ഒരു കമ്പനി അവരുടെ തന്നെ ഓഹരികള്‍ നിശ്ചിത വിലയില്‍ വിപണിയില്‍ നിന്നും തിരികെ വാങ്ങുന്ന നടപടിയാണ് ഷെയര്‍ ബൈബാക്ക് അഥവാ ഓഹരി തിരികെ വാങ്ങല്‍. നിക്ഷേപകര്‍ക്ക് നികുതി ബാധ്യത പരമാവധി കുറച്ചുകൊണ്ട് പണം മടക്കി നല്കാവുന്ന വിവിധ മര്‍ഗങ്ങളിലൊന്നാണിത്.
ഓഹരി ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ഉചിതമായ മാര്‍ഗം കൂടിയാണ് കമ്പനികളുടെ ഭാഗത്തു നിന്നുള്ള ഓഹരി തിരികെ വാങ്ങല്‍ പദ്ധതി. ഇതിലൂടെ ഓഹരിയുടെ അന്തര്‍ലീന മൂല്യം ഉയര്‍ത്താനും സാധിക്കും.
ബൈബാക്ക് എങ്ങനെ ?
വിപണി വിലയേക്കാള്‍ താരതമ്യേന ഉയര്‍ന്ന വിലയ്ക്ക് ഓഹരികളുടെ ഒരു ഭാഗം നിക്ഷേപകരില്‍ നിന്നും തിരികെ വാങ്ങുന്ന നടപടിയാണ് ഷെയര്‍ ബൈബാക്ക് (Buyback). ഇതില്‍ നിഷ്കര്‍ഷിച്ചിട്ടുളള സ്വീകരണ അനുപാതത്തില്‍ (Acceptance Ratio) നിക്ഷേപകരുടെ കൈവശമുള്ള ഓഹരികളുടെ നിശ്ചിത ഭാഗം കമ്പനി തിരികെ വാങ്ങും. അര്‍ഹരായ ഓഹരിയുടമകളെ കണ്ടെത്തുന്നതിനുള്ള റെക്കോഡ് തീയതി കഴിഞ്ഞ് അധികം താമസിയാതെ, ബ്രോക്കര്‍ വെബ്സൈറ്റില്‍ ബൈബാക്കിനായി അപേക്ഷിക്കാനുള്ള ഒരു ഓപ്ഷന് ദൃശ്യമാകും.
അതില്‍ നിര്‍ദേശിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ കൈവശമുള്ള ഓഹരികള്‍ ബൈബാക്കിനായി ടെന്‍ഡര്‍ ചെയ്യാം. ഈ കാലയളവിനെ (Buyback Window) എന്ന് വിളിക്കുന്നു. കൈവശമുള്ള ഓഹരികളുടെ എണ്ണത്തെ റെക്കോഡ് തീയതിയിലെ ക്ലോസിങ് വില കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന മൂല്യം 2 ലക്ഷം രൂപ കവിയുന്നില്ലെങ്കില്‍ റീട്ടെയിലര്‍ ക്വാട്ടയില്‍ അപേക്ഷിക്കാം.
ഇതിനിടെ ഓഗസ്റ്റ് 11-ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഷെയര്‍ ബൈബാക്ക് നടപടികള്‍ക്ക് അനുമതി നല്കിയ മള്‍ട്ടിബാഗര്‍ ഓഹരിയായ ശ്യാം സെഞ്ചുറി ഫെറസിന്റെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
5 ഘടകങ്ങള്‍
- ഷെയര്‍ ബൈബാക്ക് വില- 28 രൂപ നിരക്കിലാവും ശ്യാം സെഞ്ചുറി ഫെറസിന്റെ ഓഹരി തിരികെ വാങ്ങുക.
- ബൈബാക്ക് പദ്ധതി- 1 കോടി അടച്ചുതീര്‍ത്ത ഓഹരികള്‍ തിരികെ വാങ്ങും (28 കോടിയില്‍ കവിയാത്ത തുകയ്ക്ക്.
- ബൈബാക്ക് രീതി- ഓഹരികള്‍ തിരികെ വാങ്ങുന്നത് ടെന്‍ഡര്‍ (Tender) ഓഫര്‍ മുഖേനയായിരിക്കും.
- സ്വീകരണാനുപാതം- സമീപ കാലത്ത് ഓഹരിയില്‍ തിരുത്തല്‍ ശക്തമായിരുന്നതിനാല്‍ താരതമ്യേന ഉയര്‍ന്ന വിലയില്‍ ഓഹരി സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു.
- ശ്യാം സെഞ്ചുറി ഫെറസിന് കടബാധ്യത വളരെയധികം കുറയ്ക്കാന്‍ സാധിച്ചു. ഇതോടെ കടബാധ്യത ഏറെക്കുറെ ഒഴിവായെന്നും കണക്കാക്കാം.
വടക്കു കിഴക്കന്‍ ഇന്ത്യ കേന്ദ്രീകരിച്ച് ഇരുമ്പയിര് ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് ശ്യാം സെഞ്ചുറി ഫെറസ് ലിമിറ്റഡ്. ഈ സ്മോള്‍ കാപ് കമ്പനിയുടെ ആകെ ഓഹരികളില്‍ 51.58 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ പക്കലാണ്. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 47.89 ശതമാനവും വിദേശ നിക്ഷേപകര്‍ക്ക് 0.23 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.
നിലവില്‍ ശ്യാം സെഞ്ചുറി ഫെറസിന്റെ വിപണി മൂല്യം 486 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 7.87 രൂപ നിരക്കിലും പിഇ അനുപാതം 8.73 മടങ്ങിലുമാണുള്ളത്.
പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ ശ്യാം സെഞ്ചുറി ഫെറസിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ചാല്‍ ശക്തമായ (Piotroski Score: 8) നിലയിലാണെന്ന് കാണാം. കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ കമ്പനിയുടെ വരുമാനം 16.5 ശതമാനവും പ്രവര്‍ത്തന ലാഭം 61 ശതമാനവും അറ്റാദായം 75.7 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം ജൂണ്‍ പാദത്തില്‍ ശ്യാം സെഞ്ചുറി ഫെറസിന്റെ വരുമാനത്തില്‍ 17 ശതമാനം ഇടിവു നേരിട്ടു. അറ്റാദായവും മുന്‍ വര്‍ഷത്തേക്കാള്‍ 13 ശതമാനം താഴ്ന്നു.
ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 0.30 രൂപ വീതം കൈമാറുന്നതിനുള്ള എക്സ് ഡിവിഡന്റ് തീയതി ഓഗസ്റ്റ് 23-നാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ഇന്നു 1 ശതമാനത്തോളം താഴ്ന്ന് 21.90 രൂപയിലാണ് ശ്യാം സെഞ്ചുറി ഫെറസ് (BSE: 539252, NSE : SHYAMCENT) ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ശ്യാം സെഞ്ചുറി ഫെറസ് ഓഹരിയുടെ ഉയര്‍ന്ന വില 38.05 രൂപയും താഴ്ന്ന വില 9.95 രൂപയുമാണ്.
ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 26 ശതമാനം നേട്ടം കൈവരിച്ചു. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ 760 ശതമാനം നേട്ടാണ് ഓഹരികള്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications