കേരളാ കമ്പനിയില്‍ പൊറിഞ്ചുവിന്റെ 'കണ്ണുടക്കി'; പിന്നാലെ ഈ പെന്നി ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അധികം അറിയപ്പെടാത്തതും എന്നാല്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതുമായ കമ്പനികളെ കണ്ടെത്തി അവയുടെ ഓഹരികള്‍ വാങ്ങുക എന്നതാണ് പ്രമുഖ മലയാളി നിക്ഷേപകനും പിഎംഎസ് ഫണ്ട് മാനേജരുമായ പൊറിഞ്ചു വെളിയത്തിന്റെ നിക്ഷേപ സൂത്രവാക്യം.

 

മികച്ച ബാലന്‍സ് ഷീറ്റും സുതാര്യമായ മാനേജ്മെന്റും വ്യക്തമായ ബിസിനസ് കാഴ്ചപ്പാടുമുള്ള കമ്പനിയാണെങ്കില്‍ നിക്ഷേപത്തിനായി തെരഞ്ഞടുക്കും. തുടര്‍ന്ന് ഈ ഓഹരി ഉയര്‍ന്ന മൂല്യത്തിലേക്ക് എത്തുന്നതു വരെ ക്ഷമയോടെ കാത്തിരിക്കുകയുമാണ് പൊറിഞ്ചു പിന്തുടരുന്ന നിക്ഷേപതന്ത്രം.

മള്‍ട്ടിബാഗറുകള്‍

ഇത്തരത്തില്‍ അനേകമിരട്ടി ലാഭം സമ്മാനിച്ച 'മള്‍ട്ടിബാഗറു'കള്‍ കണ്ടെത്തുന്നതില്‍ പൊറിഞ്ചു നിരവധി തവണ വിജയം വരിച്ചിട്ടുണ്ട്. സമാനമായി കഴിഞ്ഞ ദിവസം പൊറിഞ്ചു വെളിയത്ത് വാങ്ങിക്കൂട്ടിയ മൈക്രോ കാപ് ഓഹരിയാണ് റബ്ഫില ഇന്റര്‍നാഷണല്‍. ഇന്നലെ ബിഎസ്ഇയില്‍ നടന്ന ബള്‍ക്ക് ഡീല്‍ മുഖേനയാണ് മള്‍ട്ടിബാഗര്‍ സ്‌പെഷ്യലിസ്റ്റ് എന്നറിയപ്പെടുന്ന പൊറിഞ്ചു ഈ കേരളാ കമ്പനിയുടെ ഓഹരികള്‍ വാങ്ങിയത്. ഈ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ റബ്ഫില ഇന്റര്‍നാഷണലിന്റെ ഓഹരികളില്‍ ഇന്ന് അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തിലായിരുന്നു വ്യാപാരം.

ബള്‍ക്ക് ഡീല്‍

ബള്‍ക്ക് ഡീല്‍

ഇന്നലെ ബിഎസ്ഇയില്‍ നടന്ന ബള്‍ക്ക് ഡീലില്‍ ഭാര്യ ലിറ്റിയുടെ പേരിലാണ് റബ്ഫിലയുടെ 2,80,000 ഓഹരികള്‍ പൊറിഞ്ചു വാങ്ങിയത്. ഓഹരിയൊന്നിന് 78.39 രൂപ നിരക്കിലായിരുന്നു ഇടപാട് പൂര്‍ത്തിയായത്. ഇതിന്റെ നിക്ഷേപമൂല്യം 2.20 കോടി രൂപയാണ്. അതേസമയം റബ്ഫില ഇന്റര്‍നാഷണലിന്റെ ആകെ ഓഹരികളില്‍ 57.16 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ബാക്കി 42.84 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണ്.

റബ്ഫില ഇന്റര്‍നാഷണല്‍

റബ്ഫില ഇന്റര്‍നാഷണല്‍

മലേഷ്യന്‍ പബ്ലിക് ലിസ്റ്റഡ് കമ്പനിയായ റബ്പ്രോ എസ്ഡിഎന്‍ ബിഎച്ച്ഡിയും കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും (കെഎസ്‌ഐഡിസി) സംയുക്തമായി 1994-ല്‍ ആരംഭിച്ച സ്ഥാപനമാണ് റബ്ഫില ഇന്റര്‍നാഷണല്‍ ലിമിറ്റഡ്. രാജ്യത്തെ ഏറ്റവും വലിയ ത്രെഡ് റബര്‍ നിര്‍മാതാക്കളാണ്. കൂടാതെ ടാല്‍കം കോട്ടഡ് റബര്‍ ത്രെഡും സില്‍വര്‍ കോട്ടഡ് റബര്‍ ത്രെഡും നിര്‍മിക്കുന്ന ഇന്ത്യയിലെ ഏക കമ്പനിയാണിത്. റബറിന്റെ വര്‍ധിക്കുന്ന ആവശ്യകതയും കടബാധ്യതയില്ലാത്ത കമ്പനി എന്നതും ശ്രദ്ധയാകര്‍ഷിക്കുന്നു.

വികസന പദ്ധതി

മത്സ്യബന്ധനത്തിനും കളിപ്പാട്ടത്തിനും ആരോഗ്യമേഖലയിലും ആവശ്യമായ റബര്‍ അധിഷ്ഠിത ഉത്പന്നങ്ങളും റബ്ഫില ഇന്റര്‍നാഷണല്‍ (BSE: 500367) നിര്‍മിക്കുന്നുണ്ട്. പാലക്കാടാണ് കമ്പനിയുടെ കേന്ദ്ര ഓഫീസും പ്രധാന നിര്‍മാണശാലയും സ്ഥിതി ചെയ്യുന്നത്. 2020-ല്‍ തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ടില്‍ 120 ഏക്കറില്‍ രണ്ടാമത്തെ നിര്‍മാണശാലയും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇത് അടുത്ത 50 വര്‍ഷത്തേക്ക് കമ്പനിയുടെ വികസന പദ്ധതികള്‍ക്ക് ഉപകാരപ്പെടും. നിലവില്‍ 461 കോടിയാണ് വിപണി മൂല്യം.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന റബ്ഫില ഇന്റര്‍നാഷണല്‍ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2.06 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 43.37 രൂപ നിരക്കിലും പിഇ അനുപാതം 10.43 മടങ്ങിലുമാണുള്ളത്. അതേസമയം ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 129 രൂപയും താഴ്ന്ന വില 74 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരിയില്‍ 9 ശതമാനത്തോളം നേട്ടമുണ്ടാക്കി. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ ഓഹരിയില്‍ 165 ശതമാനത്തോളം നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്.

സാമ്പത്തികം

സാമ്പത്തികം

ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ കമ്പനിയുടെ വിറ്റുവരവ് 131.36 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 34 ശതമാനം വര്‍ധനയാണിത്. ഈ കാലയളവിലെ അറ്റാദായം 11.73 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 4 ശതമാനത്തോളം താഴ്ന്നു.

അതേസമയം പയട്രോസ്‌ക്കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ റബ്ഫില ഇന്റര്‍നാഷണലിന്റെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 6) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനത്തില്‍ 30.2 ശതമാനവും പ്രവര്‍ത്തന ലാഭം 39 ശതമാനവും അറ്റാദായം 36.1 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Porinju Veliyath: Bought Kerala Based Multibagger Small Cap Stock Rubfila International Via Bulk Deal

Porinju Veliyath: Bought Kerala Based Multibagger Small Cap Stock Rubfila International Via Bulk Deal
Story first published: Thursday, August 25, 2022, 20:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X