ഇരട്ട നേട്ടം! സ്ഥിരമായി ലാഭവിഹിതം നല്‍കുന്ന 5 മിഡ് കാപ് ഓഹരികള്‍; നോക്കുന്നോ?

പൂര്‍വകാല ചരിത്രം പരിശോധിച്ചാല്‍ ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡുള്ള ഓഹരികള്‍ ബെയര്‍ മാര്‍ക്കറ്റ് സാഹചര്യങ്ങളില്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ചവെച്ചതായി കാണാനാവും. കൂടാതെ ഉയര്‍ന്ന തോതില്‍ ഡിവിഡന്റ് നല്‍കുന്ന കമ്പനികള്‍ പൊതുവില്‍ സ്ഥിരതയാര്‍ന്ന പണമൊഴുക്കും കുറഞ്ഞ തോതില്‍ പുനര്‍ നിക്ഷേപവും മതിയാവുന്ന തരത്തില്‍ വികാസം പ്രാപിച്ചവയാകും.

ഡിവിഡന്റ് കൃത്യമായി നല്‍കുന്ന ഓഹരികളില്‍ മിക്കതും 'ഡിഫന്‍സീവ്' സെക്ടറില്‍ നിന്നുള്ളവയാണ്. അതിനാല്‍ വിപണിയിലെ ചാഞ്ചാട്ടങ്ങളിലും സാമ്പത്തിക മാന്ദ്യം പോലെയുള്ള അവസരങ്ങളിലും മികച്ച പ്രതിരോധം ഇത്തരം ഓഹരികള്‍ പ്രകടിപ്പിക്കാറുമുണ്ട്.

ബിസിനസ്

അതുപോലെ ആവര്‍ത്തന നിക്ഷേപം ആവശ്യമില്ലാത്ത തരം ബിസിനസ് മേഖലയും കമ്പനി നേടുന്ന ലാഭം കൃത്യമായി നിക്ഷേപകര്‍ക്ക് പങ്കുവയ്ക്കുന്നതുമായ കമ്പനികള്‍ എല്ലാക്കാലത്തും നിക്ഷേപത്തിനുള്ള സുരക്ഷിത സങ്കേതങ്ങളാണ്. ഡിവിഡന്റ് മുടങ്ങാതെ നല്‍കുന്ന ഓഹരികളിലെ നിക്ഷേപം, സ്ഥിരമായൊരു അധിക വരുമാനത്തിനും തകര്‍ച്ചയില്‍ നിന്നുള്ള റിസ്‌ക് കുറയ്ക്കുന്നതിനും സഹായിക്കുമെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ സ്ഥിരമായി ലാഭവിഹിതം നല്‍കുന്ന 5 മിഡ് കാപ് ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.

റിലാക്സോ ഫൂട്ട്വെയേര്‍സ്

റിലാക്സോ ഫൂട്ട്വെയേര്‍സ്

രാജ്യത്തെ ഏറ്റവും വലിയ പാദരക്ഷാ നിര്‍മാണ കമ്പനിയാണ് റിലാക്സോ ഫൂട്ട്വെയേര്‍സ്. സാധാ വള്ളിച്ചെരിപ്പ് നിര്‍മിച്ചു കൊണ്ടായിരുന്നു തുടക്കമെങ്കിലും പിന്നീട് ഷൂസ് ഉള്‍പ്പെടെ എല്ലാ വിഭാഗം പാദരക്ഷകളും നിര്‍മിക്കുന്ന രീതിയിലേക്ക് വൈവിധ്യവത്കരിച്ചു. ലെതര്‍ ഇതര പാദരക്ഷകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. റിലാക്സോ, സ്പാര്‍ക്സ്, ഫ്ലൈറ്റ്, ബഹാമസ് എന്നിവ കമ്പനിയുടെ ജനപ്രീതിയാര്‍ജിച്ച ബ്രാന്‍ഡ് ഉത്പന്നങ്ങളാണ്. 350-ലധികം റീട്ടെയില്‍ ഷോപ്പുകളിലൂടെ നേരിട്ടും ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ മുഖേന ശക്തമായ വിപണന ശൃംഖലയുണ്ട്.

