ഇന്നത്തെ കാലത്ത് പലരും ഒരു ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ അവരുടെ കയ്യിൽ അതിന് വേണ്ടി ഒരു സ്ഥലം വാങ്ങാനുള്ള പണമോ, അല്ലെങ്കിൽ അവർക്ക് വേണ്ട തൊഴിലാളികളോ യന്ത്രസാമഗ്രികളോ ഇല്ല. അങ്ങനെയുള്ളവർക്ക് സ്വന്തമായി ബിസിനസ് ആരംഭിക്കാനുള്ള ഏറ്റവും മികച്ച മാർഗമാണ് വീട്ടിൽ നിന്ന് ചെയ്യാനാവുന്ന ബിസിനസുകൾ. കാരണം അതിന് കുറച്ച് പണവും ചെറിയ അധ്വാനവും മാത്രം മതി. ബിസിനസിന് മാത്രമുള്ള ഒരു ബിൽഡിംഗ് ഇല്ലെങ്കിലും, അവർക്ക് അവരുടെ ജോലി കാര്യക്ഷമമായി ചെയ്യാൻ കഴിയും.
സ്ഥിര നിക്ഷേപത്തിലൂടെ മികച്ച വരുമാനം, ഈ 6 ബാങ്കുകൾ നൽകും റെക്കോർഡ് പലിശ, നോക്കുന്നോ...
ഒരു ഹോം അധിഷ്‌ഠിത ബിസിനസ് എന്ന് പറഞ്ഞാൽ, സ്വന്തം വീടിന്റെ സൗകര്യങ്ങളിൽ നിന്ന് തന്നെ ചെയ്യാൻ പറ്റുന്ന ബിസിനസുകളാണ്. വീട്ടിൽ നിന്ന് ചെയ്യാൻ പറ്റുന്ന ഒരു ബിസിനസിനായി ധാരാളം പണം ആവശ്യമില്ല. പ്രത്യേകിച്ചും, ഇന്നത്തെ കാലത്ത് ആളുകൾ അവരുടെ ജോലികൾ വീട്ടിലിരുന്ന് ചെയ്യുന്ന രീതി വളരെ കൂടുതലാണ്. കുറഞ്ഞ ചെലവ് മാത്രം മതി എന്നതിനാൽ സമീപ വർഷങ്ങളിൽ ഈ രീതി കൂടുതൽ ജനപ്രീതി നേടിയിട്ടുണ്ട്. മാത്രമല്ല, ജോലിക്കായി പുറത്തിറങ്ങാൻ കഴിയാത്തത്തിനാൽ വീട്ടമ്മമാർക്ക് അവരുടെ കഴിവുകൾ പ്രയോജനപ്പെടുത്താനുള്ള ഒരു സാഹചര്യവും ഹോം അധിഷ്‌ഠിത ബിസിനസ് നൽകുന്നു.

നിങ്ങൾക്ക് വീട്ടിൽ വെച്ച് ആരംഭിക്കാൻ കഴിയുന്ന ചില ചെറുകിട ബിസിനസ് ആശയങ്ങൾ നമുക്ക് നോക്കാം.
1) വസ്ത്ര വ്യാപാരം
വീട്ടിലിരുന്ന് വസ്ത്രവ്യാപാരം ആരംഭിക്കുന്നത് മികച്ചൊരു കാര്യമാണ്. ചെറുതായി തുടങ്ങി വളരെ വേഗത്തിൽ വളരാൻ സാധിക്കുന്ന ഒരു ബിസിനസ് ആശയമാണിത്. കൂടാതെ, നിങ്ങൾക്ക് ഓഫ്‌ലൈനായും ഓൺലൈനായും ബിസിനസ് ചെയ്യാൻ സാധിക്കുന്നു.
2) തയ്യൽ
വീട്ടിൽ വെച്ച് തയ്യൽ ജോലി ആരംഭിക്കുന്നതിന് ഒരു വ്യക്തിക്ക് അതിലുള്ള വൈദഗ്ദ്ധ്യം ആവശ്യമാണ്. കൂടാതെ തയ്യൽ ഉപകാരണങ്ങളെ കുറിച്ച് അറിവുണ്ടായിരിക്കുകയും വേണം.
3) മേക്കപ്പ് ആർട്ടിസ്റ്റ്
ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ആയിരിക്കുന്നതിനും നിങ്ങൾ സ്വന്തമായി ബിസിനസ് ആരംഭിക്കുന്നതിനും എപ്പോഴും ഒരു വലിയ സ്റ്റുഡിയോ ആവശ്യമില്ല. തുടക്കാക്കാർക്ക് താരതമ്യേന കുറഞ്ഞ ചിലവുള്ള ഒരു ബിസിനസാണിത്.
