ഒരു വ്യക്തി ദീർഘകാലത്തേക്കും ഹ്രസ്വകാലത്തേക്കുമുള്ള നിക്ഷേപ പദ്ധതികളെ തന്റെ ആവശ്യാനുസരണം തിരഞ്ഞെടുക്കുന്നു. സാമ്പത്തികമായി ഉയരുന്നതിലേക്കുള്ള പ്രധാനമായ മാർഗമാണ് നിക്ഷേപങ്ങൾ. സാമ്പത്തികമായുള്ള ആസൂത്രണത്തിൽ അടിസ്ഥാന കാര്യങ്ങൾ പരിഗണിക്കുമ്പോൾ, 50-30-20 എന്ന രീതി മുന്നിട്ട് നിൽക്കുന്നതായി കാണും. വ്യക്തമായി പറഞ്ഞാൽ, പ്രതിമാസ വരുമാനത്തിന്റെ 50 ശതമാനം ആവശ്യവസ്തുക്കൾക്കും 30 ശതമാനം ആവശ്യവസ്തുക്കൾ കഴിഞ്ഞിട്ടുള്ള മറ്റ് ചെലവുകൾക്കും 20 ശതമാനം സമ്പാദ്യത്തിനോ അല്ലെങ്കിൽ നിക്ഷേപത്തിനോ വേണ്ടി നീക്കിവെക്കുന്ന രീതിയാണിത്.
10,000 രൂപ നിക്ഷേപിച്ച് 7 കോടി റിട്ടേൺസ് നേടാം; വിശദമായി അറിയാം
അതിനാൽ 50-30-20 എന്ന വ്യവസ്ഥ പ്രകാരം, 5 വർഷത്തിലധികമുള്ള ഒരു നല്ല എസ്.ഐ.പി ആരംഭിക്കുന്നത് മികച്ചൊരു സമ്പാദ്യം ഉണ്ടാക്കിയെടുക്കാൻ നിങ്ങളെ സഹായിക്കും. പദ്ധതികളിൽ ഉയർന്ന തുക നിക്ഷേപിക്കാൻ കഴിയുമെങ്കിൽ, വളരെ നേരത്തെ സാമ്പത്തികമായ പുരോഗതി നിങ്ങൾക്ക് നേടാൻ സാധിക്കും. 25,000 രൂപയുടെ പ്രതിമാസ എസ്.ഐ.പിയിൽ, 10 വർഷത്തിനുള്ളിൽ ഒരു കോടി രൂപയുടെ സമ്പത്ത് ഉണ്ടാക്കാൻ സാധിക്കുന്ന 5 പദ്ധതികൾ ഏതൊക്കെയാണെന്ന് നോക്കാം.

1) നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് ഫണ്ട്
50,422,78 കോടി രൂപ ആസ്തിയുള്ളതാണ് സ്‌മോൾ ക്യാപ് ഫണ്ട്. 10 വർഷ കാലയളവിൽ പദ്ധതി 25.32 ശതമാനം വാർഷിക വരുമാനം നൽകുമ്പോൾ, ഈ കാലയളവിൽ വാർഷിക അടിസ്ഥാനത്തിൽ അതിന്റെ എസ്.ഐ.പി റിട്ടേൺ 26.17 ശതമാനമാണ്. അങ്ങനെ 30 ലക്ഷം രൂപ മുതൽമുടക്കോടെ, 25,000 രൂപയുടെ പ്രതിമാസ എസ്.ഐ.പിയിൽ 10 വർഷ കാലയളവിലേക്ക് ആരംഭിച്ച നിക്ഷേപത്തിൽ നിങ്ങളുടെ സമ്പാദ്യം 1.32 കോടി രൂപയിലധികമുണ്ടാവും.