ലാഭവിഹിതം

അതേസമയം 2000 മുതലുള്ള കാലയളവില്‍ റിലാക്‌സോ ഫൂട്ട്‌വെയേര്‍സ് (BSE: 530517, NSE : RELAXO) 25 തവണ നിക്ഷേപകര്‍ക്ക് ലാഭവിഹിതം കൈമാറിയിട്ടുണ്ട്. കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരി ലാഭവിഹിതം 17.1 ശതമാനമാണ്. 2022 മാര്‍ച്ചില്‍ പ്രതിയോഹരി 2.5 രൂപ വീതമാണ് ലാഭവിഹിതം നല്‍കിയത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ കമ്പനി നല്‍കുന്ന ലാഭവിഹിതത്തില്‍ 20.5 ശതമാനം വീതം സംയോജിത വാര്‍ഷിക വളര്‍ച്ച കാണിക്കുന്നു. തിങ്കളാഴ്ച 981 രൂപയിലാണ് റിലാക്സോ ഫൂട്ട്‌വെയേര്‍സ് ഓഹരിയുടെ ക്ലോസിങ്.

ഹണിവെല്‍

ഹണിവെല്‍

രാജ്യത്തെ പ്രമുഖ ടെക് കമ്പനികളിലൊന്നാണ് ഹണിവെല്‍ ഓട്ടോമേഷന്‍ ഇന്ത്യ ലിമിറ്റഡ്. സംയോജിത ഓട്ടോമേഷന്‍, സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങളിലൂടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കാനും കൂടുതല്‍ സൗകര്യപ്രദവും സുരക്ഷയും ഉറപ്പാക്കാനും ഗാര്‍ഹിക, വ്യാവസായിക മേഖലയിലെ നിരീക്ഷണ സംവിധാനം സജ്ജമാക്കാനും കമ്പനി മുന്‍നിരയിലാണ്. വ്യോമയാനം, ഉത്പാദനം, ഓയില്‍ & ഗ്യാസ് മേഖലയില്‍ ഐഒടി (IOT) സേവനങ്ങള്‍ നല്‍കുന്നുണ്ട്. കമ്പനിയുടെ വളര്‍ച്ച, സാമ്പത്തിക രംഗങ്ങളും ഭേദപ്പെട്ട നിലയിലാണ്.

ഡിവിഡന്റ്

അതേസമയം 2001 മുതലുള്ള കാലയളവില്‍ ഹണിവെല്‍ ഓട്ടോമേഷന്‍ (BSE: 517174, NSE : HONAUT) 22 തവണ നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരി ലാഭവിഹിതം 15.1 ശതമാനമാണ്. 2022 മാര്‍ച്ചില്‍ പ്രതിയോഹരി 90 രൂപ വീതമാണ് ഡിവിഡന്റ് നല്‍കിയത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ കമ്പനി നല്‍കുന്ന ലാഭവിഹിതത്തില്‍ 16.9 ശതമാനം വീതം സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നു. ഇന്ന് 42,768 രൂപയിലാണ് ഹണിവെല്‍ ഓട്ടോമേഷന്‍ ഓഹരിയുടെ ക്ലോസിങ്.

ആസ്ട്രാല്‍

ആസ്ട്രാല്‍

വിവിധതരം പിവിസി പൈപ്പുകളും പശയും നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് ആസ്ട്രാല്‍ ലിമിറ്റഡ്. ഡ്രെയിനേജ് സംവിധാനങ്ങളും സജ്ജീകരിച്ച് നല്‍കുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 2.47 ലക്ഷം ടണ്‍ പൈപ്പും 87,000 ടണ്‍ പശയും നിര്‍മിക്കാനുള്ള ഉത്പാദന ശേഷിയുണ്ട്. ഇന്ത്യയിലും വിദേശത്തുമായി 12 നിര്‍മാണ ശാലകളും കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു.

അതേസമയം 2008 മുതലുള്ള കാലയളവില്‍ ആസ്ട്രാള്‍ 28 തവണ ലാഭവിഹിതം നല്‍കി. 2022 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിയോഹരി 3 രൂപ വീതമാണ് ഡിവിഡന്റ് നല്‍കിയത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ കമ്പനി നല്‍കുന്ന ലാഭവിഹിതത്തില്‍ 27.1 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നു. ഇന്ന് 2,064 രൂപയിലാണ് ആസ്ട്രാള്‍ (BSE: 532830, NSE : ASTRAL) ഓഹരിയുടെ ക്ലോസിങ്.

