ഓഹരികളുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്.
ഇങ്ങനെ ഓഹരികള്‍ വിഭജിക്കുമ്പോള്‍ ചെറുകിട നിക്ഷേപകരില്‍ താല്പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ വര്‍ധിക്കുകയും ചെയ്യാം. ഇതിലൂടെ ഓഹരി വിലയിലും വര്‍ധന ഉണ്ടായേക്കാം. അങ്ങനെ വരുമ്പോള്‍ വിപണി മൂല്യത്തില്‍ താത്കാലികമായി നിക്ഷേപകന് ചെറിയ ലാഭം കരസ്ഥമാകും. അതേസമയം ഒക്ടോബര്‍ മാസത്തിലെ ആദ്യ ആഴ്ചയില്‍ ഓഹരി വിഭജനം നടത്തുന്ന 2 സ്മോള്‍ കാപ് കമ്പനികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
മാക്സിമസ് ഇന്റര്‍നാഷണല്‍
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഒപ്റ്റിമസ് ഫൈനാന്‍സിന്റെ ഉപകമ്പനിയാണ് മാക്സിമസ് ഇന്റര്‍നാഷണല്‍. വിവിധതരം ലൂബ്രിക്കന്റ് ഓയിലുകളും പെട്രോകെമിക്കല്‍ ഉത്പന്നങ്ങളു െനിര്മാണത്തിലും വ്യാപാരത്തിലുമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നിലവില്‍ 440 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4 കോടിയാണ് കമ്പനി നേടിയ വരുമാനം. ലാഭം രേഖപ്പെടുത്തിയിട്ടില്ല. അതേസമയം മാക്സിമസ് ഇന്റര്‍നാഷണലിന്റെ 63.63 ശതമാനം ഓഹരികളും പ്രമോട്ടറിന്റെ കൈവശമാണുള്ളത്.
10:1 അനുപാതത്തില്‍ ഓഹരി വിഭജനം നടത്തുമെന്നായിരുന്നു മാക്സിമസ് ഇന്റര്‍നാഷണലിന്റെ (BSE : 540401) പ്രഖ്യാപനം. അതായത് നിലവില്‍ 10 രൂപ മുഖവിലയുള്ള ഒരു ഓഹരി, 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി മാറുമെന്ന് സാരം. ഇതിനുള്ള സ്പ്ലിറ്റ് തീയതി ഒക്ടോബര്‍ 3-ന് ഉറപ്പിച്ചു. അതേസമയം 350 രൂപയിലായിരുന്നു കഴിഞ്ഞയാഴ്ച മാകിസ് ഇന്റര്‍നാഷണലിന്റെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 480.50 രൂപയും താഴ്ന്ന വില 72 രൂപയുമാണ്.
അജൂനി ബയോടെക്
വളര്‍ത്തു മൃഗങ്ങളുടെ തീറ്റയും പോഷകാഹാരങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് അജൂനി ബയോടെക് ലിമിറ്റഡ്. നിലവില്‍ 39.4 കോടിയാണ് വിപണി മൂല്യം. കമ്പനിയുടെ ആകെ ഓഹരികളില്‍ 52.62 ശതമാനം പ്രമോട്ടറിന്റെ കൈവശമാണ്. അതേസമയം 5:1 അനുപാതത്തില്‍ ഓഹരി വിഭജിക്കുമെന്നായിരുന്നു പ്രഖ്യാപനം. അതായത് നിലവില്‍ 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി മാറുമെന്ന് ചുരുക്കം.
കഴിഞ്ഞയാഴ്ച 39.35 രൂപയിലായിരുന്നു അജൂനി ബയോടെക് ഓഹരിയുടെ (NSE : AJOONI) ക്ലോസിങ്. ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 85.80 രൂപയും താഴ്ന്ന വില 32 രൂപയുമാണ്. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം അജൂനി ബയോടെക് നേടിയ വരുമാനം 74 കോടിയും അറ്റാദായം 1 കോടിയുമാണ്.
ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഓഹരി 45 ശതമാനം ഇടിവ് നേരിട്ടു. അജൂനി ബയോടെക്കിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 16.37 രൂപ നിരക്കിലും പിഇ അനുപാതം 37.12 മടങ്ങിലുമാണുള്ളത്.
എങ്ങനെ പ്രതിഫലിക്കും ?
ഓഹരി വിഭജനം നടത്തുമ്പോള്‍ ഓഹരിയുടെ വിപണി വില ആനുപാതികമായി കുറയും. അതുപോലെ ഓഹരിയുടെ മുഖവിലയിലും നിശ്ചിത അനുപാതത്തിലുള്ള കുറവുണ്ടാകും. എന്നാല്‍ നിക്ഷേപകന്റെ കൈവശമുള്ള ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്നത് ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ഓഹരി വിഭജനം മുഖേന കയ്യിലുള്ള ആകെ ഓഹരികള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ആനുപാതികമായി മുഖവിലയും കുറഞ്ഞതിനാല്‍ ലഭിക്കുന്ന ആകെ ഡിവിഡന്റില്‍ വര്‍ധനയുണ്ടാകില്ല.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications