ഓഹരികളുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെക്കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്.
ഇങ്ങനെ ഓഹരികള്‍ വിഭജിക്കുമ്പോള്‍ ഓഹരി വിലയും കുറയുന്നതിനാല്‍ ചെറുകിട നിക്ഷേപകരില്‍ താല്പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ കൂടുകയും ചെയ്യാം. അങ്ങനെ വരുമ്പോള്‍ വിപണി മൂല്യത്തില്‍ താല്‍ക്കാലികമായി ചെറിയ നേട്ടം ലഭിച്ചേക്കാം. ഓഗസ്റ്റ് രണ്ടാം വാരത്തില്‍ ഓഹരി വിഭജനം പ്രഖ്യാപിച്ച കമ്പനിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
വരിമാന് ഗ്ലോബല്‍ എന്റര്‍പ്രൈസസ്
വിവിധ സോഫ്റ്റ്വേര്‍ സേവനങ്ങളും ഐടി അടിസ്ഥാനസൗകര്യ മേഖലയിലെ പരിഹാരങ്ങളും നല്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് വരിമാന് ഗ്ലോബല്‍ എന്റര്‍പ്രൈസസ്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 344 കോടിയാണ്. വരിമാന് ഗ്ലോബലിന്റെ ഓഹരികളില്‍ 30.49 ശതമാനം മാത്രമാണ് പ്രമോട്ടറിന്റെ കൈവശമുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 0.58 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 1.38 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 67.54 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.
ഓഹരി വിഭജനം
നേരത്തെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ വരിമാന് ഗ്ലോബലിന്റെ (BSE: 540570) ഓഹരികള്‍ 10:1 അനുപാതത്തില്‍ വിഭജിക്കാനായിരുന്നു തീരുമാനം. അതായത് നിലവില്‍ 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി മാറും. ആനുപാതികമായി ഓഹരി വിലയിലും മാറ്റം വരും. ഇതിനുള്ള റെക്കോഡ് തീയതി ഓഗസ്റ്റ് 12-നാണ് നിശ്ചയിച്ചിരിക്കുന്നത്.
ഓഹരി വിശദാംശം
തിങ്കളാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ വരിമാന് ഗ്ലോബല്‍ ഓഹരി 191 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈവര്‍ഷം ഇതുവരെയായി ഓഹയി വിലയില്‍ 455 ശതമാനം നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം 52 ആഴ്ച കാലയളവിലെ വരിമാന് ഗ്ലോബല്‍ ഓഹരിയുടെ ഉയര്‍ന്ന വില 218 രൂപയും താഴ്ന്ന വില 25.7 രൂപയുമാണ്. പ്രധാനപ്പെട്ട മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി ഇപ്പോള്‍ തുടരുന്നത്. ഇതൊരു ബുള്ളിഷ് സൂചനയാണ്.
ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ വരുമാനം 23.46 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 17 ശതമാനം വര്‍ധനയാണ്. ഇതേ കാലയളവില്‍ 0.26 കോടി നഷ്ടവും രേഖപ്പെടുത്തി. അതേസമയം കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനത്തില്‍ 14.8 ശതമാനം വീതം വര്‍ധനയുണ്ടായെങ്കിലും അറ്റാദായം 4 ശതമാനത്തോളം ഇടിഞ്ഞു. പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ വരിമാന് ഗ്ലോബലിന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലമാണ് (Piotroski Score: 4).
പ്രതിയോഹരി ബുക്ക് വാല്യൂ 10.32 രൂപ നിരക്കിലുമാണുള്ളത്. അതേസമയം വരിമാന് ഗ്ലോബലിന്റെ പിഇ അനുപാതം 1272 മടങ്ങിലാണ് നില്‍ക്കുന്നത്. ഇതു ഗുണകരമായ നിലവാരമല്ല. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.08 ശതമാനമാണ്. വരിമാന് ഗ്ലോബലിന്റെ ഓഹരിയിന്മേലുള്ള ആദായം 2.57 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 6.63 ശതമാനം നിരക്കിലുമാണ്. ഈ രണ്ടു നിരക്കുകളും താഴ്ന്ന നിലവാരത്തിലാണ് നില്‍ക്കുന്നത്.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം വിഭജനത്തിലൂടെ വര്‍ധിക്കുന്നതു കൊണ്ട് പിന്നീട് കമ്പനിയില്‍ നിന്നും ലഭിച്ചേക്കാവുന്ന ലാഭവിഹിതത്തിലും വര്‍ധനയുണ്ടാകുമോയെന്ന് ചിന്തിക്കുകയാണെങ്കില്‍ ഇല്ല എന്നാണ് ഉത്തരം. കാരണം, ഓഹരിയുടെ മുഖവിലയുടെ (Face Value) അടിസ്ഥാനത്തിലാണ് ലാഭവിഹിതം കമ്പനികള്‍ പ്രഖ്യാപിക്കുന്നത് അതിനാല്‍ വിഭജനം കാരണം ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയില്ല. ചുരുക്കത്തില്‍ കമ്പനിയുടെ മൊത്തം വിപണി മൂല്യത്തില്‍ മാറ്റം വരുന്നില്ല. എന്നാല്‍, ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
