സമീപകാലത്തായി പെന്നി ഓഹരികള്‍ക്ക് വന്‍ ഡിമാന്‍ഡ് ആണ്. ഞൊടിയിടയില്‍ വമ്പന്‍ ആദായം നേടാമെന്ന സ്വപ്നവുമായാണ് മിക്കവരും ഇത്തരം ഓഹരികളെ അന്വേഷിച്ചിറങ്ങുന്നത്. ചിലര്‍ പോര്‍ട്ട്ഫോളിയോയുടെ വൈവിധ്യവത്കരണത്തിന് വേണ്ടി പെന്നി ഓഹരികളെ തെരഞ്ഞെടുക്കാറുണ്ട്.
എന്നാല്‍ ഏതൊരു നിക്ഷേപത്തിനും അതിന്റേതായ റിസ്കും മറുവശത്തുണ്ടാകും. അതിനാല്‍ സൂക്ഷ്മതയോടെയാണ് പെന്നി ഓഹരികളെ തെരഞ്ഞെടുക്കുന്നതെങ്കില്‍ കൈനിറയെ നേട്ടവും സ്വന്തമാക്കാനാകും. ഇത്തരത്തില്‍ 2022-ല്‍ മള്‍ട്ടിബാഗര്‍ ആദായം നല്കിയ 5 പെന്നി ഓഹരികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ശാന്തി എഡ്യൂക്കേഷണല്‍
വിദ്യാലയങ്ങളുടെ ഭരണനിര്‍വഹണത്തിന് ആവശ്യമായ വിവിധ സേവനങ്ങള്‍ ഒരുക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് ശാന്തി എഡ്യൂക്കേഷണല്‍ ഇനിഷ്യേറ്റീവ്സ് ലിമിറ്റഡ്. വ്യാഴാഴ്ച 69.25 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. കമ്പനിയുടെ നിലവിലെ വിപണി മൂല്യം 1,114 കോടിയാണ്. ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ശാന്തി എഡ്യൂക്കേഷന്‍ (BSE : 539921) ഓഹരികള്‍ 626 ശതമാനം നേട്ടമാണ് സമ്മാനിച്ചത്.
ശക്തി:
- കഴിഞ്ഞ 5 വര്‍ഷത്തിലേറെയായി സ്ഥിരമായ നേട്ടം ഓഹരിയില്‍ നിന്നും നല്കുന്നു.
- കമ്പനിക്ക് കുറഞ്ഞ തോതിലുള്ള കടബാധ്യതയേയുള്ളൂ.
- 3 പാദങ്ങള്‍ പിന്നിടുമ്പോള്‍ കമ്പനിയുടെ വരുമാനം മെച്ചപ്പെടുത്തുന്നു.
- കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്ക് ഉയര്‍ത്തുന്നു.
- പ്രമോട്ടര്‍മാര്‍ ഓഹരി ഈട് (Pledge) വെച്ചിട്ടില്ല.
- വിദേശ നിക്ഷേപകര്‍ ഓഹരി വിഹിതം വര്‍ധിപ്പിക്കുന്നു.
ദൗര്‍ബല്യം:
- പാദാനുപാദത്തില്‍ അറ്റാദായവും ലാഭമാര്‍ജിനും ഇടിയുന്നു.
- ഓഹരികള്‍ ഇപ്പോള്‍ വില്പന സമ്മര്‍ദം നേരിടുന്നു.
ക്രെസ്സാന്‍ഡ സൊല്യൂഷന്‍സ്
സോഫ്റ്റ്വെയര് വികസനവും ബന്ധപ്പെട്ട സേവനങ്ങളും നല്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് ക്രെസ്സാന്‍ഡ സൊല്യൂഷന്‍സ് ലിമിറ്റഡ്. മുംബൈയിലാണ് ആസ്ഥാനം. സോഫ്റ്റ്വെയര് ആപ്ലിക്കേഷനുകള്‍ക്ക് ഓപ്പറേറ്റിങ് സിംസ്റ്റത്തിനും പുറത്തുള്ള സേവനങ്ങളൊരുക്കുന്ന മിഡില്‍വെയര്‍ ഉത്പന്നങ്ങള്‍, ഉപഭോക്താവിന്റെ നിര്‍ദേശാനുസരണം സോഫ്റ്റ്വെയര് സംവിധാനങ്ങള്‍ക്ക് ഭേദഗതി വരുത്തുക, സിസ്റ്റം സംയോജിപ്പിക്കുക തുടങ്ങിയ മേഖലകളിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്.