2) ക്വാണ്ട് ഇ.എൽ.എസ്.എസ് ടാക്സ് സേവർ ഫണ്ട്-ഡയറക്റ്റ്- പ്ലാൻ-ഗ്രോത്ത്
ഈ സ്മാൾ ക്യാപ് ഫണ്ടിന് 9,860 കോടി രൂപയുടെ എ.യു.എം ഉണ്ട്. 10 വർഷ കാലയളവിൽ പദ്ധതി 26.02 ശതമാനം വാർഷിക വരുമാനം നൽകുമ്പോൾ, ഈ കാലയളവിൽ വാർഷിക അടിസ്ഥാനത്തിൽ അതിന്റെ എസ്.ഐ.പി റിട്ടേൺ 27.97 ശതമാനമായിരിക്കും. അങ്ങനെ 30 ലക്ഷം രൂപ മുതൽമുടക്കിൽ 10 വർഷത്തെ കാലയളവിൽ 25,000 രൂപ പ്രതിമാസ എസ്.ഐ.പി യിൽ ആരംഭിച്ച പദ്ധതി ഇപ്പോൾ 1.33 കോടിയിലധികമുള്ള തുക റിട്ടേൺ നൽകുന്നു.
5 ലക്ഷം നിക്ഷേപിച്ച് 2 ലക്ഷത്തിലധികം പലിശ നേടാം; പോസ്റ്റ് ഓഫീസിന്റെ കിടിലൻ പദ്ധതി
3) ആക്സിസ് സ്‌മോൾ ക്യാപ് ഫണ്ട്-ഡയറക്റ്റ്-പ്ലാൻ-ഗ്രോത്ത്
10 വർഷത്തെ കാലയളവിൽ 22.71 ശതമാനം വാർഷിക വരുമാനം നൽകുന്ന ഈ പദ്ധതിയിൽ, വാർഷിക അടിസ്ഥാനത്തിലുള്ള എസ്.ഐ.പി റിട്ടേൺ 24.33 ശതമാനമാണ്. അപ്പോൾ 30 ലക്ഷം രൂപ മുതൽമുടക്കിൽ 10 വർഷം മുമ്പ് ആരംഭിച്ച 25,000 രൂപയുടെ പ്രതിമാസ എസ്.ഐ.പി ഇപ്പോൾ 1.08 കോടി രൂപയിലധികം വരും.
4) എച്ച്.ഡി.എഫ്.സി മിഡ്‌ക്യാപ് ഓപ്പോർറ്റ്യുനിറ്റീസ് ഫണ്ട്-ഡയറക്റ്റ്-പ്ലാൻ-ഗ്രോത്ത്
കഴിഞ്ഞ 10 വർഷങ്ങളിൽ ഫണ്ട് 23.18 ശതമാനം വാർഷിക എസ്.ഐ.പി വരുമാനം നൽകിയിട്ടുണ്ട്. അപ്പോൾ, 10 വർഷം മുമ്പ് ആരംഭിച്ച 25,000 രൂപയുടെ നിക്ഷേപത്തിലെ പ്രതിമാസ എസ്.ഐ.പി ഇപ്പോൾ 1.02 കോടി രൂപയായിരിക്കും.
മികച്ച വായ്പാ ഉറപ്പാക്കാൻ ക്രെഡിറ്റ് സ്കോറുകൾ ഉയർത്താനുള്ള മാർഗങ്ങൾ
5) എച്ച്.ഡി.എഫ്.സി സ്‌മോൾ ക്യാപ് ഫണ്ട്-ഡയറക്റ്റ്-പ്ലാൻ-ഗ്രോത്ത്
ഈ സ്‌മോൾ ക്യാപ് ഫണ്ടിന് 29,175 കോടിയുടെ ആസ്തിയുണ്ട്. 10 വർഷത്തിനിടയിൽ പദ്ധതി 21.25 ശതമാനം വാർഷിക വരുമാനം നൽകിയപ്പോൾ, വാർഷിക അടിസ്ഥാനത്തിൽ അതിന്റെ എസ്.ഐ.പി റിട്ടേൺ 23.02 ശതമാനമാണ്. അങ്ങനെ 30 ലക്ഷം രൂപ മുതൽമുടക്കിൽ 10 വർഷം മുമ്പ് ആരംഭിച്ച 25,000 രൂപയുടെ പ്രതിമാസ എസ്.ഐ.പി ഇപ്പോൾ 1.05 കോടിയിലധികം വരും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
