ഡിജിറ്റൽ വാലറ്റ് തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡൽഹി: മൊബൈൽ ഫോൺ വഴി എളുപ്പത്തിൽ പണമിടപാട് നടത്താനുള്ള മാർഗമാണ് ഡിജിറ്റൽ വാലറ്റ്. ഇത് ഉപയോഗിക്കാൻ സൗകര്യപ്രദമാണെന്നതും ഇവ നൽകുന്ന ക്യാഷ്‌ബാക്ക് ഓഫറുകളും കാരണമാണ് ഡിജിറ്റൽ വാലറ്റുകൾക്ക് യുവാക്കൾക്കിടയിലും നഗരവാസികൾക്കിടയിലും കൂടുതൽ പ്രചാരം ലഭിച്ചത്. പേഴ്‌സിൽ പണം സൂക്ഷിച്ച് ആവശ്യ സമയത്ത് ഉപയോഗിക്കുന്നത് പോലെ തന്നെ നമ്മുടെ ഡിജിറ്റൽ വാലറ്റുകളിലും പണം സൂക്ഷിച്ച് വെയ്ക്കാം. ഇത് ഉപയോഗിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യാനും, ഷോപ്പിംഗ് നടത്താനും പണം അയയ്ക്കാനും സ്വീകരിക്കാനും തുടങ്ങി ധാരാളം കാര്യങ്ങൾ ചെയ്യാം. കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി ഇത്തരം പ്ലാറ്റ്ഫോമുകൾ പലപ്പോഴും ഡിസ്‌കൗണ്ടുകളും കൂപ്പണുകളും ക്യാഷ്‌ബാക്ക് ഓഫറുകളും വാഗ്ദാനം ചെയ്യാറുണ്ട്.

 

ഡിജിറ്റൽ വാലറ്റ്

ഇങ്ങനെ ഡിജിറ്റൽ വാലറ്റുകൾ കൊണ്ട് ധാരാളം ഗുണങ്ങളുണ്ടെങ്കിലും അവ ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കിൽ നിങ്ങൾ തട്ടിപ്പുകൾക്ക് ഇരയാക്കപ്പെട്ടേക്കാം. ഓൺലൈൻ ബാങ്കിംഗ് തട്ടുപ്പുകൾ പോലെ ഇത്തരം പ്ലാറ്റ്‌ഫോമുകളിലും ധാരാളം പേർ വഞ്ചനയ്ക്ക് ഇരയാവാറുണ്ട്.

ഡിജിറ്റൽ വാലറ്റ് തട്ടിപ്പുകൾക്ക് ഇരയാക്കപ്പെട്ടാൽ എന്തുചെയ്യും?

ഡിജിറ്റൽ വാലറ്റ് തട്ടിപ്പുകൾക്ക് ഇരയാക്കപ്പെട്ടാൽ എന്തുചെയ്യും?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) 2019 ജനുവരിയിൽ ഇറക്കിയ ഉത്തരവ് പ്രകാരം മൊബൈൽ വാലറ്റുകൾ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കൾക്കും, സാധാരണ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉടമകൾക്ക് നൽകുന്ന അതേ സുരക്ഷ നൽകേണ്ടതുണ്ട്. അക്കൗണ്ട് ഉടമയ്ക്ക് അനധികൃതമോ വഞ്ചനാപരമോ ആയ ഏതെങ്കിലും ഇടപാടുകൾ നേരിടേണ്ടി വന്നാൽ എന്ത് ചെയ്യണമെന്ന് ഈ ഉത്തരവിൽ പറയുന്നുണ്ട്. ഡിജിറ്റൽ വാലറ്റ് പ്ലാറ്റ്‌ഫോമുകളിൽ നടത്തുന്ന എല്ലാ ഇടപാടുകൾക്കും അപ്പോൾ തന്നെ ഉപയോക്താക്കൾക്ക് എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ അലേർട്ട് നൽകണമെന്ന് ആർബിഐ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഡിജിറ്റൽ വാലറ്റ്

കൂടാതെ ഡിജിറ്റൽ വാലറ്റ് കമ്പനികളോട് 24x7 കസ്റ്റമർ കെയർ ഹെൽപ്പ്‌ലൈനുകൾ സ്ഥാപിക്കാനും ആർബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കിൽ അനധികൃത ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൻ ഉപയോക്താക്കൾക്ക് ഉടൻ റിപ്പോർട്ടുചെയ്യാൻ ഇത് ഉപകരിക്കും. ഇങ്ങനെ ഉപയോക്താക്കൾ തട്ടിപ്പുകൾക്ക് ഇരയായെന്ന് തെളിഞ്ഞാൽ മുഴുവൻ തുകയും റീഫണ്ട് ചെയ്യാൻ കമ്പനികൾ ബാധ്യസ്ഥരാണ്.