വ്യാഴാഴ്ച 38.70 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. കമ്പനിയുടെ നിലവിലെ വിപണി മൂല്യം 1,542 കോടിയാണ്. ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ക്രെസ്സാന്‍ഡ സൊല്യൂഷന്‍സ് (BSE : 512379) ഓഹരികള്‍ 480 ശതമാനം നേട്ടമാണ് സമ്മാനിച്ചത്.
ശക്തി:
- കഴിഞ്ഞ 2 വര്‍ഷമായി ആസ്തികളുടെ ഫലപ്രദമായ വിനിയോഗത്തിലൂടെ ലാഭം ഉത്പാദപ്പിക്കാന്‍ (ROA) സാധിക്കുന്നു.
- ഉയര്‍ന്ന വാര്‍ഷിക പ്രതിയോഹരി വരുമാനം.
- കമ്പനിക്ക് കടബാധ്യതകളില്ല.
- 3 പാദങ്ങള്‍ പിന്നിടുമ്പോള്‍ കമ്പനിയുടെ അറ്റാദായം മെച്ചപ്പെടുത്തുന്നു.
- കഴിഞ്ഞ 2 വര്‍ഷമായി കമ്പനിയുടെ വാര്‍ഷിക അറ്റാദായവും വളരുന്നു.
- കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്കും മെച്ചപ്പെടുത്തുന്നു.
ദൗര്‍ബല്യം:
- പ്രമോട്ടര്‍ ഓഹരി വിഹിതം താഴ്ത്തുന്നു.
സ്വിസ് മിലിട്ടറി കണ്‍സ്യൂമര്‍ ഗുഡ്സ്
കണ്‍സ്യൂമര്‍ ഡിസ്ക്രീഷണറി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് സ്വിസ് മിലിട്ടറി കണ്‍സ്യൂമര്‍ ഗുഡ്സ് ലിമിറ്റഡ്. 1984-ലാണ് ആരംഭം. പുരുഷന്മാര്ക്കു വേണ്ട വസ്ത്രങ്ങളും ഗാര്‍ഹികോപകരണങ്ങളും എന്നിങ്ങനെ രണ്ടു വിഭാഗം ഉത്പന്ന ശ്രേണിയാണ് കമ്പനിക്കുള്ളത്. പുരുഷ വസ്ത്രങ്ങളുടെ വിഭാഗത്തില്‍ ടീഷര്‍ട്ടുകളും അടിവസ്ത്രങ്ങളും ടവല്ലുകളും ഗാര്ഹികോപകരണങ്ങളില് ഫാന്‍ മുതല്‍ കെറ്റില്‍ വരെ എല്ലാത്തരം വൈദ്യുതോപകരണങ്ങളും വിപണിയിൽ എത്തിക്കുന്നു.
വ്യാഴാഴ്ച 22.40 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. കമ്പനിയുടെ നിലവിലെ വിപണി മൂല്യം 432 കോടിയാണ്. ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ സ്വിസ് മിലിട്ടറി കണ്‍സ്യൂമര്‍ ഗുഡ്സ് (BSE : 523558) ഓഹരികള്‍ 261 ശതമാനം നേട്ടമാണ് സമ്മാനിച്ചത്.
ശക്തി:
- കമ്പനിക്ക് കുറഞ്ഞ തോതിലുള്ള കടബാധ്യതയേയുള്ളൂ.
- 4 പാദങ്ങള്‍ പിന്നിടുമ്പോള്‍ കമ്പനിയുടെ വരുമാനവും അറ്റാദായവും ഉയര്‍ത്തുന്നു.
- കഴിഞ്ഞ 2 വര്‍ഷമായി കമ്പനിയുടെ വാര്‍ഷിക അറ്റാദായം വളരുന്നു.
- കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്കും മെച്ചപ്പെടുത്തുന്നു.
- പ്രമോട്ടര്‍മാര്‍ ഓഹരി ഈട് (Pledge) വെച്ചിട്ടില്ല.
- കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 40 ശതമാനം നേട്ടം
എംപിഎസ് ഇന്ഫോടെക്നിക്സ്
ഇആര്‍പി സോഫ്റ്റ്വെയര് സേവനങ്ങള്‍ നല്കുന്ന ഐടി കമ്പനിയാണ് എംപിഎസ് ഇന്ഫോടെക്നിക്സ്. വ്യാഴാഴ്ച 0.70 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. കമ്പനിയുടെ നിലവിലെ വിപണി മൂല്യം 264 കോടിയാണ്. ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ എംപിഎസ് ഇന്ഫോടെക്നിക്സ് (BSE : 532411) ഓഹരികള്‍ 261 ശതമാനം നേട്ടമാണ് സമ്മാനിച്ചത്.
ശക്തി:
- കഴിഞ്ഞ 5 വര്‍ഷത്തിലേറെയായി സ്ഥിരമായ നേട്ടം ഓഹരിയില്‍ നിന്നും നല്കുന്നു.
- കഴിഞ്ഞ 2 വര്‍ഷമായി ഫലപ്രദമായ മൂലധന വിനിയോഗത്തിലൂടെ ആദായം (ROCE) മെച്ചപ്പെടുത്തുന്നു.
- സാമ്പത്തിക പാദങ്ങളിലെ അറ്റാദായവും ലാഭമാര്‍ജിനും വാര്‍ഷികാടിസ്ഥാനത്തില്‍ വളരുന്നു.
- കമ്പനിക്ക് കുറഞ്ഞ തോതിലുള്ള കടബാധ്യതയേയുള്ളൂ.
- പ്രമോട്ടര്‍മാര്‍ ഓഹരി ഈട് (Pledge) വെച്ചിട്ടില്ല.
ദൗര്‍ബല്യം:
- കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്ക് ഇടിയുന്നു.
- ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും ശക്തിയേറിയ വീഴ്ച.
- പ്രധാനപ്പെട്ട ഹ്രസ്വകാല/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് താഴെയാണ് ഓഹരി തുടരുന്നത്.
ഇറോസ് ഇന്റര്‍നാഷണല്‍
ഇന്ത്യന്‍ മാധ്യമ/ വിനോദ വ്യവസായ രംഗത്തെ രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് ഇറോസ് ഇന്റര്‍നാഷണല്‍ മീഡിയ. സിനിമ നിര്‍മാണം, വിതരണം എന്നീ മേഖലകളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച 38.40 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. കമ്പനിയുടെ നിലവിലെ വിപണി മൂല്യം 369 കോടിയാണ്. ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഇറോസ് ഇന്റര്‍നാഷണല്‍ (BSE: 533261, NSE : EROSMEDIA) ഓഹരികള്‍ 112 ശതമാനം നേട്ടമാണ് സമ്മാനിച്ചത്.
ശക്തി:
- സാമ്പത്തിക പാദങ്ങളിലെ അറ്റാദായവും ലാഭമാര്‍ജിനും വാര്‍ഷികാടിസ്ഥാനത്തില്‍ വളരുന്നു.
- കമ്പനിക്ക് കുറഞ്ഞ തോതിലുള്ള കടബാധ്യതയേയുള്ളൂ.
- കഴിഞ്ഞ 2 വര്‍ഷമായി കമ്പനിയുടെ വാര്‍ഷിക അറ്റാദായം വളരുന്നു.
- പ്രമോട്ടര്‍മാര്‍ ഈട് (Pledge) നല്‍കിയിരുന്ന ഓഹരി വിഹിതം കുറച്ചു കൊണ്ടുവരുന്നു.
ദൗര്‍ബല്യം:
- പ്രവര്‍ത്തന വരുമാനം കുറയുകയും മറ്റ് ഇതര മാര്‍ഗങ്ങളിലെ വരുമാനം ഉയരുകയും ചെയ്യുന്നു.
- ഉയര്‍ന്ന പിഇ അനുപാതം, ഓഹരിയിന്മേലുള്ള ആദായം (ROE) നെഗറ്റീവ്.
- പാദാനുപാദത്തില്‍ അറ്റാദായവും ലാഭമാര്‍ജിനും ഇടിയുന്നു.
- രണ്ട് പാദങ്ങള്‍ കൂടുമ്പോള്‍ വരുമാനത്തിലും ലാഭത്തിലും ഇടിവ്.
- ഇപ്പോഴും ഉയര്‍ന്ന തോതില്‍ പ്രമോട്ടറുടെ ഓഹരികള്‍ ഈട് വെച്ചിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
