ഓഹരി വിപണിയില്‍ 'ധനം' എന്നത് വാങ്ങുന്നതിലും വില്‍ക്കുന്നതിലുമല്ല, മറിച്ച് കൈവശം വയ്ക്കുന്നതിലൂടെയാണ്. അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കുകയും തുടര്‍ന്ന് വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്താല്‍ നേട്ടം കൊയ്യാനാകുമെന്ന് സാരം. സമാനമായി നിക്ഷേപകരെ സമ്പന്നരാക്കിയ നിരവധി ഓഹരികള്‍ ഇന്ത്യന്‍ വിപണിയിലുണ്ട്. ഇത്തരത്തില്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് കൈനിറയെ നേട്ടം സമ്മാനിച്ച സ്മോള്‍ കാപ് ഓഹരിയാണ് എച്ച്എല്‍ഇ ഗ്ലാസ്കോട്ട്.
ഓഹരി വില ചരിത്രം
കഴിഞ്ഞ 15 വര്‍ഷക്കാലയളവില്‍ എച്ച്എല്‍ഇ ഗ്ലാസ്കോട്ട് ഓഹരി 33 രൂപയില്‍ നിന്നും 3,107 രൂപയിലേക്ക് കുതിച്ചുയര്‍ന്നു. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് 9,300 ശതമാനം നേട്ടം ലഭിച്ചു. അതായത് 15 വര്‍ഷം മുമ്പ് ഒരു ലക്ഷം രൂപ എച്ച്എല്‍ഇ ഗ്ലാസ്കോട്ട് ഓഹരിയില്‍ നിക്ഷേപിച്ചിരുന്നു എങ്കില്‍ ഇന്നത് 94 ലക്ഷമായി വര്‍ധിക്കുമായിരുന്നു. കഴിഞ്ഞ 5 വര്‍ഷം മുമ്പ് ഓഹരി വില 160 രൂപയിലായിരുന്നു. തുടര്‍ന്നിങ്ങോട്ട് 8,530 മടങ്ങ് ആദായം നല്‍കിയിട്ടുണ്ട്.
എന്നാല്‍ എച്ച്എല്‍ഇ ഗ്ലാസ്കോട്ട് ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 7,550 രൂപയാണ്. ഇത് കഴിഞ്ഞ ഒക്ടോബറിലാണ് രേഖപ്പെടുത്തിയത്. ഇതിനു ശേഷം ഓഹരി കടുത്ത വില്‍പ്പന സമ്മര്‍ദം നേരിട്ടു. അതേസമയം 2019, 2020, 2021 കലണ്ടര്‍ വര്‍ഷങ്ങളിലെ ജൂലൈ- ഡിസംബര്‍ മാസക്കാലയളവില്‍ ഈ സ്മോള്‍ കാപ് കമ്പനിയുടെ ഓഹരി യഥാക്രമം 180 ശതമാനം, 63 ശതമാനം, 67 ശതമാനം വീതം മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയം.
എച്ച്എല്‍ഇ ഗ്ലാസ്കോട്ട്
വ്യാവസായിക മേഖലയിലേക്കുള്ള വിവിധതരം ഗ്ലാസ് ഉത്പന്നങ്ങളും ഫില്‍റ്ററുകളും നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് എച്ച്എല്‍ഇ ഗ്ലാസ്കോട്ട് (BSE: 522215, NSE : HLEGLAS). കെമിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലേക്ക് വേണ്ട ഉപകരണങ്ങളിലാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. പട്ടേല്‍ ഗ്രൂപ്പിന്റെ ഭാഗമായി കമ്പനി 1951-ലാണ് ആരംഭിച്ചത്. നിലവില്‍ 4,200 കോടിയാണ് വിപണി മൂല്യം.
ഓഹരി വിശദാംശം
എച്ച്എല്‍ഇ ഗ്ലാസ്കോട്ടിന്റെ ആകെ ഓഹരികളില്‍ 70.23 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 4.73 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 0.87 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 24.08 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.16 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 94.47 രൂപ നിരക്കിലാണ്. പിഇ അനുപാതം 72.65 നിലവാരത്തിലാണുള്ളത്.
സാമ്പത്തികം
കഴിഞ്ഞ 3 വര്‍ഷങ്ങളിലായി എച്ച്എല്‍ഇ ഗ്ലാസ്കോട്ടിന്റെ വരുമാനത്തില്‍ 22.2 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 33.9 ശതമാനവും അറ്റാദായത്തില്‍ 48.2 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍ പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ കമ്പനി ദുര്‍ബലാവസ്ഥയിലാണ് (Piotroski Score: 2). എങ്കിലും കടബാധ്യതകള്‍ കുറയ്ക്കുന്നു എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ 2 വര്‍ഷമായി വാര്‍ഷിക വിറ്റുവരവ് ഉയര്‍ച്ചയാണ് കാണിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications