രാജ്യത്തെ സുപ്രധാന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. എല്ലാ തരം ഔദ്യോഗിക ആവശ്യങ്ങൾക്കും ആധാർ കാർഡാണ് ഉപയോഗിക്കുന്നത്. 12 അക്ക യുണീക്ക് നമ്പറുകളാണ് ആധാറിൽ ഉള്ളത്. യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) എന്ന ഏജൻസിയാണ് ആധാറിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. ഇപ്പോൾ ഇതേ ഏജൻസി എംആധാർ എന്ന ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. ഇതിലൂടെ ആധാർ പ്രവർത്തനങ്ങൾ കൂടുതൽ ലളിതമാക്കുന്നു.
എന്താണ് എംആധാർ?
ആധാർ കാർഡിന്റെ സേവനങ്ങളെല്ലാം എല്ലാവർക്കും എല്ലാ സമയത്തും ആക്സസ് ചെയ്യാനായി രൂപപ്പെടുത്തിയ ഒരു മൊബൈൽ ആപ്ലിക്കേഷനാണ് എംആധാർ. ഉപയോക്താവിൻ്റെ ആധാർ വിവരങ്ങൾ ഒരു ഡിജിറ്റൈസ്ഡ് ഫോമിലാണ് എംആധാറിൽ ലഭിക്കുന്നത്. ഈ ആപ്പിലൂടെ ഉപഭോക്താവിന് എവിടെ നിന്നും ആധാർ വിവരങ്ങൾ എടുക്കാനും മനസിലാക്കാനും സാധിക്കും. മാത്രമല്ല ഉപയോക്താക്കൾക്ക് 3 പ്രൊഫൈലുകൾ വരെ ഉപയോഗിക്കാൻ സാധിക്കും. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ബയോമെട്രിക്‌സ് ലോക്ക് ചെയ്യാനും ആധാറിനായി ഇ-കെവൈസി ആക്‌സസ് ചെയ്യാനും എംആധാറിലൂടെ സാധിക്കും.

ആപ്പിന്റെ പ്രധാന സവിശേഷതകൾ...
- വിവരങ്ങൾ വിരൽ തുമ്പിൽ - സാധാരണ ആധാർ കാർഡ് പോലെ പേഴ്സിൽ സൂക്ഷിക്കേണ്ട, മൊബൈൽ ആപ്പ് ആതിനാൽ വിവരങ്ങളെല്ലാം ഒരു വിരൽ തുമ്പിൽ ഉറപ്പാക്കാം.
- ഡൗൺലോഡ് ചെയ്യാം - നിങ്ങളുടെ ആധാർ കാർഡ് നഷ്ടപ്പെട്ടാൽ ഈ ആപ്പിൽ നിന്ന് ഉടനടി ഒരു ഡിജിറ്റൽ കോപ്പി ഡൗൺലോഡ് ചെയ്യാം.
- നിയമാനുസൃതമായ തിരിച്ചറിയൽ രേഖ - എല്ലാ സേവനങ്ങൾക്കും mAadhar നിയമാനുസൃത തിരിച്ചറിയൽ രേഖയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
- കെ.വൈ.സി അപ്‌ഡേറ്റ് - നിങ്ങളുടെ കെ.വൈ.സി അപ്ഡേറ്റ് ചെയ്യാം. അതായത് നിങ്ങൾക്ക് പേര്, വിലാസം തുടങ്ങിയ വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യാൻ ആപ്പിലൂടെ കഴിയും.
- ഓഫ്‌ലൈൻ മോഡ് - ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും ചില ആധാർ കാർഡ് സേവനങ്ങൾ ലഭ്യമാകും.
- സ്റ്റാറ്റസ് ഡാഷ്‌ബോർഡ് - ആധാർ ആപ്ലിക്കേഷൻ, ആധാർ അപ്‌ഡേറ്റുകൾ, അല്ലെങ്കിൽ ഓർഡറുകൾ റീപ്രിന്റ് ചെയ്യൽ തുടങ്ങിയ സേവനങ്ങളുടെ ലൈവ് സ്റ്റാറ്റസ് നിങ്ങൾക്ക് ആപ്പിലൂടെ ട്രാക്ക് ചെയ്യാൻ കഴിയും.
- അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുക - എന്തെങ്കിലും ആവശ്യത്തിന് ആധാർ സേവാ കേന്ദ്രത്തിൽ പോവേണ്ടതുണ്ടെങ്കിൽ ആപ്പിൽ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാം. ഇത് നിങ്ങളുടെ അമിത സമയം ലാഭിക്കുന്നു.
- എൻറോൾമെന്റ് സെന്ററുകൾ കണ്ടെത്തുക - നിങ്ങളുടെ സമീപത്തുള്ള എൻറോൾമെന്റ് സെന്ററുകളും ആപ്പിലൂടെ കണ്ടെത്താനാകും.
- വിവിധ ആധാർ സേവനങ്ങൾ - ഈ ആപ്പിൽ ആധാറുമായി ബന്ധപ്പെട്ട 35-ലധികം സേവനങ്ങളുണ്ട്. ഇതിലൂടെ ആധാറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൂടുതൽ എളുപ്പമാക്കുന്നു.
- ഒന്നിലധികം പ്രൊഫൈലുകൾ - ഒരു ആപ്പിൽ തന്നെ അഞ്ച് ആധാർ കാർഡ് പ്രൊഫൈലുകൾ വരെ കൈകാര്യം ചെയ്യാം.
ആധാർ കാർഡ് പോക്കറ്റിലുണ്ടെങ്കിൽ 20,000 രൂപ അക്കൗണ്ടിലെത്തും; എങ്ങനെ ഈ തുക ലഭിക്കും?
എംആധാർ ആപ്പിൽ എങ്ങനെ ഒരു പ്രൊഫൈൽ സൃഷ്ടിക്കാം?
- എംആധാർ ആപ്പ് തുറക്കുക
- ഡാഷ്‌ബോർഡിന്റെ മുകളിലുള്ള രജിസ്റ്റർ ആധാർ ടാബിൽ ക്ലിക്കുചെയ്യുക.
- ഒരു നാലക്ക പിൻ അല്ലെങ്കിൽ പാസ്‌വേഡ് സൃഷ്ടിക്കുക
- നിങ്ങളുടെ ആധാർ കാർഡ് വിവരങ്ങൾ നൽകി കാപ്ച കൊടുക്കുക.
- ഇനി ഒ.ടി.പി നൽകി സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
- അതോടെ പ്രൊഫൈൽ രജിസ്റ്റർ ചെയ്യും.
- രജിസ്റ്റർ ചെയ്ത ടാബിന് കീഴിൽ, നൽകിയ ആധാർ നമ്പർ ദൃശ്യമാകും.
- താഴെയുള്ള മെനുവിലെ 'എന്റെ ആധാർ' ടാബിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ നാലക്ക പിൻ അല്ലെങ്കിൽ പാസ്‌വേഡ് നൽകുക
- എന്റെ ആധാർ ഡാഷ്‌ബോർഡിൽ നിന്ന് നിങ്ങൾക്ക് ആവശ്യമായ ഏത് സേവനവും തിരഞ്ഞെടുക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