ഇപ്കാ ലാബോറട്ടറീസ്

ഇപ്കാ ലാബോറട്ടറീസ്

പ്രമുഖ ഫാര്‍മ കമ്പനിയാണ് ഇപ്കാ ലബോറട്ടറീസ്. 350-ഓളം മരുന്നുകളുടെ നിര്‍മാണത്തിനുള്ള ഫോര്‍മുലേഷനുകളും 80 മരുന്നുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന രാസസംയുക്തങ്ങളും (എപിഐ) കൈവശമുള്ള കമ്പനിയാണിത്. ഇതില്‍ ചില എപിഐയുടെ നിര്‍മ്മാണ കാര്യത്തില്‍ ലോകത്തിലെ തന്നെ മുന്‍നിരയിലാണ്. അതേസമയം 2000 മുതലുള്ള കാലയളവില്‍ ഇപ്കാ ലാബ്‌സ് 37 തവണ ലാഭവിഹിതം നല്‍കി. 2022 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിയോഹരി 4 രൂപയാണ് ഡിവിഡന്റ് നല്‍കിയത്.

കഴിഞ്ഞ 5 വര്‍ഷത്തിനിടെ കമ്പനി നല്‍കുന്ന ലാഭവിഹിതത്തില്‍ 44.6 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നു. ഇന്ന് 900 രൂപയിലാണ് ഇപ്കാ ലാബ്‌സ് (BSE: 524494, NSE : IPCALAB) ഓഹരിയുടെ ക്ലോസിങ്.

എംആര്‍എഫ്

എംആര്‍എഫ്

പ്രമുഖ ടയര്‍ നിര്‍മാതാക്കളാണ് എംആര്‍എഫ്. കെഎം മാമ്മന്‍ മാപ്പിളയുടെ വീടിന് പുറകിലുള്ള ഷെഡില്‍ ഒരു കളിപ്പാട്ട നിര്‍മാണ യൂണിറ്റ് സ്ഥാപിച്ചു കൊണ്ടാണ് തുടക്കമെങ്കിലും ഇന്നത് വളര്‍ന്ന് ഇന്ത്യയിലെ ഏറ്റവും മുന്‍നിര കമ്പനിയായി മാറിക്കഴിഞ്ഞു. അതേസമയം 2000 മുതലുള്ള കാലയളവില്‍ എംആര്‍എഫ് 70 തവണ ലാഭവിഹിതം നല്‍കി. 2022 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിയോഹരി 147 രൂപയാണ് ഡിവിഡന്റ് നല്‍കിയത്.

കഴിഞ്ഞ 5 വര്‍ഷത്തിനിടെ കമ്പനി നല്‍കുന്ന ലാഭവിഹിതത്തില്‍ 46.6 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നു. ഇന്ന് 84,419 രൂപയിലാണ് എംആര്‍എഫ് (BSE: 500290, NSE : MRF) ഓഹരിയുടെ ക്ലോസിങ്.

ഇരട്ട നേട്ടം

ഇരട്ട നേട്ടം

ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികളില്‍ നിന്നും അതാത് സമയങ്ങളില്‍ ലഭിക്കുന്ന ലാഭവിഹിതം അഥവാ ഡിവിഡന്റ്. അതായത്, മികച്ച ഡിവിഡന്റ് നല്‍കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം കിട്ടും. കൂടാതെ, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം.

നേട്ടം

ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം നിക്ഷേപകന് സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്. അതേസമയം ഡിവിഡന്റ് നല്‍കുന്ന കമ്പനികളെ തെരഞ്ഞെടുക്കുന്നതിന് മുമ്പ് താഴെ കൊടുത്തിരിക്കുന്ന 4ഘടകങ്ങള്‍ കൂടി വിലയിരുത്തുന്നത് ഉചിതമാവും.

  • ഡിവിഡന്റ് യീല്‍ഡ് 3% മുകളിലാകണം
  • ഡിവിഡന്റ് പേ-ഔട്ട് 40 ശതമാനത്തിന് മുകളിലാകണം (മുഖവിലയുടെ ശതമാനം)
  • ഡിവിഡന്റ് ചരിത്രം, ഡിവിഡന്റ് പോളിസി പരിശോധിക്കുക.
  • ലാഭവിഹിതം കൂടിയതു കൊണ്ടാണോ മാര്‍ക്കറ്റ് വില ഇടിഞ്ഞതു കൊണ്ടാണോ ഡിവിഡന്റ് യീല്‍ഡ് കുത്തനെ ഉയര്‍ന്നതെന്നും വിലയിരുത്തണം.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X