽ, പ്രക്രിയ പൂർത്തിയാക്കുന്നതിനായി 'Confirm' ബട്ടണിൽ ക്ലിക്കുചെയ്യുക.

 

3

അതിനു ശേഷം ഗുണഭോക്താവിനെ ചേർക്കുന്നത് പൂർത്തിയാക്കുന്നതിനായി നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി (ഒറ്റത്തവണ പാസ്‌വേഡ്) നൽകുക.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ :

മുകളിൽ പറഞ്ഞിരിക്കുന്ന രീതിയിൽ നിങ്ങൾ ഗുണഭോക്താവിനെ ചേർത്ത് കഴിഞ്ഞാൽ 30 മിനിറ്റിന് ശേഷം മാത്രമേ ആ ഗുണഭോക്താവിന് പണം അയയ്ക്കാനാകൂ. കാരണം ആക്ടിവേഷൻ നടപടികൾ പൂർത്തിയാകണമെങ്കിൽ 30 മിനിട്ട് സമയമെടുക്കും. കൂടാതെ 24 മണിക്കൂറിനുള്ളിൽ പരമാവധി 7 ഗുണഭോക്താക്കളെ മാത്രമേ ചേർക്കാനോ പരിഷ്ക്കരിക്കാനോ ഇല്ലാതാക്കാനോ സാധിക്കൂ.

 

English summary

ബാങ്കുകൾ കയറിയിറങ്ങാതെ ഇടപാട് നടത്താം, എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓൺലൈൻ സേവനത്തെക്കുറിച്ച് അറിയാം

How to conduct online transactions through HDFC Bank
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X