ആർബിഐ ഉത്തരവ്

മാത്രമല്ല ആർബിഐ ഉത്തരവ് പ്രകാരം ഉപയോക്താക്കളുടെ ശ്രദ്ധക്കുറവ് കൊണ്ട് തട്ടിപ്പിനിരയായാൽ (ഉദാഹരണത്തിന് ഫോൺ നഷ്‌ടപ്പെടുകയോ ക്രെഡൻഷ്യൽസ് പങ്കിടുകയോ ചെയ്യുന്നത് വഴി ഉണ്ടാവുന്ന അനധികൃത ഇടപാടുകൾ) അതിന്റെ പൂർണ്ണ ഉത്തരവദിത്തം ഉപയോക്താക്കൾക്ക് തന്നെയായിരിക്കും. അത്തരം സാഹചര്യത്തിൽ അനധികൃത ഇടപാട് ബാങ്കിൽ റിപ്പോർട്ട് ചെയ്യുന്നതുവരെ ഉപഭോക്താവ് തന്നെയായിരിക്കും മുഴുവൻ നഷ്ടവും വഹിക്കേണ്ടത്.

ഉജ്ജീവൻ ബാങ്ക് ഐപിഒ ഡിസംബർ രണ്ടിന്ഉജ്ജീവൻ ബാങ്ക് ഐപിഒ ഡിസംബർ രണ്ടിന്

അനധികൃത ഇടപാടുകൾ പ്രതിരോധിക്കാനുള്ള ടിപ്പുകൾ

അനധികൃത ഇടപാടുകൾ പ്രതിരോധിക്കാനുള്ള ടിപ്പുകൾ

അനധികൃത ഇടപാടുകൾ നിങ്ങൾ ബാങ്കിനെ അറിയിക്കുകയും ഇത്തരം ഇടപാടുകൾ തടയാൻ ബാങ്കിന് കഴിഞ്ഞില്ലെങ്കിൽ നഷ്‌ടപ്പെട്ട പണം നിങ്ങൾക്ക് തിരികെ ലഭിക്കുന്നതുമാണ്. എങ്കിലും ഇത്തരം ഇടപാടുകൾ തടയുക എന്നതാണ് പ്രധാന കാര്യം. അതിനായി ആദ്യം നിങ്ങൾ ശ്രദ്ധിക്കേണ്ടത് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി പണമിടപാടുകൾ നടത്തുമ്പോൾ സുരക്ഷിതമല്ലെന്ന് തോന്നുന്ന സാഹചര്യത്തിൽ ഒരിക്കലും നിങ്ങളുടെ പിൻ, സിവി‌വി അല്ലെങ്കിൽ ഒ‌ടി‌പി നൽകരുത്. സാധ്യമെങ്കിൽ ഡിജിറ്റൽ വാലറ്റ് വഴി പണമിടപാട് നടത്തുമ്പോൾ പബ്ലിക്ക് വൈഫൈ ഉപയോഗിക്കാതിരിക്കുക.

വീടും വാങ്ങാം ഓൺലൈനായി, പുതിയ പദ്ധതിയുമായി ശോഭ ലിമിറ്റഡ്വീടും വാങ്ങാം ഓൺലൈനായി, പുതിയ പദ്ധതിയുമായി ശോഭ ലിമിറ്റഡ്

സുരക്ഷിതം

നിങ്ങൾ സുരക്ഷിതമായ നെറ്റ്‌വർക്കുകളാണ് ഉപയോഗിക്കുന്നതെങ്കിലും, അത്തരം സൈറ്റുകൾ എസ്എസ്എൽ (സുരക്ഷിത സോക്കറ്റ് ലെയർ) ഉപയോഗിച്ച് പരിരക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക അല്ലെങ്കിൽ നിങ്ങളുടെ ഇടപാടുകൾ സുരക്ഷിതമാക്കാനായി വിപിഎൻ ഉപയോഗിക്കുക. കൂടാതെ ബാങ്ക് എക്സിക്യൂട്ടീവാണെന്ന് പറഞ്ഞ് നിങ്ങളെ സഹായിക്കാൻ വരുന്നവരുമായി ഒരിക്കലും പിൻ അല്ലെങ്കിൽ ഒടിപി പങ്കിടാതിരിക്കുക.

ഇന്ത്യയിൽ ഭക്ഷണത്തിന് വില കുതിക്കുന്നു, ഈ രാജ്യങ്ങളിൽ നിന്ന് ആഹാരം കഴിച്ചാൽ പോക്കറ്റ് കീറുംഇന്ത്യയിൽ ഭക്ഷണത്തിന് വില കുതിക്കുന്നു, ഈ രാജ്യങ്ങളിൽ നിന്ന് ആഹാരം കഴിച്ചാൽ പോക്കറ്റ് കീറും

തട്ടിപ്പുകാർ

ആളുകളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ ദിവസവും പുതിയ മാർഗ്ഗങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ, അതിനാൽ തന്നെ അവരുടെ അടുത്ത മോഡ് ഓപ്പറേഷൻ എന്തായിരിക്കുമെന്നോ എങ്ങനെയായിരിക്കുമെന്നോ ആർക്കും പ്രവചിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഓൺലൈൻ വഴിയുള്ള പണമിടപാടുകൾ ശ്രദ്ധയോടെ നടത്തുക.

English summary

ഡിജിറ്റൽ വാലറ്റ് തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക | know about fraud activities in digital wallet

know about fraud activities in digital wallet
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X