ആധാറിലെയും പാൻ കാർഡിലെയും വിവരങ്ങളിൽ പൊരുത്തക്കേടുണ്ടോ? എങ്കിൽ ഇവ എങ്ങനെ ബന്ധിപ്പിക്കാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ പാൻ കാർഡ് ഈ വർഷം മാർച്ച് 31 നകം ആധാർ കാർഡുമായി ലിങ്ക് ചെയ്യേണ്ടത് നിർബന്ധമാണ്. ഇല്ലെങ്കിൽ ആദായനികുതി വകുപ്പ് പാൻ കാർഡുകൾ പ്രവർത്തനരഹിതമാക്കും. ആധാറും പാനും ലിങ്കുചെയ്യുന്ന വളരെ എളുപ്പമുള്ള പ്രക്രിയയാണ്. ഏതാനും മിനിറ്റുകൾക്കുള്ളിൽ ഓൺലൈനിൽ ചെയ്യാനാകും. എന്നാൽ ആധാർ, പാൻ കാർഡുകളിലെ വിവരങ്ങളിൽ പൊരുത്തക്കേടുണ്ടെങ്കിൽ അൽപ്പം ബുദ്ധിമുട്ടേണ്ടി വരും.

അഭ്യർത്ഥന നിരസിക്കുന്നത് എപ്പോൾ?
 

അഭ്യർത്ഥന നിരസിക്കുന്നത് എപ്പോൾ?

വിവിധ കാരണങ്ങളാൽ ആധാർ കാർഡിലെയും പാൻ കാർഡിലെയും പേര്, ജനനത്തീയതി അല്ലെങ്കിൽ ലിംഗഭേദം പോലുള്ള വിശദാംശങ്ങളിൽ പൊരുത്തക്കേടുള്ളതിനാൽ ആയിരക്കണക്കിന് നികുതിദായകർക്ക് രണ്ട് തിരിച്ചറിയൽ രേഖകളും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ പ്രശ്‌നം നേരിടേണ്ടി വരുന്നുണ്ട്. പാൻ, ആധാർ എന്നിവ ലിങ്കുചെയ്യുന്നതിനുള്ള അഭ്യർത്ഥന നിങ്ങൾ സമർപ്പിച്ച ശേഷം, ആധാർ കാർഡിനെതിരായ നിങ്ങളുടെ വിശദാംശങ്ങൾ സാധൂകരിക്കുന്നതിന് ആദായനികുതി വകുപ്പ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐ‌ഡി‌ഐ‌ഐ) യിൽ നിന്ന് ഡാറ്റ നേടുന്നു. ഉദാഹരണത്തിന്, ആധാർ, പാൻ എന്നിവയിലെ നിങ്ങളുടെ പേര് സമാനമല്ലെങ്കിൽ, അഭ്യർത്ഥന നിരസിക്കപ്പെടും.

ചെയ്യേണ്ടത് എന്ത്?

ചെയ്യേണ്ടത് എന്ത്?

ഡാറ്റ പൊരുത്തക്കേട് കാരണം നിങ്ങളുടെ പാൻ-ആധാർ ലിങ്കിംഗ് നിരസിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ബയോമെട്രിക് ആധാർ പ്രാമാണീകരണം തിരഞ്ഞെടുക്കാം. എൻ‌എസ്‌ഡി‌എൽ പോർട്ടലിൽ നിന്ന് നിങ്ങൾ ആധാർ സീഡിംഗ് അഭ്യർത്ഥന ഫോം ഡൌൺലോഡ് ചെയ്യുകയും ബയോമെട്രിക് ആധാർ പ്രാമാണീകരണ പ്രക്രിയ ഓഫ്‌ലൈനിൽ പൂർത്തിയാക്കുന്നതിന് നിങ്ങളുടെ അടുത്തുള്ള പാൻ സെന്റർ സന്ദർശിക്കുകയും വേണം. എൻ‌എസ്‌ഡി‌എല്ലിന്റെയോ യു‌ടി‌ഐ‌ടി‌എസ്‌എല്ലിന്റെയോ വെബ്‌സൈറ്റുകളിൽ നിന്ന് നിങ്ങളുടെ ഏറ്റവും അടുത്തുള്ള പാൻ സെന്റർ കണ്ടെത്താം.

സർക്കാർ പ്രഖ്യാപനം

സർക്കാർ പ്രഖ്യാപനം

നിങ്ങൾക്ക് ആധാർ അല്ലെങ്കിൽ പാൻ ഡാറ്റാബേസിൽ പേരോ മറ്റ് ഡെമോഗ്രാഫിക് വിശദാംശങ്ങളോ മാറ്റാം, തുടർന്ന് ഇവ രണ്ടും ലിങ്കുചെയ്യുന്നതിന് അപേക്ഷിക്കാം. ഇന്ത്യയിലെ 48 കോടി പാൻ കാർഡ് ഉടമകളിൽ 17 കോടിയിലധികം പേരെ ജനുവരി വരെ തങ്ങളുടെ ആധാർ കാർഡുകളുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന് ധനമന്ത്രാലയം അടുത്തിടെ പാർലമെന്റിനെ അറിയിച്ചിരുന്നു. ലിങ്കുചെയ്യാത്ത എല്ലാ പാൻ കാർഡുകളും പ്രവർത്തനരഹിതമായി കണക്കാക്കുമെന്ന് പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനവും നൽകിയിട്ടുണ്ട്. എല്ലാ പുതിയ പാൻ കാർഡ് അപേക്ഷകർക്കും അവരുടെ അപേക്ഷാ ഫോമിൽ ആധാർ നമ്പർ നൽകേണ്ടത് നിർബന്ധമാണ്.

English summary

ആധാറിലെയും പാൻ കാർഡിലെയും വിവരങ്ങളിൽ പൊരുത്തക്കേടുണ്ടോ? എങ്കിൽ ഇവ എങ്ങനെ ബന്ധിപ്പിക്കാം?

It is mandatory to link your PAN Card with Aadhaar Card by 31st March this year. Read in malayalam.
Story first published: Sunday, March 1, 2020, 11:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X