ഇടിവിന് ഇടവേള നൽകി കൊച്ചിൻ ഷിപ്പ്‌യാർഡ്, ഓഹരി വില വീണ്ടും 1800 കടന്നു, മുന്നേറ്റം തുടരുമോ..?
4) ഹോം ബേക്കറി, ചോക്ലേറ്റ് നിർമാണം
നിങ്ങളുടെ വീടിന്റെ സൗകര്യങ്ങളിൽ നിന്ന് രുചികരമായ ബേക്കറി സാധനങ്ങൾ ഉണ്ടാക്കുന്നതും വളരെ മികച്ചൊരു ആശയമാണ്. ഇവിടെ നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ മാത്രം നിങ്ങൾ ജോലി ചെയ്‌താൽ മതി.
5) ഓൺലൈൻ മാർക്കറ്റിംഗ്
ഇന്ന് ഓൺലൈൻ മാർക്കറ്റിംഗ് വളരെ സാധാരണമായതാണ്. ഓൺലൈൻ മാർക്കറ്റിംഗ് വഴി ഒരേ സമയം നിരവധി ആളുകൾക്ക് നിങ്ങളുമായി ബന്ധപ്പെട്ടാൻ സാധിക്കുന്നു.
6) യോഗ ക്ലാസുകൾ
ആരോഗ്യം നിലനിർത്താൻ ജിമ്മിൽ തന്നെ പോകേണ്ട ആവശ്യമില്ല. നിങ്ങൾ യോഗയിൽ അറിവുള്ള ആളുകളാണെങ്കിൽ നിങ്ങൾക്ക് വീട്ടിൽ വെച്ച് തന്നെ ആരോഗ്യം നിലനിർത്തുന്നതിനായുള്ള യോഗ ക്ലാസുകൾ ആരംഭിക്കാൻ സാധിക്കും.
7) ടിഫിൻ സേവനങ്ങൾ
എപ്പോഴും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് മികച്ചൊരു കാര്യമല്ല. പല ആളുകളും വീട്ടിലുണ്ടാക്കുന്നതും ആരോഗ്യകരവുമായ ഭക്ഷണത്തെ ഇഷ്ടപ്പെടുന്നു. അങ്ങനെയുള്ളവർക്ക് വേണ്ടി നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന വളരെ നല്ലൊരു കാര്യമാണ് ടിഫിൻ സേവനങ്ങൾ. കൂടാതെ, നിങ്ങൾക്ക് വരുമാനം നേടാനും സാധിക്കുന്നു.
10 കോടി രൂപ സമ്പാദിക്കാം, നിക്ഷേപം വെറും 10,000 രൂപ, എസ്ഐപി വഴി എത്ര കാലം നിക്ഷേപിക്കണമെന്ന് നോക്കാം
8) ഹോം ബേസ്ഡ് ജൈവ സൗന്ദര്യവർധക വസ്തുക്കൾ
വിപണിയിൽ നിരവധി ബ്രാൻഡുകളുടെ സൗന്ദര്യവർധക വസ്തുക്കൾ ലഭ്യമാണ്. എന്നാൽ അവയിൽ ധാരാളം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ദോഷകരമായി ബാധിക്കുന്നതാണ്. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ ജൈവ സൗന്ദര്യവർധക വസ്തുക്കൾ വിപണിയിൽ എത്തിക്കുകയാണെങ്കിൽ, അത് നിങ്ങൾക്ക് വീട്ടിൽ നിന്ന് തന്നെ ആരംഭിക്കാൻ സാധിക്കുന്ന മികച്ച ബിസിനസ് ആശയമാണ്.
9) ആഭരണ നിർമാണം
കൂടുതൽ പേരും ആഭരണങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. ഈയൊരു സാഹചര്യത്തിൽ നിങ്ങൾ ആഭരണ നിർമാണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ നിങ്ങൾക്ക് നല്ലൊരു ബിസിനസ് ആരംഭിക്കാൻ സാധിക്കും.
10) ഓഫ്‌ലൈൻ, ഓൺലൈൻ ട്യൂഷൻ ക്ലാസുകൾ
നിങ്ങൾ ഭാഷയിലോ, ശാസ്ത്ര വിഷയങ്ങളിലോ അറിവുള്ള ആളാണെങ്കിൽ വീട്ടിൽ വെച്ച് തന്നെ ആരംഭിക്കാൻ സാധിക്കുന്ന ഒരു വരുമാന ആശയമാണ് ട്യൂഷൻ ക്ലാസുകൾ. ഇത് നിങ്ങൾക്ക് ഓൺലൈനായും ഓഫ്‌ലൈനായും തുടങ്ങാൻ സാധിക്കുന്നു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications